ഒമോവുമി ദാദ

ഒരു നൈജീരിയൻ നടി

ഒരു നൈജീരിയൻ നടിയാണ് ഒമോവുൻമി ദാദ. എം-നെറ്റ് ടെലിവിഷൻ പരമ്പരയായ ജെമെജിയിലെ ഫോലേക് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്.[1]2017-ലെ യൊറൂബ ഭാഷാ ചിത്രമായ സംവേർ ഇൻ ദ ഡാർക്കിലും അവർ അഭിനയിച്ചു. അത് 2017-ലെ AMVCA അവാർഡുകളിൽ മികച്ച തദ്ദേശീയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.[2]2017 ലെ ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡുകളിൽ സഹനടികളിൽ (യോറൂബ) മികച്ച നടിക്കുള്ള നോമിനേഷൻ അവർക്ക് ലഭിച്ചു.[3] 2018-ൽ, നൈജീരിയയിലെ ആദ്യത്തെ ആനിമേഷൻ മുഴുനീള ഫീച്ചർ ഫിലിമായ സാഡിലെ ടൈറ്റിൽ കഥാപാത്രത്തിന്റെ ശബ്ദം ദാദ അവതരിപ്പിച്ചു.[4]

Omowunmi Dada
ജനനം (1989-10-02) 2 ഒക്ടോബർ 1989  (34 വയസ്സ്)
Lagos, Lagos State, Nigeria
കലാലയംUniversity of Lagos
തൊഴിൽActress
സജീവ കാലം2013–present

ഒമോവുൻമി ദാദ ഒരു വോയ്‌സ് ഓവർ ആർട്ടിസ്റ്റും അവതാരകയും മോഡലുമാണ്. കഴിവുള്ള നടി എങ്കിലും ഒരു സിനിമാ സംവിധായികയും നിർമ്മാതാവും ആകാൻ അവർ ആഗ്രഹിക്കുന്നു. കൂടാതെ, അവർ ജുമിയ നൈജീരിയയുടെ ബ്രാൻഡ് അംബാസഡറാണ്.

മുൻകാലജീവിതം തിരുത്തുക

ലാഗോസ് സ്റ്റേറ്റിലാണ് ദാദ ജനിച്ചത്. അവിടെ അവർ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇഫാക്കോ ഇന്റർനാഷണൽ നഴ്‌സറിയിലും പ്രൈമറി സ്‌കൂളിലും പഠിച്ചു. ഈ സമയത്ത് അവർ യൊറൂബ കൾച്ചറൽ ട്രൂപ്പിൽ അംഗമായി. അവർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഓഷോഡിയിലെ കമാൻഡ് ഡേ സെക്കൻഡറി സ്കൂളിൽ ചേരുകയും ലാഗോസ് യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് ആർട്സ് പഠിക്കുകയും ചെയ്തു.[5]

കരിയർ തിരുത്തുക

യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സ്റ്റേജ് നാടകങ്ങളിൽ ചെറിയ ഭാഗങ്ങൾ എടുത്താണ് ദാദ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഫെമി ഒകെ സംവിധാനം ചെയ്ത മൊറെമി അജാസോറോ എന്ന നാടകത്തിലായിരുന്നു അവരുടെ ആദ്യത്തെ പ്രധാന സ്റ്റേജ് പ്രകടനം.[5] 2013-ൽ, മുതിർന്ന നൈജീരിയൻ നടൻ തുഞ്ചി സോട്ടിമിറിനോടൊപ്പം ഓയ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അവർ തന്റെ സിനിമാ ജീവിതം ആരംഭിച്ചു. [5] തുടർന്ന് കുൻലെ അഫോളയൻ സംവിധാനം ചെയ്ത ഒമുഗ്വോ, പേഷ്യൻസ് ഒസോക്വോർ, അയോ അദേസന്യ എന്നിവയുൾപ്പെടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു. [5]

എബോണിലൈഫ് ടിവി സീരീസ് മാരീഡ് ടു ദി ഗെയിം,[6] ബെസ്റ്റ് ഫ്രണ്ട്സ്, ഡിസ്നിയുടെ "സിൻഡ്രെല്ല" യുടെ ആഫ്രിക്കൻ അഡാപ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ ദാദ അഭിനയിച്ചിട്ടുണ്ട്.[7] എം-നെറ്റ് ടെലിവിഷൻ സീരീസായ ജെമേജിയിലും അവർ അഭിനയിക്കുന്നു. കൂടാതെ ടിൻസൽ, സോ റോംഗ് സോ റൈറ്റ്, നീഡിൽസ് ഐസ്, ബെല്ലാസ് പ്ലേസ് എന്നിവയിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്.[6]

2017-ൽ, ലാഗോസ് സംസ്ഥാനം സൃഷ്ടിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിനായി ലാഗോസ് സംസ്ഥാന സർക്കാർ അനുവദിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിച്ച, നിരൂപക പ്രശംസ നേടിയ സ്റ്റേജ് പ്രൊഡക്ഷൻ ഇസലെ എക്കോ എന്ന സ്റ്റേജ് നാടകത്തിൽ ദാദ അവതരിപ്പിച്ചു.[8]

