ഒരു മലയാള സാഹിത്യകാരനാണ് ഒ. കൃഷ്ണൻ പാട്യം (19 മേയ് 1937 - 9 May 2021). കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ഒ. കൃഷ്ണൻ പാട്യം
ഒ. കൃഷ്ണൻ പാട്യം
ജനനം(1937-05-19)മേയ് 19, 1937
തലശ്ശേരി, കണ്ണൂർ, കേരളം
മരണം2021 മേയ് 09
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)പി.വി. ഭവാനി
കുട്ടികൾവിപിൻകുമാർ, സൈജൻകുമാർ

ജീവിതരേഖ തിരുത്തുക

1937 മെയ് 19ന് തലശ്ശേരിയിലെ പാട്യത്ത് ജനിച്ചു. എം. രാമന്റെയും കുഞ്ഞിയമ്മയുടെയും മകനാണ്. ജനിച്ച് ആറുമാസം പ്രായമാകുമ്പോഴേക്കും അച്ഛൻ മരിച്ചു. പ്രൈമറിവിദ്യാഭ്യാസം കൊട്ടയോടി എൽ.പി. സ്കൂളിലായിരുന്നു. പിന്നീട് പെരളശ്ശേരി ഹൈസ്കൂളിലും കാടാച്ചിറ ഹൈസ്കൂളിലുമായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ചാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. ഗാന്ധിസേവാസദനിൽനിന്ന് ടി.ടി.സി. പാസായശേഷം കൊട്ടയോടി എൽ.പി. സ്കൂളിൽത്തന്നെ പത്തുവർഷം അധ്യാപകനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എം എ, ബി എഡും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം എഡും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽനിന്നും തമിഴ് ഭാഷയിൽ ഡിപ്ലോമയും നേടി. പ്രമുഖ തമിഴ് എഴുത്തുകാരി രാജംകൃഷ്ണന്റേയും തകഴിയുടേയും താരതമ്യ സാഹിത്യപഠനത്തിന് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. ഇരുപത്തഞ്ചോളം കൃതികളുടെ കർത്താവാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചാര സാഹിത്യത്തിലും വിവർത്തനത്തിലും അവാർഡുകൾ നേടിയിട്ടുണ്ട്. തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. വിരമിച്ചശേഷം മടമ്പം ട്രെയിനിങ് കോളേജിൽ ലക്ചററായും ജോലിചെയ്തു. തമിഴ് ക്ളാസിക് കൃതിയായ സംഘകൃതികളിലെ പഞ്ചമഹാകാവ്യകഥകളുടെ വിവർത്തനവും അടുത്തും അകലെയും എന്ന യാത്രാവിവരണ ഗ്രന്ഥവും പൂർത്തീകരിച്ചെങ്കിലും പ്രസിദ്ധീകരിക്കാനായില്ല.

പക്ഷാഘാതം പിടിപെട്ട് ഒരു ഭാഗം തളർന്നു ദീർഘനീൾ ചികിത്സയിലായിരുന്നു. ആറോളം കൃതികൾ ആ കാലയളവിൽ പ്രസിദ്ധപ്പെടുത്തി. 2021 .മേയ് 9 ന് കോവിഡ് ബാധയാൽ അന്തരിച്ചു.

ഭവാനിയാണ് ഭാര്യ

കൃതികൾ തിരുത്തുക

അഖിലന്റെ പാൽ മരക്കട്ടിൽ, എന്ന തമിഴ് നോവലാണ് ആദ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. തുടർന്ന് രാജ കൃഷ്ണൻ, ഇന്ദിര പാർത്ഥസാരഥി, ലക്ഷ്മി, രാജാജി, കോവിമണി ശേഖരൻ, സുജാത തുടങ്ങിയ പ്രമുഖരായ തമിഴ് സാഹിത്യകാരന്മാരുടെ കൃതികൾ മലയാളികളെ കൊണ്ട് വായിപ്പിച്ചത് ഒ.കൃഷ്ണനാണ്. ഇരുപതോളം വിവർത്തനകൃതികൾ അദ്ദേഹം മലയാളത്തിൽ സമർപ്പിച്ചു. ചേറ്റിലെ മനുഷ്യൻ, ഉപ്പുമാണികൾ,ചോരപ്പുഴ,കുറ്റാലം കുറിഞ്ഞി, ഒരു കാവേരിയെ പോലെ, മുള്ളും മലരായി തുടങ്ങിയവയാണ്, തമിഴിൽനിന്നും വിവർത്തനം ചെയ്ത പ്രധാന കൃതികൾ. ഉത്തരാഖണ്ഡ്ത്തിലേക്ക്, കിഴക്കൻ കടലിലെ മരതക ദ്വീപുകൾ,നേപ്പാൾ ഡയറി,രാജസ്ഥാൻ ഡയറി, എന്നിവയാണ് പ്രധാന സഞ്ചാര സാഹിത്യ കൃതികൾ ഇതിൽ നേപ്പാൾ ഡയറി കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലക്ഷദ്വീപ് യാത്രാസ്മരണകൾക്ക് സഞ്ചാര സാഹിത്യത്തിനുളള സാഹിത്യ അക്കാദമി അവാർഡ് എം.പി.കെ അവാർഡ് ലഭിച്ചിട്ടുണ്ട്. പത്മശാലിയ സമുദായം,എന്ന സമുദോദ്ധാരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. കേരളത്തിലുടനീളമുള്ള പത്മശാലിയ തെരുവുകളിൽ വർഷങ്ങളോളം സഞ്ചരിച്ചെഴുതിയ കൃതിയാണിത്.

  • പാൽമരക്കാട്ടിൽ - അഖിലൻ (വിവർത്തനം)
  • ചേറ്റിലെ മനുഷ്യർ (വിവർത്തനം)
  • കുറ്റാലക്കുറിഞ്ഞി (വിവർത്തനം)
  • ചോരപ്പുഴ
  • ഒരു കാവേരിയെപ്പോലെ (വിവർത്തനം)
  • ആദർശകഥകൾ
  • നേപ്പാൾ ഡയറി (കേരള സാഹിത്യ അക്കാദമി പുരസ്കാരം)
  • തകഴിയും രാജം കൃഷ്ണനും (പഠനം)
  • ലക്ഷദ്വീപ് യാത്രാസ്മരണകൾ (സഞ്ചാര സാഹിത്യത്തിനുളള സാഹിത്യ അക്കാദമി അവാർഡ് )
  • ‘കേരള പദ്‌മശാലീയസമുദായം’

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1996 - നേപ്പാൾ ഡയറി)[2]
  • സഞ്ചാര സാഹിത്യത്തിനുളള സാഹിത്യ അക്കാദമി അവാർഡ് - ലക്ഷദ്വീപ് യാത്രാസ്മരണകൾ

അവലംബം തിരുത്തുക

  1. "ജ്ഞാനതൃഷ്ണയുമായി ഓടിനടന്ന സാഹിത്യകാരൻ". മാതൃഭൂമി. 10 May 2021. Archived from the original on 2021-05-10. Retrieved 10 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 85. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ഒ._കൃഷ്ണൻ_പാട്യം&oldid=3971207" എന്ന താളിൽനിന്ന് ശേഖരിച്ചത്