ഒവേറിയൻ ക്ലിയർ സെൽ അഡിനോഫൈബ്രോമ
അണ്ഡാശയ മുഴകൾ പോലെ ചർമ്മകോശങ്ങളുടേയും സ്റ്റ്രോമൽ കോശങ്ങളുടേയും അർബുദകരമല്ലാത്ത മുഴകൾ ആണ് അഡിനോഫൈബ്രോമ എന്നറിയപ്പെടുന്നത്.[1] ഇതിൽ തന്നെ അണ്ഡാശയത്തിലെ സുതാര്യകോശങ്ങളിൽ കാണപ്പെടുന്നവ ഒവേറിയൻ ക്ലിയർ സെൽ അഡിനോഫൈബ്രോമ എന്നറിയപ്പെടുന്നു. ഇംഗ്ലീഷ്: Ovarian clear cell adenofibroma. അണ്ഡാശയം, ഗർഭാശയം, എൻഡോമെട്രിയം, ശ്വാസകോശനാളികൾ, ഫലോപ്യൻ കുഴലുകൾ എന്നിവിടങ്ങളിൽ ഇത് കണ്ടുവരുന്നു. മിക്കവാറൂം ക്ലിയർ സെൽ റ്റ്യൂമറുകൾ അർബുദകാരികൾ ആണ്.[2] സൗമ്യമായതും വർമ്പിൽ നിൽകുന്നതുമായ ക്ലിയർ സെൽ റ്റ്യൂമറുകൾ വളരെ വിരളമാണ്. 2007 ലെ ഒരു പഠനപ്രകാരം വെറും 12 കേസുകളാണ് ഇതു വരെ രേഖപ്പെടുത്തിക്കാണുന്നത്. [3]
ഈ മുഴകൾക്കുള്ളിൽ പലപ്പോഴും ചെറിയ ഗ്രന്ഥികൾ കാണപ്പെടാം, ഇവയുടെ ഭിത്തി കുബോയ്ഡൽ കോശങ്ങൾ അങ്ങനെ തന്നെയോ പരന്നതായോ കാണപ്പെടാം. ഇതിനോടു കൂടി ലഘുവായരീതിയിൽ ഈയോസിൻ കറ പിടിക്കുന്നതരത്തിൽ കോശഭാഗങ്ങളും പിന്നിലായി നാരുകൾ അടങ്ങിയ സ്റ്റ്രോമയും കാണപ്പെടുന്നു. അഡീനോഫൈബ്രോമയിൽ സ്ട്രോമൽ അംശം സിസ്റ്റാഡിനോമയേക്കാൾ കൂടുതലായിരിക്കും. [4]
രോഗസാധ്യത
തിരുത്തുകഫ്രിംബ്രിയയിൽ നടത്തുന്ന പരിശോധനകളിൽ 30% ഇവ കണ്ടുപിടിക്കപ്പെടുന്നു,
വംശവും പ്രായവും
തിരുത്തുക- വംശ വിതരണത്തെപ്പറ്റി അറിവില്ല
- പ്രായം: ശരാശരി 55 (41–80) വർഷം
ഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ "Adenofibroma - an overview | ScienceDirect Topics". www.sciencedirect.com. Retrieved 2023-01-07.
- ↑ Seidman JD, Russell P, Kurman RJ: (2002). Surface epithelial tumors of the ovary; in Kurman RJ (ed): Blaustein’s Pathology of the Female Genital Tract. New York,: Springer. pp. 791–904.
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ Paşaoğlu Ö.a · Çiftçi E.a · Tel N.a · Ozalp S.b · Acikalin M.F.a (2007;64:36–39). "Benign Clear Cell Adenofibroma of the Ovary A Case Report with Literature Review". Gynecologic and Obstetric Investigation.
{{cite journal}}
: Check date values in:|date=
(help); line feed character in|title=
at position 44 (help) - ↑ "WebPathology" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-09.