ഒയാലാ
ഒയാലാ (ഡ്ജിബ്ലോഹോ[1]) എന്നും അറിയപ്പെടുന്നു) മലാബോ [2] നഗരത്തിനു പകരമായി ഇക്വറ്റോറിയൽ ഗിനിയയുടെ തലസ്ഥാനമായി നിർമ്മിക്കപ്പെട്ട ഒരു നഗരമാണ്.[3] ആസൂത്രിത നഗരത്തിന്റെ സ്ഥാനം അനായാസമായി എത്തിച്ചേരാനും സൌമ്യമായ കാലാവസ്ഥയും കണക്കാക്കി തിരഞ്ഞെടുക്കപ്പെട്ടതാണ്. ഈ പുതിയ തലസ്ഥാനത്തിൻറെ നിർമ്മാണത്തിന്റെ പ്രധാന പ്രേരകശക്തിയായിരുന്ന പ്രസിഡന്റ് തിയോഡോറോ ഒബിയാങ് ഈ നിർമ്മാണപ്രവർത്തനങ്ങളുടെ പേരിൽ രാഷ്ട്രീയ എതിരാളികളാൽ പരക്കെ വിമർശിക്കപ്പെട്ടിരുന്നു. വെലെ-ൻസാസ് മേഖലയിൽ മെൻഗോമെയെൻ പട്ടണത്തിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.[4] ആധുനിക രൂപകൽപ്പനയിൽ നഗരവൽക്കരണത്തിനനുസൃതമായി FAT – Future Architecture Thinking അടിസ്ഥാനമാക്കി പോർച്ചുഗീസ് സ്റ്റുഡിയോ രൂപകല്പന ചെയ്തതാണ് ഈ നഗരം. ഏകദേശം 200,000 [5] നിവാസികൾക്കു താമസിക്കുന്നതിനുള്ള സൌകര്യം, ഒരു പുതിയ കോൺഗ്രസ് കെട്ടിടം, പ്രസിഡൻഷ്യൽ വില്ലകൾ എന്നിവയുമായി, 8150 ഹെക്ടറിൽ ഈ നഗരം വ്യാപിച്ചു കിടക്കുന്നു.[6][7] ഇക്വറ്റോറിയൽ ഗിനിയുടെ ആസ്ഥാനം 2017 ഫെബ്രുവരിയിൽ ഒയാലായിലേയ്ക്കു മാറ്റി സ്ഥാപിച്ചു.[8]
ഒയാലാ ഡ്ജിബ്ലോഹോ | |
---|---|
Future Capital city | |
Construction of highways in Oyala | |
Coordinates: 1°36′14″N 10°49′35″E / 1.60389°N 10.82639°E | |
Country | Equatorial Guinea |
Province | Wele-Nzas Province |
Estimated completion | 2020 |
• Mayor | Florentino Ncogo Ndong |
• ആകെ | 81.5 ച.കി.മീ.(31.5 ച മൈ) |
ഉയരം | 454 മീ(1,490 അടി) |
സമയമേഖല | WAT |
Climate | Aw |
അവലംബം
തിരുത്തുക- ↑ Jacey Fortin (19 December 2012) Poverty-Stricken Equatorial Guinea Builds Expensive Capital City In The Middle Of Nowhere. ibtimes.com
- ↑ Atelier luso desenha futura capital da Guiné Equatorial Archived 2015-10-15 at the Wayback Machine.. boasnoticias.pt. 5 November 2011
- ↑ Empresas portuguesas planeiam nova capital da Guiné Equatorial. africa21digital.com. 5 November 2011
- ↑ Equatorial Guinea’s Future Capital City/IDF– Ideias do Futuro|ArchDaily
- ↑ Oyala, una nueva capital para la megalomanía de Obiang. abc.es. 26 December 2012
- ↑ Arquitetos portugueses projetam nova capital para Guiné Equatorial Archived 2013-05-10 at the Wayback Machine.. piniweb.com.br. 10 November 2011
- ↑ Mauricio Lima (4 November 2011) Ateliê português desenha futura capital da Guiné Equatorial Archived 2012-01-22 at the Wayback Machine.. greensavers.pt.
- ↑ BBC Equatorial Guinea government moves to new city in rainforest