ഒകാവ ഷാസ്‌നേ

കാമറൂണിൽ നിന്നുള്ള ഒരു നോളിവുഡ് നടി

കാമറൂണിൽ നിന്നുള്ള ഒരു നോളിവുഡ് നടിയാണ് ഒക്കാവ ഷാസ്‌നേ. ബ്ലോക്ക്ബസ്റ്റർ സിനിമയായ അയോറിലെ അഭിനയത്തിലൂടെ നോളിവുഡിലേക്ക് വിജയകരമായി കടന്നുകയറിയ അവരുടെ രാജ്യത്ത് നിന്നുള്ള ആദ്യത്തെ നടിയായായ അവർ റീത്ത ഡൊമിനിക്, ജോസഫ് ബെഞ്ചമിൻ എന്നിവർക്കൊപ്പം അഭിനയിച്ചു.[1] 2016-ലെ ഹിറ്റ് ടിവി സീരീസായ ദെലീല: ദി മിസ്റ്റീരിയസ് കേസ് ഓഫ് ഡെലീല ആംബ്രോസിലെ പ്രധാന വേഷത്തിലൂടെ ഒക്കാവ ഷാസ്‌നേയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു.[2] ദെലീലയിലെ അഭിനയത്തിന് 2016-ലെ ടിവി നടിക്കുള്ള എക്‌ക്വിസൈറ്റ് ലേഡി ഓഫ് ദ ഇയർ (ELOY) പുരസ്‌കാരം അവർ നേടി.[3][4]

Okawa Shaznay
ജനനം
തൊഴിൽActress
സജീവ കാലം2014 - present

ആദ്യകാല ജീവിതവും പശ്ചാത്തലവും

തിരുത്തുക

കാമറൂണിലാണ് ഒകാവ ഷാസ്‌നെ ജനിച്ചത്. കാമറൂണിലെ ബമെൻഡയിലെ മാങ്കോൺ പ്രെസ്ബിറ്റേറിയൻ സെക്കൻഡറി സ്കൂളിൽ അവർ തന്റെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. ഷാസ്‌നയ് പിന്നീട് അമേരിക്കയിലേക്ക് മാറി. അവിടെ ടെക്സസ് സതേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗിൽ ബിരുദം നേടി.

2012-ൽ ഘാനയിൽ ചിത്രീകരിക്കുകയും 2013-ന്റെ അവസാന മാസങ്ങളിൽ അറ്റ്ലാന്റ യുഎസ്എയിൽ പൂർത്തിയാക്കുകയും ചെയ്ത 2016-ൽ പുറത്തിറങ്ങിയ "REFUGEES"[5] എന്ന സിനിമയിലും അവർ അഭിനയിച്ചു.

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Event Prize Work Result
2013 2013 Golden Icons Academy Movie Awards Most Promising Actress Cheaters നാമനിർദ്ദേശം
2014 2014 Golden Icons Academy Movie Awards Best Supporting Actress Sisters at War നാമനിർദ്ദേശം
2015 2015 Nigeria Entertainment Awards Actress of the Year (Africa) Iyore നാമനിർദ്ദേശം
2016 Exquisite Lady of the Year (ELOY) Awards TV Actress of the year Delilah: The Mysterious Case of Delilah Ambrose വിജയിച്ചു
2017 Nollywood and African Film Critics Awards Best Actress in a series Delilah: The Mysterious Case of Delilah Ambrose വിജയിച്ചു
2018 Africa Movie Academy Awards Best Actress in a Leading Role In My Country നാമനിർദ്ദേശം
  1. "Jara: Okawa Shaznay's rising star". africamagic.dstv.com. Retrieved 23 July 2016.
  2. "Get the Scoop on New TV Series "Delilah" starring Okawa Shaznay, Clarion Chukwurah, Tony Umez & More + the Must Watch Trailer!". bellanaija.com. Retrieved 9 June 2014.
  3. "Okawa Shaznay wins TV Actress of the Year". africancelebs.com. Archived from the original on 2019-07-06. Retrieved 28 November 2016.
  4. "Eloy Awards 2016:see full list of winners". pulse.ng. Retrieved 29 November 2016.
  5. "Frank Rajah Arase's new movie "Refugees" starring Yvonne Nelson,Belinda Effah,Okawa Shaznay,others". ghanagist.com. Archived from the original on 2021-11-21. Retrieved 3 February 2016.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒകാവ_ഷാസ്‌നേ&oldid=4082542" എന്ന താളിൽനിന്ന് ശേഖരിച്ചത്