ഒടമേട്‌

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും ആനവിലാസം വഴി 7 .2 കിലോമീറ്റർ മാറി ഉള്ള ഗ്രാമമാണ് ഒടമേട്‌. സർക്കാർ ബസുകളും പ്രൈവറ്റ് ബസുകളുമാണ് പ്രധാനയാത്രാമാർഗ്ഗം. ഇവിടുത്തെ പ്രധാന കൃഷി ഏലം, കുരുമുളക്, മരച്ചീനി, കാപ്പി എന്നിവയാണ്. ഇവിടുത്തെ കൃഷി രീതികൾ കണ്ടു മനസ്സിലാക്കാൻ വിദേശികളും മറ്റും ഈ ഗ്രാമം സന്ദർശിക്കാറുണ്ട്.

2 പാൽ ബൂത്തുകളും ഒരു ചായക്കടയും 3 പലചരക്കുകടയും ഒരു മലഞ്ചരക്കുകടയും ഉണ്ട് 1950 മുതൽ കുടിയേറിയ കർഷകരുടെ ഒരു വലിയ സമുഹം ഇവിടെ വസിക്കുന്നു. ഈ പ്രദേശം കുമളി പഞ്ചായത്തിലും പെരിയാർ പഞ്ചായത്തിലും കിടക്കുന്ന പരന്നുകിടക്കുന്ന ഈ പ്രദേശം മലനിരകളുടെ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ്.

"https://ml.wikipedia.org/w/index.php?title=ഒടമേട്‌&oldid=3330678" എന്ന താളിൽനിന്ന് ശേഖരിച്ചത്