ഒരു ഇന്ത്യൻ ആയുർവേദ പരിശീലകനും ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറുമാണ് ഓം പ്രകാശ് ഉപാധ്യായ. [1] വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [2]

ഓം പ്രകാശ് ഉപാധ്യായ
Om Prakash Upadhyaya
ജനനം1951 ജൂൺ 2
തൊഴിൽആയുർവേദ ചികിൽസകൻ
ജീവിതപങ്കാളി(കൾ)ഭൻവാരി ദേവി
പുരസ്കാരങ്ങൾപദ്മശ്രീ

ജീവചരിത്രം തിരുത്തുക

ഇന്ത്യയിലെ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ മണ്ഡലിൽ ജനിച്ച പ്രൊഫസർ ഓം പ്രകാശ് ഉപാധ്യായ ആയുർവേദം തന്റെ കരിയറായി തിരഞ്ഞെടുത്തു. [3] 2011 ജൂലൈയിൽ ഹോഷിയാർപൂരിലെ ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു.

അവലംബം തിരുത്തുക

  1. "VC". davayurveda.com. 2014. Archived from the original on 2016-10-07. Retrieved 5 November 2014.
  2. "Padma 2014". Press Information Bureau, Government of India. 25 January 2014. Retrieved 28 October 2014.
  3. "Spot News". Spot News. 2014. Archived from the original on 2014-11-05. Retrieved 5 November 2014.

ആധികവായനയ്ക്ക്= തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓം_പ്രകാശ്_ഉപാധ്യായ&oldid=3897447" എന്ന താളിൽനിന്ന് ശേഖരിച്ചത്