ഒളിമ്പസ് മോൺസ്

ചൊവ്വ ഗ്രഹത്തിലെ മഹാ അഗ്നിപർവ്വതം, സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം


സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ്പർവ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 21.9 കിലോമീറ്റർ (72000 അടി) ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് രണ്ടര മടങ്ങ്‌ ഉയരം). 550 കിലോമീറ്റർ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപർവ്വതങ്ങളിൽ പ്രധാനപ്പെട്ടതും സൗരയൂഥത്തിൽ ഇതിവരെ കണ്ടെത്തിയതിൽ വെച്ച് രണ്ടാമത്തെ വലിയ പർവതവും കൂടിയാണിത്.

ഒളിമ്പസ് മോൺസ്
Wide view of the Olympus Mons aureole, escarpment and caldera
Coordinates18°24′N 226°00′E / 18.4°N 226°E / 18.4; 226[1]
Peak21 km above datum
DiscovererMariner 9
EponymLatin - Mount Olympus

കവചിത അഗ്നിപർവ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിനർ-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാർസ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പകർത്തുന്നതിൽ വിജയിച്ചു.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. USGS Gazeteer of Planetary Nomenclature: ഒളിമ്പസ് മോൺസ്
"https://ml.wikipedia.org/w/index.php?title=ഒളിമ്പസ്_മോൺസ്&oldid=3795976" എന്ന താളിൽനിന്ന് ശേഖരിച്ചത്