ഒന്യാമ ലോറ
കാമറൂണിയൻ അഭിനേത്രിയാണ് ഒന്യാമ ലോറ (ജനനം 1992 ഒക്ടോബർ 14 ന് ഒന്യാമ ലോറ അനെനി). 2016-ലെ എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറൂണിയൻ നടിക്കുള്ള അവാർഡും[1] 2017-ൽ കാമിഫ് ബെസ്റ്റ് ആക്ട്രെസ് അവാർഡും അവർ നേടിയിരുന്നു.[2][3]ലോറ, 2011-ൽ “ഹെവി റെയിൻ”, 2015-ൽ “കിസ് ഓഫ് ദി ഡെത്ത്” എന്നീ സിനിമകളിൽ അഭിനയിച്ചു. അവർ നാഷണൽ ആക്ടേഴ്സ് ഗിൽഡ് ഓഫ് കാമറൂൺ ലിംബെ ബ്രാഞ്ചിന്റെ (നാഗ്കാം-NAGCAM) പ്രസിഡന്റാണ്.)[4]
ഒന്യാമ ലോറ | |
---|---|
ജനനം | |
ദേശീയത | കാമറൂണിയൻ |
പൗരത്വം | കാമറൂണിയൻ (1992–present) |
കലാലയം | ബ്യൂയ സർവകലാശാല ഭാഷാശാസ്ത്രം |
തൊഴിൽ | നടി |
സജീവ കാലം | 2010–present |
മാതാപിതാക്ക(ൾ) | ഒന്യാമ ജൂഡിത്ത് (അമ്മ) ഇവാ ഡ്യൂം സാമുവൽ |
മുൻകാലജീവിതം
തിരുത്തുക1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് യുവാൻഡേയിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ തെക്കുപടിഞ്ഞാറൻ മേഖലയിലെ(കാമറൂൺ) ബസോസി വടക്കുപടിഞ്ഞാറൻ മേഖലയിലെ (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[5][6]
കരിയർ
തിരുത്തുക2009-ൽ അഭിനയത്തിൽ താൽപര്യം വളർത്തിയ ലോറ, ഒരു സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2011-ലെ ഹെവി റെയിൻ ആയിരുന്നു.[4]ലോറ കാമറൂൺ ഫിലിം ഗിൽഡിന്റെ ലിംബെ ബ്രാഞ്ചിന്റെ പ്രസിഡന്റാണ്.
തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
തിരുത്തുക- ഹെവി റെയിൻ - ചാൻഡോ ഡാനിയേൽ (2011)
- റെബെൽ പിൽഗ്രിം - ചിനെപോ കോസൺ
- റംബ്ലിൾ - ബില്ലിബോബ് എൻഡൈവ്
- കിസ് ഓഫ് ദി ഡെത്ത് - മ്യൂസിംഗ് ഡെറിക്
- വാർഡ് Z - ഇറ്റാംബി ഡെൽഫിൻ
- ഡേർട്ട് റോഡ്സ് - എനാഹ് ജോൺസ്‌കോട്ട്
- സ്ട്രിപ്പെഡ് - എനാഹ് ജോൺസ്‌കോട്ട്
- ചർച്ച് സ്ട്രീറ്റ് - ന്കന്യ ന്ക്വായ്
- സേവിങ് എംബാംഗോ- ന്കന്യ ന്ക്വായ്
- ഫിഷർമാൻസ് ഡയറി-
അവാർഡുകളും അംഗീകാരങ്ങളും
തിരുത്തുകYear | Award | Category | Recipient | Result |
---|---|---|---|---|
2016 | എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവൽ (മികച്ച കാമറൂണിയൻ നടി) | കാമറൂൺ | Herself | വിജയിച്ചു |
2017 | കാമറൂൺ അന്താരാഷ്ട്ര ചലച്ചിത്രമേള (CAMIFF) | മികച്ച നടി | Herself | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "Laura Onyama: A Star Is Born". cameroontribune. 23 August 2016. Retrieved 28 August 2017.
- ↑ "Meet Onyama Laura, CAMIFF Best Actress 2017 - Cameroon News Agency". 27 June 2017.
- ↑ "Veteran Actor Ramsey Nouah Attends The Cameroon International Film Festival + See Full List of Winners - BellaNaija". www.bellanaija.com.
- ↑ 4.0 4.1 "Cameroon-Tribune". www.cameroon-tribune.cm.
- ↑ "Onyama Laura". www.whoiswhoincameroon.com.
- ↑ "Laura Onyama: a star is born". www.cameroonweb.com. Archived from the original on 2017-08-28. Retrieved 2020-10-26.