നൈജീരിയയിലെ ന്യൂനപക്ഷ വംശജനതയാണ്‌ ഒഗോണി. നൈജർ നദിക്കരയിൽ ഏകദേശം 563 ച. കി.മീ. സ്ഥലത്താണ് ഇവർ വസിക്കുന്നത്. 1990-ൽ ഉദ്ദേശം 5,000,00 ജനങ്ങളാണ് ഈ വംശത്തിലുണ്ടായിരുന്നത്.[അവലംബം ആവശ്യമാണ്] കൃഷിയും മത്സ്യബന്ധനവുമാണ് മുഖ്യതൊഴിൽ. 1958-ൽ ഈ പ്രദേശത്ത് എണ്ണനിക്ഷേപം കണ്ടെത്തി. എണ്ണക്കിണറുകളിൽ നിന്നുള്ള പരിസരമലിനീകരണംമൂലം കഷ്ടതയനുഭവിച്ച ഒഗോണിജനത 1990-ൽ നൈജീരിയൻ ഗവണ്മെന്റിൽനിന്നും സ്വയംഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. പരിസ്ഥിതിപ്രവർത്തകൻ കെൻ സാരോ വിവയായിരുന്നു പ്രക്ഷോഭം നയിച്ചിരുന്നത്. വിഘടനവാദമെന്നു മുദ്രകുത്തി നൈജീരിജൻ ഗവണ്മെന്റ് ഒഗോണികളുടെ മുന്നേറ്റത്തെ അടിച്ചമർത്താൻ തുടങ്ങി. 1995-ൽ 1800-ലധികം ഒഗോണിവംശജർ കൊല്ലപ്പെട്ടു. സാരോവിവയടക്കം എട്ടു മുൻനിരപ്രവർത്തകരെ തടവിലാക്കുകയും വധിക്കുകയും ചെയ്തു. ഒഗോണിജനതയിൽ 20 ശതമാനം മാത്രമാണ് സാക്ഷരര്‍. 85 ശതമാനം തൊഴിലില്ലാത്തവരാണ്.

Ogoni
Ogoni Flag created by Ken Saro-Wiwa
ആകെ ജനസംഖ്യ

500,000 (1963)[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
Nigeria
ഭാഷകൾ
Ogoni
മതങ്ങൾ
traditional beliefs, Christianity
അനുബന്ധവംശങ്ങൾ
Ibibio, Urhobo, Ijaw, Efik, Ejagham, Annang
  1. Sources vary widely about the population. Mushanga, p. 166, says "over 20 million"; Nzewi (quoted in Agawu), p. 31, says "about 15 million"; Okafor, p. 86, says "about twenty-five million"; Okpala, p. 21, says "around 30 million"; and Smith, p. 508, says "approximately 20 million".

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒഗോണി&oldid=3341849" എന്ന താളിൽനിന്ന് ശേഖരിച്ചത്