ഒജ്കോവ് ദേശീയോദ്യാനം
ഒജ്കോവ് ദേശീയോദ്യാനം (പോളിഷ്: Ojcowski Park Narodowy) തെക്കൻ പോളണ്ടിലെ ലെസ്സെർ പോളണ്ട് വോയ്‍വോഡെഷിപ്പിലെ ക്രാക്വ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഇതു സ്ഥാപിതമായത് 1956 ലായിരുന്നു. ദേശീയോദ്യാനത്തിൻറെ മുഖ്യ കാര്യാലയം സ്ഥിതിചെയ്യുന്ന സമീപത്തെ വില്ലേജിൻറെ പേരിൽനിന്നാണ് ഓജ്കോവ് എന്ന പേരു ലഭിച്ചത്. പ്രശസ്ത പോളിഷ് പിയാനിസ്റ്റായിരുന്ന ഫ്രെഡറിക് ചോപ്പിൻ 1829 ൽ ഈ ദേശീയോദ്യാനം സന്ദർശിച്ചിരുന്നു. പോളണ്ടിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇതിന് 14.40 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം (5.56 ചതുരശ്ര മൈൽ) വിസ്തീർണ്ണമാണ് യഥാർത്ഥത്തിലുണ്ടായിരുന്നത്. ദേശീയോദ്യാനം വിപുലീകരിച്ചതിനുശേഷം ഇത് 21.46 ചതുരശ്രകിലോമീറ്റർ (8.29 ച. മൈൽ) വിസ്താരത്തിലായി. മൊത്തം വിസ്തൃതിയിൽ 15.28 ചതുരശ്രകിലോമീറ്റർ (5.90 ച.മൈൽ) വനഭൂമിയും 2.51 കിമീ 2 (0.97 ച.മൈൽ) കർശനമായി സംരക്ഷിച്ചിരിക്കുന്ന പ്രദേശവുമാണ്. ജുറാസിക് ക്രാക്കോവ്-ക്സെസ്റ്റോച്ചോവ അപ്‍ലാൻറിലെ ക്രാക്കോവ് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ (10 മൈൽ) വടക്കായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ഒജ്കോവ് ദേശീയോദ്യാനം | |
---|---|
Ojcowski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Skała Biała Ręka (the White Hand rock) Park logo with Bat | |
Location | Lesser Poland Voivodeship, Poland |
Nearest city | Ojców |
Coordinates | 50°12′24″N 19°49′45″E / 50.206667°N 19.829167°ECoordinates: 50°12′24″N 19°49′45″E / 50.206667°N 19.829167°E |
Area | 21.46 കി.m2 (8.29 ച മൈ) |
Established | 1956 |
Governing body | Ministry of the Environment |
www |