ഒഫേലിയ (ജോൺ വില്യം വാട്ടർഹൗസ്)

1894-ൽ പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ചിരിക്കുന്ന ഒരു എണ്ണച്ചായചിത്രമാണ് ഒഫേലിയ. വില്യം ഷേക്സ്പിയറുടെ നാടകമായ ഹാംലെറ്റിലെ ഒരു കഥാപാത്രമായ ഒഫേലിയ, ഡെന്മാർക്കിലെ ഒരു കുലീനയുവതിയും രാജകുമാരൻ ഹാംലെറ്റിൻറെ ഭാര്യയും, ലീർട്ടെസിൻറെ സഹോദരിയും, പോളോണിയസിൻറെ മകളും ആയിരുന്നു. വാട്ടർ ഹൌസിൻറെ 1894-ലെ പതിപ്പിൽ അവളുടെ മരണത്തിന്റെ അവസാനനിമിഷങ്ങളിൽപ്പോലും ഒഫേലിയ താമരപ്പൂക്കൾ വിടർന്നു നില്ക്കുന്ന കുളത്തിലേയ്ക്കു ചാഞ്ഞുകിടക്കുന്ന ഒരു വില്ലോ മരത്തിന്റെ ശാഖയിൽ ഇരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.[1] അവളുടെ രാജകീയ വസ്ത്രധാരണം അവളുടെ സ്വാഭാവിക ചുറ്റുപാടുകൾക്ക് വിരുദ്ധമായിരിക്കുന്നു. വാട്ടർഹൗസ് അവളുടെ മടിയിൽ പൂക്കൾ കിടക്കുന്നതായും തലയിൽ ചൂടിയിരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നത് അവളെ ചുറ്റുപാടുമായി കോർത്തിണക്കിയിരിക്കുന്നു.[2]

Ophelia
കലാകാരൻJohn William Waterhouse
വർഷം1894
MediumOil on canvas
അളവുകൾ73.6 cm × 124.4 cm (29.0 in × 49.0 in)

അവലംബം തിരുത്തുക

  1. "Ophelia, 1894 - John William Waterhouse - WikiArt.org". www.wikiart.org. Retrieved 2019-02-03.
  2. "Waterhouse's Versions of Ophelia". www.victorianweb.org. Retrieved 2019-02-03.