ഒഴുക്കുതോട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ ശക്തിക്കുളങ്ങളര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഒഴുക്കുതോട് (Ozhukkuthodu). കൊല്ലം കോർപ്പറേഷനിലെ (കൊല്ലം കോർപ്പറേഷൻ) 55 മത്തെ വാർഡിൽ ഉൾപെട്ട ഈ പ്രദേശം കൊല്ലം ജില്ലയുടെ പടിഞ്ഞാറെ ഭാഗത്തായി, അറബി കടലിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്. പരമ്പരാഗത മത്സ്യ തൊഴിലാളികളും, കയർ പിരിക്കുന്നവർ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തുടങ്ങി സമൂഹത്തിലെ നാനാതുറയിൽ പെട്ട ആൾക്കാർ വസിക്കുന്ന ഒരു പ്രദേശമാണിത്. (ഈ സ്ഥലത്തിന്റെ Map link: https://goo.gl/maps/6Yu9xXmiuwZDZaCL9 ) or https://goo.gl/maps/HKiS33RrqvobKtUW6
ഒഴുക്കുതോട് | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വളരെ ശാന്തമായ കടൽതീരം ആയതിനാൽ കടലിൽ ഇറങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇവിടെയുണ്ട് . പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ ഇവിടെ നിന്നും പോയി മത്സ്യ ബന്ധനം നടത്തുന്നു.
പോർച്ചുഗീസുകർ പണി കഴിപ്പിച്ച വി. സ്നാപക യോഹന്നാന്റെ നാമദേയത്തിലുള്ള ക്രിസ്ത്യൻ പള്ളി (https://www.facebook.com/groups/603103263100886/), ഇടയ്ക്കാട്ട് ശാസ്താ ക്ഷേത്രം എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന ആരാധനാലയങ്ങൾ. തിരുമുല്ലവാരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം, മരുത്തടി ദേവി ക്ഷേത്രം, ശക്തികുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഈ ഗ്രാമത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. 3 കിലോമീറ്റർ മാറി തങ്കശ്ശേരി, നീണ്ടകര എന്നി പോർട്ടുകൾ സ്ഥിതി ചെയ്യുന്നു. ഗവ. ആയുർവേദ ആശുപത്രി, മത്സ്യ വികസന വകുപ്പിന്റെ ചെമീൻ ഹാച്ചറീ എന്നിവ ഈ ചെറിയ ഗ്രാമത്തിൽ നല്ല രീതിയിൽ നടത്തുന്നു. പ്രധാനപെട്ട 3 റൂട്ടിലേക്ക് ഇവിടെ നിന്നും ബസ് സർവീസ് ഉണ്ട്.
സെന്റ് ജോൺ യുപി സ്ക്കൂൾ എന്ന സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു (https://www.facebook.com/groups/1602823329980900). സ്റ്റെല്ലമേരിസ് എന്ന കന്യാസ്ത്രി മഠവും, അതിനോട് ചേർന്ന് അനാഥ - പാവപെട്ട പെൺകുട്ടികൾക്കായി സംരക്ഷണ കേന്ദ്രവും ഉണ്ട്.
പടിഞ്ഞാറു അറബിക്കടൽ, വടക്ക് മരുത്തടി, തെക്ക് തിരുമുല്ലവാരം, കിഴക്ക് രാമന്കുളങ്ങര എന്നിവയാണ് അതിരുകൾ.
ജനസംഖ്യ
തിരുത്തുകജനസാന്ദ്രത ശരാശരി നിലവാരത്തിലാണ്.