ഒണ്ടിവീരൻ പകിട
ഒണ്ടിവീരൻ പകിട (അല്ലെങ്കിൽ ഒണ്ടി വീരൻ ) (മരണം 20 ഓഗസ്റ്റ് 1771) [1] തമിഴ്നാട്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടിയ ഒരു ഇന്ത്യൻ പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം മൂലം ഒണ്ടിവീരൻ പകിട എന്നൊരു വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാവീരൻ എന്നർത്ഥം വരുന്ന മാവീരൻ എന്ന വിശേഷണം നൽകിയും അദ്ദേഹത്തെ വിളിക്കുന്നുണ്ട്.
ഒണ്ടിവീരൻ പകിട | |
---|---|
ജനനം | |
മരണം | 20 August 1771 |
ദേശീയത | Indian |
തൊഴിൽ | Freedom fighter |
അരുന്തതിയാർ സമുദായത്തിൽ ജനിച്ച ഒണ്ടിവീരൻ തിരുനെൽവേലിയിലെ രാജാവായിരുന്ന പുലിത്തേവന്റെ പടത്തലവനായിരുന്നു. തിരുനെൽവേലി ജില്ലയിൽ അദ്ദേഹത്തിന് സ്മാരകം പണിയാൻ അരുന്തതിയാരുടെ സമ്മർദം തമിഴ്നാട് സർക്കാരിനെ നയിച്ചു.[2] ഒരു സ്മാരകം നേടാനുള്ള സമൂഹത്തിന്റെ ശ്രമങ്ങളിൽ പൊതു പ്രതിഷേധങ്ങളും ഉൾപ്പെടുന്നു. [3] സ്മാരകത്തിന് തറക്കല്ലിട്ടത് 2011ലാണ് [4] .== യുദ്ധവീരൻ == 1755 ഇൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇരുപതിനായിരം രൂപ വാങ്ങി ആർക്കോട്ട് നവാബ് തമിഴ്‌നാട്ടിലെ രാജാക്കന്മാരിൽ നിന്നും കപ്പം പിരിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയെ അനുവദിച്ചു. ഇതേ തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വമ്പൻ സൈനീക വ്യൂഹം തമിഴ്‌നാട്ടിലെ തെന്മലയിൽ തമ്പടിച്ചു. എന്നാൽ തിരുനെൽവേലിയിലെ രാജാവായിരുന്ന പുലിത്തേവൻ കപ്പം കൊടുക്കാൻ വിസമ്മതിച്ചു. ബ്രിട്ടീഷ് സൈനീകത്താവളത്തിൽ സൂക്ഷിച്ചിട്ടുള്ള ആർക്കോട്ട് നവാബിന്റെ വാൾ, കുതിര, പെരുമ്പറ എന്നിവ കയ്യടക്കാൻ സാധിച്ചാൽ പുലിത്തേവൻ കപ്പം നൽകേണ്ടതില്ല എന്ന് ബ്രിട്ടീഷ് സൈന്യാധിപൻ ഒരു സന്ദേശം അയച്ചു. വെല്ലുവിളി സ്വീകരിച്ച പുലിത്തേവനും കൂട്ടരും ബ്രിട്ടീഷ് സൈനീക താവളം ആക്രമിച്ച് ഇവ മൂന്നും സ്വന്തമാക്കിയെന്നു മാത്രമല്ല, ആയുധങ്ങൾ നഷ്ടപ്പെട്ട അവർക്ക് ആ താവളം പോലും നഷ്ടപ്പെട്ടു. എന്നാൽ ഈ തോൽവി പുലിത്തേവനോടും അദ്ദേഹത്തിന്റെ പടത്തലവനായ ഒണ്ടിവീരനോടും ബ്രിട്ടീഷ് ഭരണകൂടത്തിന് പകയുണ്ടാകാൻ കാരണമാവുകയും തമ്മിൽ യുദ്ധങ്ങൾ ഉടലെടുക്കുകയും ചെയ്തു. പിന്നീട് ഇരുസേനകളും തമ്മിൽ പതിനൊന്നു തവണ ഏറ്റുമുട്ടിയെങ്കിലും ബ്രിട്ടീഷ് സേനയ്ക്ക് വിജയിക്കാനായില്ല. തുടർച്ചയായ യുദ്ധങ്ങളും മുറിവുകളും ഒണ്ടിവീരന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. പതിനൊന്നാമത്തെ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു
സ്മാരകം
തിരുത്തുക2000-ത്തിന്റെ മധ്യത്തിൽ, തമിഴ്‌നാട്ടിലെ ദലിത് സമൂഹം ഒണ്ടിവീരന് സ്മാരകം സ്ഥാപിക്കാൻ സർക്കാരിന് നിവേദനം നൽകി. 2011ൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി പരിതി ഇളംവഴുതിയാണ് സ്മാരകത്തിന് (സർക്കാരിന് 49 ലക്ഷം രൂപ ചെലവ് വന്നത്) തറക്കല്ലിട്ടത്.
സ്മരണിക തപാൽ സ്റ്റാമ്പ്
തിരുത്തുക20.08.2022-ന് ഒണ്ടിവീരന്റെ സ്മരണക്കായി 5 രൂപ മൂല്യമുള്ള ഒരു സ്മരണിക തപാൽ സ്റ്റാമ്പ് ഇന്ത്യാ പോസ്റ്റ് പുറത്തിറക്കി. [5]
റഫറൻസുകൾ
തിരുത്തുക- ↑ "Ondiveeran remembered". The Hindu. Retrieved 21 August 2016.
- ↑ The Fire Against Untouchability.
- ↑ "CPM activists block road". The Hindu.
- ↑ Staff Reporter. "Foundation stone laid for memorial". The Hindu.
- ↑ https://www.epostoffice.gov.in/ProductDetails/ProductDetails?Prodid=P14OkEg7XcTytZJeinlzVQ==[പ്രവർത്തിക്കാത്ത കണ്ണി]