2018-ൽ, 2019-ൽ റിലീസിന് തയ്യാറെടുക്കുന്ന നൈജീരിയയിലെ ആദ്യത്തെ മുഴുനീള ആനിമേഷൻ സിനിമയായ SADE ൽ സാഡെ എന്ന ടൈറ്റിൽ റോളിൽ ദാദയെ തിരഞ്ഞെടുത്തു.[4][9]

2017 ഡിസംബറിൽ, അവാർഡ് നേടിയ നൈജീരിയൻ ചലച്ചിത്ര നിർമ്മാതാവും നിരൂപകനുമായ ചാൾസ് നോവിയ അവരെ നൈജീരിയയിലെ ഈ വർഷത്തെ മികച്ച നടിയായി നാമനിർദ്ദേശം ചെയ്തു.[10]

കാൻസർ ബാധിതരായ കുട്ടികൾക്കുള്ള അവബോധത്തിനും പിന്തുണക്കും വേണ്ടി വാദിക്കുന്ന ദൈവ്യൻ ചിൽഡ്രൻ കാൻസർ ഫൗണ്ടേഷന്റെ അംബാസഡറാണ് ദാദ. യുവാക്കളുടെ ജീവിതത്തിൽ ഇടപഴകുന്നതിലും സമ്പന്നമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രയാൻ വോട്ടാരി ഫൗണ്ടേഷന്റെ അംബാസഡർ കൂടിയാണ് അവർ.

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Award Category Result Ref
2017 CRMA Best Actress നാമനിർദ്ദേശം
City People Movie Awards Best Supporting Actress നാമനിർദ്ദേശം
ELOY Awards Best Actress on Big Screen and TV നാമനിർദ്ദേശം
2018 Best of Nollywood Awards Best Actress in a Lead role –English നാമനിർദ്ദേശം [11]
2019 Best of Nollywood Awards നാമനിർദ്ദേശം [12]
Best Actress in a Lead role –Yoruba നാമനിർദ്ദേശം
Best Kiss in a Movie നാമനിർദ്ദേശം
2020 Best of Nollywood Awards Best Actress in a Leading Role വിജയിച്ചു [13]
Best Kiss in a Movie നാമനിർദ്ദേശം [14]

അവലംബം തിരുത്തുക

  1. Onoshe, Nwabuikwu (11 March 2018). "The gift of Jemeji". Punch Newspaper. Lagos, Nigeria. Retrieved 6 April 2019.
  2. Ibrahim, Tanko (5 March 2017). "AMVCA 2017: See full list of winners". Punch Newspaper. Lagos, Nigeria. Retrieved 6 April 2019.
  3. Izuzu, Chibumga (7 September 2017). "Bolanle Ninalowo, IK Ogbonna, Rachel Okonkwo, Omowumi Dada, "What Lies Within" among nominees". Pulse Nigeria. Lagos, Nigeria. Retrieved 6 April 2019.
  4. 4.0 4.1 Irungu, Rapheal (27 May 2018). "Acting has opened difficult doors for me –Omowunmi Dada". The Sun Newspaper. Lagos, Nigeria. Retrieved 6 April 2019.
  5. 5.0 5.1 5.2 5.3 Onoshe, Nwabuikwu (30 April 2017). "Some people think I'm a snob— Omowunmi Dada". Punch Newspaper. Lagos, Nigeria. Retrieved 6 April 2019.
  6. 6.0 6.1 Olofinjana, Sola (8 October 2018). "BEING AN ACTRESS IS MY CALLING – FAST RISING ACTRESS, OMOWUNMI DADA". City People Magazine. Lagos, Nigeria. Retrieved 6 April 2019.
  7. "EBONYLIFE TV CONCLUDES FILMING OF THE MOVIE 'DERE' IN CALABAR". Calabar News. Lagos, Nigeria. 8 October 2016. Archived from the original on 2021-10-20. Retrieved 6 April 2019.
  8. DTTN, R (22 April 2017). "OMOWUNMI DADA DAZZLES ON STAGE". Daily Times Newspaper. Lagos, Nigeria. Retrieved 6 April 2019.
  9. "Nollywood Actress Omowumi Dada". Naija Gist Newspaper. Lagos, Nigeria. 10 March 2018. Retrieved 6 April 2019.
  10. "Charles Novia: The Best 5 Actresses in Nollywood in 2017". BellaNaija. Lagos, Nigeria. 6 December 2017. Retrieved 6 April 2019.
  11. Augoye, Jayne (2018-12-10). "BON Awards 2018: Tope Oshin, Tana Adelana win big" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-10-09.{{cite web}}: CS1 maint: url-status (link)
  12. Bada, Gbenga (2019-12-15). "BON Awards 2019: 'Gold Statue', Gabriel Afolayan win big at 11th edition". Pulse Nigeria (in ഇംഗ്ലീഷ്). Retrieved 2021-10-10.{{cite web}}: CS1 maint: url-status (link)
  13. Augoye, Jayne (2020-12-07). "BON Awards: Laura Fidel, Kunle Remi win Best Kiss (Full List of Winners)" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-06-13.{{cite web}}: CS1 maint: url-status (link)
  14. "Behold hot steppers and winners at BON awards 2020". Vanguard News (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-12. Retrieved 2021-10-11.
"https://ml.wikipedia.org/w/index.php?title=ഒമോവുമി_ദാദ&oldid=3999527" എന്ന താളിൽനിന്ന് ശേഖരിച്ചത്