ഒഡെഡ് ഫെർ
ഒരു ഇസ്രയേലി ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഒഡെഡ് ഫെർ (ഹീബ്രു: עודד פהר; born 23 നവംബർ, 1970). റെസിഡൻറ് ഇവിൾ ശ്രേണിയിലെ കാർലോസ് ഒലിവെറ, ദ് മമ്മിയിലെ അർഡെത്ത് ബേ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. മൂന്നു വർഷം ഇസ്രയേലി നാവിക സേനയിൽ ഫെർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒഡെഡ് ഫെർ | |
---|---|
ജീവിതപങ്കാളി(കൾ) | റോണ്ട ടോൾഫ്സൻ |
ജീവചരിത്രം
തിരുത്തുകഇസ്രയേലിലെ ടെൽ അവീവിലാണ് ഒഡെഡ് ഫെർ ജനിച്ചത്. മാതാവ് ഡേ കെയർ സൂപ്പർവൈസറും പിതാവ് അസ്ഥിരോഗവിദഗ്ദ്ധനുമായിരുന്നു[1][2]. പതിനെട്ടാം വയസിൽ ഇസ്രയേലി നാവിക സേനയിൽ ചേർന്നു[3]. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പിതാവിനെ ബിസിനസിൽ സഹായിക്കാനായി ഫ്രാങ്ക്ഫുർട്ടിലേക്ക് പോയി[4].
സ്വകാര്യജീവിതം
തിരുത്തുകറോണ്ട ടോൾഫ്സനെയാണ് ഫെർ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ലോസാഞ്ചലസിലെ ഓപ്പറയിൽ വെച്ചാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. ഫെർ-റോണ്ട ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
ചലച്ചിത്രങ്ങൾ
തിരുത്തുകടിവി ചലച്ചിത്രങ്ങൾ
തിരുത്തുക- കില്ലർ നെറ്റ് (1998) വിക്ടർ
- ക്ലിയോപാട്ര (1999) ഈജിപ്ഷ്യൻ ക്യാപ്റ്റൻ
- അറേബ്യൻ നൈറ്റ്സ് (2000) Robber #2
- Scooby-Doo! in Where's My Mummy? DTV (2005) Amahl Ali Akbar
ടിവി പരമ്പരകൾ
തിരുത്തുക- ദ് നോക്ക് (1994 - 2000) Oded Fehr appeared in 1998
- യുസി: അണ്ടർകവർ (2001-2002) ഫ്രാങ്ക് ഡോണോവൻ
- പ്രസിഡിയോ മെഡ് (2002-2003) Dr. നിക്കോളാസ് കോകോറിച്ച്
- ചാർമ്ഡ് (1998-2006) സാങ്കു Appeared in Season 7 only (2004-2005)
- സ്ലീപ്പർ സെൽ (2005-2006) Faris al-Farik
- ബേൺ നോട്ടീസ് (2008) Episode: സ്കാറ്റർ പോയിൻറ്
- എലവൻത്ത് അവർ (2008)
അവലംബം
തിരുത്തുക- ↑ NewsLibrary Search Results
- ↑ j. - Israeli actor plays Muslim terrorist in Showtime’s ‘Sleeper Cell’
- ↑ "Oded Fehr - Biography". Archived from the original on 2009-05-22. Retrieved 2009-11-14.
- ↑ "Oded Fehr - Biography". Archived from the original on 2009-05-22. Retrieved 2009-11-14.