ഓഗസ്റ്റ് 19
തീയതി
(ഓഗസ്റ്റ് 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 19 വർഷത്തിലെ 231 (അധിവർഷത്തിൽ 232)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1919 - ബ്രിട്ടണിൽ നിന്ന് അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായി.
- 1945 - വിയറ്റ്നാം യുദ്ധം: ഹോ ചി മിന്നിന്റെ നേതൃത്വത്തിലുള്ള വിയറ്റ് മിൻ മുന്നണി ഹാനോയുടെ നിയന്ത്രണം ഏറ്റെടുത്തു.
- 1991 - സോവിയറ്റ് യൂണിയൻ ശിഥിലീകരണം: സോവിയറ്റ് പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് വീട്ടുതടങ്കലിലായി.
ജന്മദിനങ്ങൾ
തിരുത്തുക- 1871 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ ഓർവിൽ റൈറ്റ്
- 1906 - കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ പി. കൃഷ്ണപിള്ള
- 1910 - വിശുദ്ധ അല്‍ഫോൻസാമ്മ
- 1918 - മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ
- 1946 - മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ
ചരമവാർഷികങ്ങൾ
തിരുത്തുക- 1662 - ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായിരുന്ന ബ്ലെയിസ് പാസ്കൽ
- 1948 - കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചു.