മലയാളനാടക പ്രവർത്തകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗവുമായിരുന്നു ഒ.കെ. കുറ്റിക്കോൽ. 1997-ലെ ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ മുൻ‌ സെക്രട്ടറിയും ആയിരുന്നു. നാടക രചയിതാവ്‌, നടൻ, സംവിധായകൻ, ചമയം, വസ്‌ത്രാലങ്കാരം, നാടക-സിനിമ-സീരിയൽ നടൻ, എഴുത്തുകാരൻ എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇദ്ദേഹം സജീവമായിരുന്നു. 30 വർഷം കുറ്റിക്കോൽ യുവജന കലാസമിതിയുടെ പ്രസിഡന്റായിരുന്നു.

ഒ.കെ. കുറ്റിക്കോൽ
ഒ.കെ. കുറ്റിക്കോൽ
ജനനം(1943-01-18)18 ജനുവരി 1943
മരണംഓഗസ്റ്റ് 13, 2017(2017-08-13) (പ്രായം 74)
തളിപ്പറമ്പ്
ദേശീയതഇന്ത്യൻ
തൊഴിൽസിനിമ-നാടക പ്രവർത്തകൻ
അറിയപ്പെടുന്നത്നാടക രചയിതാവ്‌, അദ്ധ്യാപകൻ

കേരള സംഗീതനാടക അക്കാദമി സെക്രട്ടറി, എക്‌സിക്യൂട്ടിവ്‌ അംഗം എന്നി നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ഫോക്‌ലോർ അക്കാദമി എക്‌സിക്യൂട്ടിവ്‌, കേരള സാംസ്‌ക്കാരിക ക്ഷേമനിധി ബോർഡ്‌, തളിപ്പറമ്പ്‌ എജ്യുക്കേഷണൽ കോ- ഓപ്പ്‌ സൊസൈറ്റി ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കവേയാണ് മരണമടഞ്ഞത്.

കുറ്റിക്കോലിലെ ഉറൂട്ടിയുടെയും കരക്കാട്ടെ വെള്ളച്ചിയുടെയും മകനായി 1943 ജനുവരി 18-ന്‌ ജനിച്ചു. കുറ്റിക്കോൽ സൗത്ത്‌ എൽ.പി സ്‌കൂൾ, പറശിനിക്കടവ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാാശേഷം 1961-ൽ തലശേരി ബി.ഇ.എം.പി ഹൈസ്‌കൂളിൽനിന്ന്‌ എസ്‌.എസ്‌.എൽ.സി വിജയിച്ചു. പാലയാട്‌ ഗവ. ബേസിക്‌ ട്രെയിനിങ്‌ സ്‌കൂളിൽ ചേർന്നെങ്കിലും കണ്ണൂർ ഗവ. മെൻസ്‌ ട്രെയിനിങ്‌ സ്‌കൂളിൽനിന്നാണ്‌ അധ്യാപക പരിശീലനം പൂർത്തിയാക്കിയത്‌. 1964 ൽ കടാങ്കോട്ട്‌ ഗവ: ഫിഷറീസ്‌ ഹൈസ്‌കൂളിൽ അധ്യാപനായി. 1969-ൽ കോഴിക്കോട്‌ ആകാശവാണിയിൽ നിന്നും ഓഡിയേഷൻ വിജയിച്ചു. 1998-ൽ ചെറിയൂർ ഗവ: ഹൈസ്‌കൂളിൽ നിന്ന്‌ പ്രധാനാധ്യാപകനായി വിരമിച്ചു. സംഗീത നാടക അക്കാദമി, അയ്യങ്കാളി അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. കേരള സർക്കാർ കലാകാര ക്ഷേമനിധി ബോർഡ് രൂപീകരിച്ചപ്പോൾ ഡയറക്ടറായിരുന്നു.

1987-ൽ കണ്ണൂർ സംഘചേതനയുടെ രൂപീകരണം തൊട്ട് അതിന്റെ ചുമതലക്കാരിൽ ഒരാളായിരുന്നു. ആദ്യനാടകമായ ‘നീതിപക്ഷം’ മുതൽ അവസാനം ഇറങ്ങിയ ‘അടിയത്തമ്പ്രാട്ടി’ വരെ അരങ്ങിലും അണിയറയിലും കുറ്റിക്കോൽ സാന്നിധ്യമായിരുന്നു. തെരുവുനാടകങ്ങളും ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. കണ്ണൂർ സംഘചേതനയുടെ നാടകങ്ങളായ ഗാന്ധിജി, നെഹ്രു, ഇ.എം.എസ്. എ.കെ.ജി, കൂഷ്ണപിള്ള, കാൾമാർക്സ് തുടങ്ങിയ കഥാപാത്രങ്ങൾക്ക് ചമയം നൽകി. ഞാൻ നടന്ന വഴിയിൽ എന്ന പേരിൽ ആത്മകഥാപരമായ ഗ്രന്ഥം രചിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി.

തളിപ്പറമ്പ്‌ മുൻ നഗരസഭാ കൗൺസിൽ അംഗമായിരുന്ന കെ. നാരായണിയാണ് ഭാര്യ. രഞ്‌ജിത്‌, റീത്ത, റീഷ എന്നിവർ മക്കൾ.ഹൃദയാഘാതത്തെത്തുടർന്ന്‌ തളിപ്പറമ്പ്‌ ലൂർദ്‌ ആശുപത്രിയിൽ വെച്ച് 2017 ഓഗസ്റ്റ് 13-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ എൻഡോവ്മെന്റ് പുരസ്കാരവും അയ്യങ്കാളി അവാർഡും ലഭിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒ.കെ._കുറ്റിക്കോൽ&oldid=3968899" എന്ന താളിൽനിന്ന് ശേഖരിച്ചത്