ഒറോണ്ടിഡ് രാജവംശം
ഒറോണ്ടിഡ് രാജവംശം ബി.സി. 330 വരെ അർമേനിയയുടെ സത്രാപ്പിയും ബിസി 321 മുതൽ ബിസി 200 വരെയുള്ള കാലഘട്ടത്തിൽ അർമേനിയ രാജ്യവും ഭരിച്ചിരുന്ന ഒരു പാരമ്പര്യ രാജവംശമായിരുന്നു. ഒറോണ്ടിഡുകൾ ആദ്യം അക്കീമെനിഡ് സാമ്രാജ്യത്തിന്റെ സാമന്ത രാജാക്കന്മാർ അല്ലെങ്കിൽ സത്രാപ്പുകളായി ഭരിക്കുകയും അക്കീമെനിഡ് സാമ്രാജ്യത്തിന്റെ പതനത്തിന്ശേഷം ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. പിന്നീട്, ഒറോണ്ടിഡുകളുടെ ഒരു ശാഖ സോഫെൻ, കമ്മജീൻ രാജ്യങ്ങളിലെ ഭരണാധികാരികളായിത്തീർന്നു. പുരാതന അർമേനിയ രാജ്യം (321 ബിസി-428 എഡി) തുടർച്ചയായി ഭരിച്ച മൂന്ന് രാജവംശങ്ങളിൽ ആദ്യത്തേതായിരുന്നു ഒറോണ്ടിഡുകൾ.
Country | Armenia |
---|---|
Titles | |
Founder | ഒറോണ്ടസ് I |
Final sovereign | ഒറോണ്ടസ് IV (അർമേനിയ) Mithrobazane II (Sophene) Antiochus IV (Commagene) |
Current head | വംശം കുറ്റിയറ്റു |
Founding | ബി.സി. ആറാം നൂറ്റാണ്ട് |
Dissolution | 200 ബി.സി. |
Cadet branches | ഒരുപക്ഷേ ആർറ്റാക്സിയാഡ് രാജവംശം |
ചരിത്രം
തിരുത്തുകഒറോണ്ടിഡുകൾ ഇറാനിയൻ വംശജരായിരുന്നുവെന്ന്[1][2][3][4] പ്രസ്താവിക്കുന്ന ചില ചരിത്രകാരന്മാർ കൂടാതെ ഭരണം നിയന്ത്രിക്കുന്ന അക്കീമെനിഡ് സാമ്രാജ്യവുമായി ഇവർ രാജകീയ് കുടുംബബന്ധം പുലർത്തിയിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. തങ്ങളുടെ നിലനിൽപ്പിലുടനീളം, ഒറോണ്ടിഡുകൾ തങ്ങളുടെ രാഷ്ട്രീയ നിയമസാധുത ശക്തിപ്പെടുത്തുന്നതിനായി അക്കീമെനിഡുകളിൽ നിന്നുള്ളതെന്നു വിശ്വസിക്കപ്പെടുന്ന തങ്ങളുടെ വംശപരമ്പരയ്ക്കാണ് ഊന്നൽ നൽകിയത്.[5]
ഒറോണ്ടിഡുകൾ അർമേനിയൻ വംശജരാണെന്ന്[6] മറ്റ് ചരിത്രകാരന്മാർ പ്രസ്താവിക്കുമ്പോൾ, മറ്റൊരു ചരിത്രകാരനായ റസ്മിക് പനോസിയന്റെ അഭിപ്രായത്തിൽ, ഒറോണ്ടിഡുകൾക്ക് പേർഷ്യൻ ഭരണാധികാരികളുമായും അർമേനിയയിലെ മറ്റ് പ്രമുഖ പ്രഭു കുടുംബങ്ങളുമായി വിവാഹബന്ധം ഉണ്ടായിരിക്കാവുന്നതും ഇതിനാൽത്തന്നെ അവരുടെ അർമേനിയൻ അസ്തിത്വം അനിശ്ചിതത്വത്തിലാണെന്നും പ്രസ്താവിക്കുന്നു.[7]
ഇറാനിയൻ ഉത്ഭവമായ ഒരു പുരുഷനാമത്തിന്റെ ഹെല്ലനൈസ്ഡ് രൂപമായ ഒറോണ്ടസ് എന്ന പേര് പഴയ അർമേനിയൻ ഭാഷയിലെ Երուանդ എറുവാണ്ട് എന്നതിന്സമാനമാണ്.[8] പേര് ഗ്രീക്കിൽ മാത്രമേ സാക്ഷ്യപ്പെടുത്തിയിട്ടുള്ളൂ (Gr.:Ὀρόντης).
