ഒ.ടി. ശാരദ കൃഷ്ണൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക
(ഒ.ടി. ശാരദാ കൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973). കോൺഗ്രസ് പ്രതിനിധിയായാണ് ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. 1905 ഫെബ്രുവരി 2ന് ജനിച്ചു. വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്താവുകൂടിയാണ് ശരദാ കൃഷ്ണൻ. മദ്രാസ് സർവകലാശാല സെനറ്റംഗം, കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, അഖിലേന്ത്യാ വനിതാ കോൺഫറൻസംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1973 ഏപ്രിൽ 14ന് അന്തരിച്ചു.
ഒ.ടി. ശാരദ കൃഷ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.സി. രാഘവൻ നായർ |
മണ്ഡലം | കോഴിക്കോട് -1 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫെബ്രുവരി 22, 1905 |
മരണം | ഏപ്രിൽ 14, 1973 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
കുട്ടികൾ | 3 |
As of ഡിസംബർ 28, 2011 ഉറവിടം: നിയമസഭ |