ഒലൈഡ് ഒലോഗൻ

ഒരു നൈജീരിയൻ ചലച്ചിത്ര നടി

ഒരു നൈജീരിയൻ ചലച്ചിത്ര നടിയും മോഡലുമാണ് ഒലൈഡ് ഒലോഗൻ അല്ലെങ്കിൽ ഒലൈഡ് ഒമോലോല ഒലോഗൻ ഇമ്മാനുവൽ (ജനനം ജൂലൈ 9, 1986). അവർ മുൻ ലക്സ് അംബാസഡറായിരുന്നു.[1]

Olaide Olaogun
ജനനംJuly 9, 1986
ദേശീയതNigeria
മറ്റ് പേരുകൾOlaide Olaogun Emmanuel
വിദ്യാഭ്യാസംAfrican Church Model College, University of Lagos
തൊഴിൽactress, model and presenter
അറിയപ്പെടുന്നത്Acting
ജീവിതപങ്കാളി(കൾ)Babatunde Ojora Emmanuel
കുട്ടികൾone (2016)

1986 ജൂലൈ 9 ന് ലാഗോസിലാണ് ഒലോഗൻ ജനിച്ചത്.[2] ആഫ്രിക്കൻ ചർച്ച് മോഡൽ കോളേജിൽ ചേർന്ന അവർ ലാഗോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി.[3]

 
2007-ൽ ലക്‌സിന്റെ പുതിയ മുഖങ്ങൾ

നൈജീരിയയിലും ഘാനയിലും അവർ ശ്രദ്ധിക്കപ്പെട്ടത് ടിവിയിൽ [4] വെയ്ൽ അഡെനുഗയുടെ "സോൾ സിസ്റ്റേഴ്‌സ്" അവതരിപ്പിക്കുന്ന സമയത്താണ്. കൂടാതെ അവർ യോറൂബ സീരീസ് സൂപ്പർ സ്റ്റോറിയിലും ഉണ്ടായിരുന്നു.[3]

2007-ൽ ലക്‌സിന്റെ പരസ്യ കാമ്പെയ്‌നുകളിൽ ലക്‌സിന്റെ മുഖമാകാൻ ജെനീവീവ് ന്നാജിയിൽ നിന്ന് അവർ ആ വേഷം ഏറ്റെടുത്തു.[5] 2009 വരെ ഈ വേഷത്തിൽ തുടർന്നു.[2] ദിവ ഹെയർ എക്‌സ്‌റ്റൻഷൻ, ഫ്യൂമാൻ ജ്യൂസ്, യുണൈറ്റഡ് ബാങ്ക് ഫോർ ആഫ്രിക്ക (UBA) എന്നിവയുടെ അംബാസഡർ കൂടിയായിരുന്നു അവർ.[4]

സ്വകാര്യ ജീവിതം

തിരുത്തുക

അവർ 2015ൽ ബാബതുണ്ടെ ഒജോറ ഇമ്മാനുവലിനെ വിവാഹം കഴിച്ചു[6] അവർക്ക് 2016ൽ ഒരു കുട്ടി ജനിച്ചു. [1]

  1. 1.0 1.1 "Actress Olaide Olaogun's Marriage Ends Over Allegations Of Domestic Violence". Within Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-10. Retrieved 2020-04-28.
  2. 2.0 2.1 Philippe. "Olaide Olaogun a nigerian actress". artetcinemas.over-blog.com (in ഫ്രഞ്ച്). Retrieved 2020-04-28.
  3. 3.0 3.1 "Nothing wrong in kissing or romancing on stage----Olaide Olaogun". Modern Ghana (in ഇംഗ്ലീഷ്). Retrieved 2020-04-28.
  4. 4.0 4.1 "He helped fix my flat tyre and became my husband – Olaide Olaogun, actress". The Sun Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-21. Retrieved 2020-04-28.
  5. "Fashion should be simple — Kehinde Bankole". punchng.com. Archived from the original on 29 November 2014. Retrieved 18 November 2014.
  6. "Babatunde Emmanuel Ojora - OnoBello.com". onobello.com. Archived from the original on 2021-11-22. Retrieved 2020-04-28.
"https://ml.wikipedia.org/w/index.php?title=ഒലൈഡ്_ഒലോഗൻ&oldid=3802476" എന്ന താളിൽനിന്ന് ശേഖരിച്ചത്