ഭാഷ
തിരുത്തുകപേർഷ്യയിലെ ഹെല്ലനിസ്റ്റിക് അധിനിവേശം ഉണ്ടായിരുന്നിട്ടും, പേർഷ്യൻ, പ്രാദേശിക അർമേനിയൻ സംസ്കാരം എന്നിവ സമൂഹത്തിലും വരേണ്യവർഗത്തിലും ഏറ്റവും ശക്തമായ ഘടകമായി തുടർന്നുപോന്നു.[a][9] നൂറ്റാണ്ടുകളായി ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന അരമായ ആണ് സാമ്രാജ്യത്വ ഭരണകൂടം ഭരണഭാഷയായി ഉപയോഗിച്ചിരുന്നത്. അതേസമയം മിക്ക ലിഖിതങ്ങളിലും പഴയ പേർഷ്യൻ ക്യൂണിഫോം ലിപിയാണ് ഉപയോഗിച്ചിരുന്നത്.[10] അർമേനിയക്കാരോട് സംവദിക്കുവാൻ സെനോഫോൺ ഇത് ഒരു സമ്പർക്ക ഭാഷയായി ഉപയോഗിച്ചപ്പോൾ ചില അർമേനിയൻ ഗ്രാമങ്ങൾ പേർഷ്യൻ ഭാഷയിൽത്തന്നെ സംസാരിക്കുന്നവരായിരുന്നു.[10]
അർമാവീറിൽ കാണപ്പെടുന്ന ഗ്രീക്ക് ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് ഉന്നതകുലജാതർ അവരുടെ ഭാഷകളിലൊന്നായി ഗ്രീക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്. എർവാന്റ് ദി ലാസ്റ്റ് (r. ca. 210-200 B.C.) എന്ന ഭരണാധികാരിയുടെ കീഴിൽ, സർക്കാർ ഘടന ഗ്രീക്ക് സ്ഥാപനങ്ങളോട് സാമ്യമുള്ളതായി മാറാൻ തുടങ്ങുകയും രാജകീയ കോടതിയുടെ ഭാഷയായി ഗ്രീക്ക് ഉപയോഗിക്കുകയുംചെയ്തു. ഹെലനൈസ്ഡ് പ്രഭുക്കന്മാരുടെ സ്വാധീനവലയത്തിലായിരുന്ന എർവാൻറ് എർവാണ്ടനി രാജ്യത്തിന്റെ തലസ്ഥാനമായ അർമാവീറിൽ ഒരു ഗ്രീക്ക് സ്കൂൾ സ്ഥാപിക്കാൻ ധനസഹായം ചെയ്തു.[11][12]
ഒറോണ്ടിഡ് രാജാക്കന്മാരും സത്രാപ്പുകളും
തിരുത്തുകസെനോഫോൺ തന്റെ സൈറോപീഡിയ എന്ന പേരിലുള്ള ജീവചരിത്രത്തിൽ ടിഗ്രാനെസ് എന്ന ഒരു അർമേനിയൻ രാജാവിനെക്കുറിച്ച് പരാമർശിക്കുന്നു. അദ്ദേഹം നായാട്ടിൽ മഹാനായ സൈറസിന്റെ സഖ്യകക്ഷിയായിരുന്നു. ടിഗ്രാനെസ് ആസ്റ്റിയാജസിന് കപ്പം നല്കിയിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകനും ടിഗ്രാനെസ് എന്നാണ് പേരിട്ടിരുന്നത്. പുരാതന ഇറാനിയൻ ജനതയായ മെഡസുകളും ബാബിലോണിയക്കാരും തമ്മിൽ ശത്രുത പൊട്ടിപ്പുറപ്പെട്ടപ്പോൾ, ടിഗ്രാനെസ് മെഡസുകളുമായുള്ള തന്റെ ഉടമ്പടി ബാധ്യതകൾ ഉപേക്ഷിച്ചു. ആസ്റ്റിയാജസിന്റെ പിൻഗാമിയെന്ന നിലയിൽ തനിക്ക് അതേ കപ്പംതന്നെ നൽകണമെന്ന് സൈറസ് ആവശ്യപ്പെട്ടു. തത്വചിന്തകനും ചരിത്രകാരനുമായിരുന്ന സ്ട്രാബോ തന്റെ ജോഗ്രഫിക്ക (xi.13.5) എന്ന ഗ്രന്ഥത്തിൽ ഇത് സ്ഥിരീകരിക്കുന്നു. ബി.സി. 521-ൽ, കാംബിസെസിന്റെ മരണത്തിനും സ്മെർഡിസിനെ രാജാവായി പ്രഖ്യാപിച്ചതിനും ശേഷമുണ്ടായ അസ്വസ്ഥതകൾക്കിടയിൽ അർമേനിയക്കാർ കലാപം നടത്തി. പേർഷ്യയിലെ ദാരിയസ് ഒന്നാമൻ, കലാപത്തെ അടിച്ചമർത്താൻ ദാദാർഷി എന്ന അർമേനിയക്കാരനെ അയച്ചു. പിന്നീട് ബിസി 521 മെയ് 20 ന് അർമേനിയക്കാരെ പരാജയപ്പെടുത്തിയ പേർഷ്യൻ വംശജൻ വൗമിസയ്ക്ക് പകരക്കാരനായി അദ്ദേഹത്തെ മാറ്റി. ഏതാണ്ട് അതേ സമയംതന്നെ ഹൽദിറ്റയുടെ മകൻ അരാഖ എന്ന പേരായ മറ്റൊരു അർമേനിയൻ, ബാബിലോണിലെ അവസാനത്തെ രാജാവായ നബോണിഡസിന്റെ മകനാണെന്ന് അവകാശപ്പെടുകയും സ്വയം നെബുക്കദ്‌നേസർ നാലാമൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഹ്രസ്വമായിരുന്ന അദ്ദേഹത്തിന്റെ കലാപം ഡാരിയസിന്റെ വില്ല് വാഹകനായിരുന്ന ഇൻടാഫ്രെനെസ് അടിച്ചമർത്തി. ഈ സംഭവങ്ങൾ ബെഹിസ്തുൻ ലിഖിതത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Toumanoff 1963, പുറം. 278.
- ↑ Canepa 2015, പുറം. 80.
- ↑ Garsoian 2005.
- ↑ Allsen 2011, പുറം. 37.
- ↑ Payaslian 2007, പുറം. 9.
- ↑ Adrych et al. 2017, പുറം. 138.
- ↑ Panossian 2006, പുറം. 35.
- ↑ Schmitt 2002.
- ↑ 9.0 9.1 Panossian 2006, പുറം. 36.
- ↑ 10.0 10.1 Bournoutian 2006, പുറം. 23.
- ↑ Payaslian 2007, പുറം. 12.
- ↑ Tiratsyan, “Hayastane vagh hellenizmi zhamanakashrjanum,” pp. 514–15
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found