അമേരിക്കൻ ഐക്യനാടുകളിലെ ഒളിമ്പിക് ഉപദ്വീപ് പ്രദേശത്ത് വാഷിംഗ്ടൺ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഒളിമ്പിൿ (ഇംഗ്ലീഷിൽ: Olympic National Park). 1909ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡാർ റൂസ്വെൽറ്റിന്റെ കാലത്താണ് ഒളിമ്പിക് പർവ്വതത്തിന് ദേശീയ സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയത്. 1938 ജൂൺ 29ന് പ്രസിഡന്റ് ഫ്രാങ്ക്ലിൻ.ഡി.റൂസ്വെൽറ്റ് ഒളിമ്പികിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1976-ൽ ഈ വനമേഖലയ്ക്ക് അന്താരാഷ്ട്ര ജൈവ മണ്ഡലം എന്ന പദവിയും കരസ്ഥമായി. പിന്നീട് 1988-ൽ യുനെസ്കോയുടെ ലോകപൈതൃക പദവിയും ലഭിച്ചു.

ഒളിമ്പിക് ദേശീയോദ്യാനം
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist
Locationജെഫേർസ്സൺ, ക്ലാലം, മേസൺ, ഗ്രേയ്സ് ഹാർബർ കൗണ്ടികൾ, വാഷിങ്ടൺ, യു.എസ്
Nearest cityപോർട് ഏഞ്ചൽസ്
Area922,650 ഏക്കർ (373,380 ഹെ)[1]
EstablishedJune 29, 1938
Visitors2,966,502 (in 2011)[2]
Governing bodyനാഷണൽ പാർക് സെർവീസ്
Typeപാരിസ്ഥിതികം
Criteriavii, ix
Designated1981 (5th session)
Reference no.151
State Party അമേരിക്കൻ ഐക്യനാടുകൾ
RegionEurope and North America

ഒളിമ്പിക് ദേശീയോദ്യാനത്തിലെ ഭൂപ്രകൃതിയെ പ്രധാനമായും നാലായി തിരിക്കാം:

  1. പസഫിൿ തീരപ്രദേശം
  2. ആൽപൈൻ പ്രദേശം(alpine areas)
  3. മിതോഷ്ണമേഖലാ മഴക്കാടുകൾ(temperate rainforest)
  4. കിഴക്കൻ വനപ്രദേശങ്ങൾ

വനത്തോട് നിരച്ചേർന്ന് നിൽക്കുന്ന മണൽപ്പരപ്പാർന്ന കടൽത്തീരവും ചേരുന്ന ഭൂപ്രകൃതി ഇവുടത്തെ ഒരു പ്രത്യേകതയാണ്. ഹോഹ്, ക്വിലീറ്റ് എന്നീ നദികൾ ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകി അഴിമുഖത്ത് പതിക്കുന്നു. ഇവിടത്തെ കടൽതീരത്തിന് 97 കിലോമീറ്ററോളം നീളമുണ്ട്, പക്ഷെ വീതി താരതമ്യേന കുറവാണ്.

ഒളിമ്പസ് പർവ്വതം

ഒളിമ്പിൿ നാഷണൽ പാർക്കിന്റെ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ് ഒളിമ്പിൿ പർവ്വതനിര. ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചതും ഒളിമ്പിൿ പർവ്വതത്തിൽനിന്നാണ്. വളരെ വലിപ്പമുള്ളതും പുരാതനവുമായ ഹിമാനികൾ നിറഞ്ഞ സാനുക്കളാണ് ഒളിമ്പിക്കിലേത്. ഈ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് കൊടുമുടി (Mount Olympus). ഇതിന് 7,965 അടി (2,428 മീറ്റർ) ഉയരമുണ്ട്. ഹോഹ് ഹിമാനിയാണ് ഈ പർവ്വതത്തിലെ ഒരു പ്രത്യേകത. ഈ മഞ്ഞുപാളിക്ക് ഏകദേശം 5 കിലോമീറ്ററോളം നീളമുണ്ട്! ഹോഹ് നദിയുടെ പ്രഭവസ്ഥാനവും ഈ ഹിമാനിയാണ്.

ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് മിതോഷ്ണ മഴക്കാടുകളാണ്. ഹോഹ് മഴക്കാടുകളും ക്വിനോൾട്(Quinault Rain Forest) മഴക്കടുകളും ഇതില്പ്പെടുന്നു. പ്രതിവർഷം ശരാശരി 150 ഇഞ്ച് (380 cm) മഴ ഇവിടെ ലഭിക്കുന്നു. വടക്ക്പടിഞ്ഞാറൻ പസഫിൿ മേഖലയിലുള്ള ഈ മഴക്കറ്റുകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് വളരെയധികം സ്തൂപാഗ്ര മരങ്ങൾ(coniferous trees) കണ്ടുവരുന്നു ദേശീയോദ്യാനത്തിന്റെ കിഴക്കൻ പ്രദേശത്തുള്ള താഴ്വരകളിലും വനങ്ങൾ ഉണ്ട്. എന്നാലിവ മറ്റുള്ളവയെ അപേക്ഷിച്ച് വരണ്ട പ്രദേശമാണ്. ദേശീയോദ്യാനത്തിന്റെ വടക്കു കിഴക്കൻ പ്രദേശം ഒരു മഴനിഴൽ പ്രദേശമാണ്.

അസാമാന്യമായ സസ്യ-ജന്തുക്കളും ഇവിടെ കണ്ട് വരുന്നു. ദേശീയോദ്യാനത്തിന്റെ പസഫിൿ സമുദ്രാതിർത്തിയിൽ തിമിംഗിലങ്ങൾ, ഡോൾഫിനുകൾ, കടൽ സിംഹങ്ങൾ, സീ ഓട്ടർ തുടങ്ങിയ ജീവികളെ കാണാം. വിവിധ വർണ്ണത്തിലും ആകൃതിയിലുമുള്ള അകശേരുകികളായ നിരവധി ചെറുജീവികളേയും ഇവിടെ കാണപ്പെടുന്നു. കാലലോച്ച് (Kalaloch Beach), റൂബി തുടങ്ങിയ കടൽത്തീരങ്ങൾ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർണങ്ങളാണ്.

ചിത്രശാല

തിരുത്തുക


ഒളിമ്പിക് നാഷണൽ പാർക്കിലെ ഹറിക്കേൻ റിഡ്ജിൽനിന്നുള്ള ഒരു വിശാല ദൃശ്യം.
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2012-03-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക