ഒസുന
യുവാൻ കാർലോസ് ഒസുന റോസാഓ Juan Carlos Ozuna Rosado (സ്പാനിഷ് ഉച്ചാരണം: [xwan ˈkarlos oˈsuna roˈsaðo]; ജനനം മാർച്ച് 13, 1992),[1] അഥവാ ഒസുന എന്ന് ലളിതമായി അറിയപ്പെടുന്ന ഇദ്ദേഹം ഒരു പ്യൂർട്ടൊറിക്കൻ ഗായകനാണ്.[2][3][4] അദ്ദേഹത്തിന്റെ അഞ്ച് ആൽബങ്ങളും ബിൽബോർഡീന്റെ മികച്ച ലാറ്റിൻ ആൽബം ചാർട്ടിൽ ഇടം പിടിച്ചിരുന്നു. 2018 ലെ ഓറ എന്ന ആൽബം ബിൽബോർഡിലെ 200 മികച്ച ഗാനങ്ങളിൽ എഴാം സ്ഥാനത്ത് എത്തിയിരുന്നു. റഗ്ഗേട്ടണും ട്രാപ്പുമാണ് അദ്ദേഹത്തിന്റെ പ്രധാന ശൈലികൾ എന്നിരുന്നാലും റഗ്ഗേ, ബാഷാഡാ, മൂംബാട്ടൺ എന്നീ ജോണറുകളിലെ കലാകാരന്മാരുമായി സഹകരിച്ച് പാടിയിട്ടുണ്ട്.
Ozuna | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Juan Carlos Ozuna Rosado |
ജനനം | San Juan, Puerto Rico | മാർച്ച് 13, 1992
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2012–present |
ലേബലുകൾ | |
ജീവിതപങ്കാളി(കൾ) | Taina Marie Meléndez |
കുട്ടികൾ | 2 |
പ്യൂർട്ടോറീക്കോയിലെ സാൻ യുവാനിലാണ് ഒസുന ജനിച്ചതും വളർന്നതും. 12 വയസ്സായപ്പോൾ ഒരു ഗായകനാകണമെന്ന് അവൻ തീർച്ചപ്പെടുത്തിയിരുന്നു. ലാറ്റിൻ ജോണറുകളായ റഗ്ഗേട്ടൺ, സൽസ, ബാഷാഡാ തുടങ്ങിയവയിൽ നിന്നാണവനുണ്ടായ പ്രചോദനങ്ങൾ. 2012ൽ ഒസുന ആദ്യമായി ഒരു ഗാനം പുറത്തിറക്കി. ഇമാജിനാൻഡോ എന്ന അതിലെ ഒരു പാട്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ഡാഡ്ഡീ യാങ്കീ, അനുവെൽ എ.എ. തുടങ്ങിയ റിക്കോർഡിങ്ങ് കമ്പനികൾ അദ്ദേഹവുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. 2017 -ൽ സോണി മൂസിക് ലാറ്റിൻ എന്ന കമ്പനിയുമായി ഒപ്പുവയ്ക്കുന്നതിനു മുൻപ് നിരവധി ഗാനങ്ങൾ അദ്ദേഹം പാടീയിരുന്നു. സോണീ കമ്പനിയാണ് അദ്ദേഹത്റ്റിന്റെ ആദ്യത്തെ ആൽബമായ ഒഡീസീ നിർമ്മിച്ചത്. രണ്ടാമത്തെ ആൽബമായ ഓറ ആഗസ്ത് 24 2017 നു പുറത്തിറക്കി. ഇത് ബിൽബോഡ് ടോപ് 200 ഇൽ എത്തിയിരുന്നു. 2019 നവംബർ 29 നു മൂന്നമത്തെ ആൽബമായ നിബിരു പുറത്തിറക്കി. നാലാം ആൽബമായ എനോക്ക് 2020 സെപ്റ്റംബറിലും ഇറങ്ങി.
അവലംബം
തിരുത്തുക- ↑ "Reggaeton, Bachata, Latin Trap? Ozuna Does It All?". nytimes.com (in ഇംഗ്ലീഷ്). September 3, 2017. Retrieved July 14, 2020.
- ↑ "Biografía de Ozuna". Buena Musica. Retrieved December 31, 2016.
- ↑ "Ozuna es declarado como el nuevo rey del reggaetón a nivel mundial". Archived from the original on 2019-09-20. Retrieved September 20, 2019.
- ↑ "Playlist: Ozuna, el nuevo rey midas del reggaetón, está cumpliendo años". Retrieved September 20, 2019.