ഒട്ടിലി അസിംഗ്
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ ഫെമിനിസ്റ്റും സ്വതന്ത്രചിന്തകയും അടിമത്ത വിരുദ്ധ പോരാളിയുമായിരുന്നു ഒട്ടിലി ഡേവിഡ അസിംഗ് (11 ഫെബ്രുവരി 1819 - ഓഗസ്റ്റ് 21, 1884).
ഒട്ടിലി അസിംഗ് | |
---|---|
ജനനം | 11 February 1819 |
മരണം | 21 August 1884 (aged 65) പാരീസ്, ഫ്രാൻസ് |
ദേശീയത | അമേരിക്കൻ, ജർമ്മൻ |
തൊഴിൽ | ഫെമിനിസ്റ്റ്, സ്വതന്ത്രചിന്തക, അടിമത്ത വിരുദ്ധ പോരാളി |
ആദ്യകാലജീവിതം
തിരുത്തുകഹാംബർഗിൽ ജനിച്ചതും ലൂഥറനായി വളർന്ന കവയിത്രി റോസ മരിയ വർണഹേഗന്റെയും വിവാഹശേഷം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പേര് അസിംഗ് എന്ന് മാറ്റുകയും ചെയ്ത ഡേവിഡ് അസുർ എന്ന ജൂത വൈദ്യന്റെയും മൂത്ത മകളായിരുന്നു ഒട്ടിലി. ഡേവിഡ് അസുർ തന്റെ രംഗത്ത് പ്രമുഖനായി.[1]അവരുടെ അമ്മ ക്ലാര മുണ്ട്, ഫാനി ലെവാൾഡ് എന്നിവരുൾപ്പെടെയുള്ള മറ്റ് സാഹിത്യ സ്ത്രീകളുമായി സൗഹൃദത്തിലായിരുന്നു. 1848 ൽ സാമൂഹ്യ വിപ്ലവത്തെ പിന്തുണച്ച (പക്ഷേ നേടാൻ കഴിഞ്ഞില്ല) ലിബറൽ സർക്കിളുകളിൽ പ്രമുഖയായിരുന്നു. അവരുടെ അമ്മായി റഹേൽ വർണഹേഗൻ ഒരു പ്രശസ്ത സലൂൺ ഹോസ്റ്റായിരുന്നു.[2]
1842-ൽ അവരുടെ മാതാപിതാക്കളുടെ മരണത്തിനും ഹാംബർഗിലെ മഹാ അഗ്നിബാധയ്ക്കും ശേഷം, അസിംഗും സഹോദരി ലുഡ്‌മില്ലയും ഒരു പ്രമുഖ സാഹിത്യകാരനും വിപ്ലവ പ്രവർത്തകനുമായ അമ്മാവൻ കാൾ ഓഗസ്റ്റ് വർണഹേഗൻ വോൺ എൻസെയോടൊപ്പം താമസിക്കാൻ പോയി. അദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത ജൂത എഴുത്തുകാരിയും സലോണിസ്റ്റുമായ റഹേൽ വർൺഹേഗൻ വളരെക്കാലം മുമ്പ് മരിച്ചു. ഒട്ടിലിയും ലുഡ്‌മില്ലയും താമസിയാതെ ആ വീട്ടിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അടിപിടിയാകുകയും ചെയ്തതിനെതുടർന്ന് ഒട്ടിലി അവിടം ഉപേക്ഷിക്കുകയും പിന്നീട് ഒരിക്കലും മടങ്ങിപ്പോയില്ല.
അവലംബം
തിരുത്തുക- ↑ "LOVE ACROSS COLOR LINES." Diedrich, Maria. HILL and WANG: 1999. Accessed January 11, 2017.
- ↑ "Fatal Attraction". nytimes.com. The New York Times Company. Retrieved 19 February 2016.