ബിയോൺടെക്കിന്റെ സഹസ്ഥാപകയും ചീഫ് മെഡിക്കൽ ഓഫീസറുമായ ഒരു തുർക്കിഷ് - ജർമൻ ഡോക്ടറാണ് ഒസ്‌ലം ടുറേസി (Özlem Türeci) (ജനനം 1967) [1] [2] ഇവർ ജർമ്മനി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ കാൻസർ ഇമ്മ്യൂണോതെറാപ്പി (സിഐഎംടി)യായ മെയിൻസിനെ പ്രസിഡണ്ടും മെയിൻസ് സർവകലാശാലയിലെ ലക്ചററും ആണ്.[3] [4] കാൻസർ ഇമ്മ്യൂണോതെറാപ്പിക്ക് തുടക്കമിട്ടവരിൽ ഒരാൾ ടുറേസിയാണ്.

Özlem Türeci

2001 ൽ, ടുറേസിയും ചേർന്ന് ഉണ്ടാക്കിയ ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ചീഫ് സയന്റിഫിക് ഓഫീസറായി സ്ഥാനമേറ്റു. 2008 ൽ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി.[3] ജർമ്മനിയിലെ അന്നത്തെ ഏറ്റവും വലിയ ബയോടെക് ഇടപാടിൽ 2016 ൽ 1.3 ബില്യൺ ഡോളറിന് 2016 ൽ ഏറ്റെടുത്ത ഗാനിമെഡ് ഇപ്പോൾ ആസ്റ്റെല്ലസ് ഫാർമയുടെ അനുബന്ധ സ്ഥാപനമാണ്.[2][4]

2020 കാലയളവിൽ കോവിഡ്-19 പാൻഡെമിക്കിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നതിന് ടുറേസിയുടെ ഗവേഷണങ്ങൾ സഹായകമായി. ടെറസിയും സംഘവും വികസിപ്പിച്ചെടുത്ത വാക്സിൻ വൈറസിന് പ്രതിരോധശേഷി നൽകുന്നതിൽ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് 2020 നവംബർ 11 ന് ഫൈസർ റിപ്പോർട്ട് ചെയ്തു.

സ്വകാര്യ ജീവിതം

തിരുത്തുക

ലോവർ സാക്സോണിയിലെ ലാസ്റ്റ്റൂപ്പിൽ തുർക്കി-കുടിയേറ്റ മാതാപിതാക്കൾക്ക് ജനിച്ച ടുറേസി സ്വയം ഒരു " പ്രഷ്യൻ തുർക്ക്" എന്ന് തന്നെത്തന്നെ വിശേഷിപ്പിക്കുന്നു.[5] സാർലാൻഡ് യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനിൽ എംഡി നേടി.[3] ഭർത്താവിനൊപ്പം അവർ സമ്പന്നരായ മികച്ച 100 ജർമ്മൻകാരിൽ ഉൾപ്പെടുന്നു.

തന്റെ ബയോമെഡിക്കൽ ഗവേഷകനായ ഉഗൂർ സഹിനെ 2002 ൽ വിവാഹം കഴിച്ച അവർ വിവാഹദിനത്തിൽത്തന്നെ പരീക്ഷണശാലയിലേക്ക് തിരികെപ്പോയി ജോലിതുടർന്നവരാണ്.

  1. Forster, Sven (10 November 2020). "Auf diesem "Ausnahme"-Ehepaar ruhen jetzt alle Hoffnungen". 20 Minuten (in ജർമ്മൻ). Retrieved 29 November 2020.
  2. 2.0 2.1 Rodríguez Fernánde, Clara (9 October 2017). "The Woman Developing the Next Generation of Cancer Immunotherapy". Labiotech.eu. Retrieved 9 November 2020.
  3. 3.0 3.1 3.2 "Leadership". BioNTech (in ഇംഗ്ലീഷ്). Archived from the original on 2020-11-09. Retrieved 9 November 2020.
  4. 4.0 4.1 "Chairpersons – Cluster for Individualized Immune Intervention (Ci3) e.V." Cluster for Individualized Immune Intervention (Ci3) e.V. Retrieved 9 November 2020.
  5. "Uğur Şahin and Özlem Türeci: German 'dream team' behind vaccine". the Guardian (in ഇംഗ്ലീഷ്). 10 November 2020. Retrieved 12 November 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒസ്‌ലം_ടുറേസി&oldid=4099129" എന്ന താളിൽനിന്ന് ശേഖരിച്ചത്