എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ഒ.പി. ജോസഫ്. കഥ, നോവൽ, യാത്രാവിവരണം, വിവർത്തനങ്ങൾ ഉൾപ്പെടെ 30 കൃതികൾ പ്രസിദ്ധീകരിച്ചു. ജീവിതാഹ്ലാദത്തിന്റെ നിറനിലാവിന് 1993ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] മുപ്പതോളം പുസ്തങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്.[2]

ഒ.പി. ജോസഫ്

ജീവിതരേഖതിരുത്തുക

യുസി കോളജിൽ നിന്നു ബിരുദം നേടി. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. സർ സിപിയുടെ കാറിനു കല്ലെറിഞ്ഞ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയേണ്ടി വന്നു. ആർട്സിലും കൊമേഴ്സിലും നിയമത്തിലും ബിരുദമെടുത്ത ശേഷം 1953ൽ കൊൽക്കത്തയിലെ ജെ. വാൾട്ടർ തോംസൺ കമ്പനിയിൽ മീഡിയ വിഭാഗത്തിലും 1957ൽ മുംബൈയിൽ കയർ ബോർഡിന്റെ എക്സിബിഷൻ ഇൻ ചാർജായും പ്രവർത്തിച്ചു. പിന്നീടു തൃശൂരിലെ എക്സ്പ്രസിന്റെ പത്രാധിപസമിതി അംഗമായി. 1960 മുതൽ 1985 വരെ ഫാക്ടിൽ പബ്ലിക് റിലേഷൻസ് മാനേജരായിരുന്നു.

സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള പ്രസ് അക്കാദമിയിൽ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.[3]

ഭാര്യ: പരേതയായ കാതറിൻ. മക്കൾ: സന്ധ്യ, ഷെല്ലി ജോസഫ്, ഷീല, ശുഭ.

അവലംബംതിരുത്തുക

  1. "ഒ.പി.ജോസഫ് അന്തരിച്ചു". മൂലതാളിൽ നിന്നും 20 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2019.
  2. "വിടവാങ്ങിയത് 'ആലുവയുടെ സ്വന്തം ഒ.പി'". മൂലതാളിൽ നിന്നും 20 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2019.
  3. "ഒ.പി. ജോസഫ് അന്തരിച്ചു". മൂലതാളിൽ നിന്നും 20 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2019.
"https://ml.wikipedia.org/w/index.php?title=ഒ.പി._ജോസഫ്&oldid=3170476" എന്ന താളിൽനിന്ന് ശേഖരിച്ചത്