ആധുനിക റഷ്യൻ സാഹിത്യത്തിൻറെ കുലപതിയും റഷ്യൻ[1] കവിയുമായ അലക്സാണ്ടർ പുഷ്കിൻ എഴുതിയ കവിതയാണ് ഐ ലവ്ഡ് യൂ (റഷ്യൻ: Я вас любил - ya vas lyubil). റഷ്യയിൽ മോസ്കോ നഗരത്തിലാണ് അദ്ദേഹം ജീവിച്ചത്. തൻറെ ഭാര്യാസഹോദരൻറെ കുത്തേറ്റാണു പുഷ്കിൻ അന്തരിക്കുന്നത്. റഷ്യൻ സാഹിത്യത്തിൽ കാല്പനികതയുടെ വിത്ത് പാവിയ വ്യക്തിയാണ് പുഷ്കിൻ. അതുപോലെ തന്നെ നിയോ-ക്ലാസിസിസത്തിനും റിയലിസത്തിനും അദ്ദേഹം പുതിയ മാനം നൽകി പുഷ്കിൻ.

ഡർഗോമൈസ്കി ചിട്ടപെടുത്തിയ ഗാനം.

നഷ്ടപ്രണയത്തിൻറെ തീവ്രതയെ കാണിച്ചുതരുന്ന മനോഹരമായ കാവ്യമാണ് പുഷ്കിൻറെ ഈ കാവ്യം. സ്ത്രീകളോടുള്ള[2] കവിയുടെ മനോഭാവത്തിനെയും ഈ കവിതയിൽ കാണാൻ കഴിയും. ഒരു ഇന്റെർണൽ മോണോലോഗിലാണ് കവിത ചിട്ടപ്പെടുത്തിയിരിക്കുന്നത്. പല കവികളുടെ തർജമ്മകൾ ഈ കവിതയ്ക്ക് ലഭ്യമാണ്.

I loved you once, nor can this heart be quiet;
For it would seem that love still lingers there;
But do not you be further troubled by it;
I would in no wise hurt you, oh, my dear.
I loved you without hope, a mute offender;
What jealous pangs, what shy despairs I knew!
A love as deep as this, as true, as tender,
God grant another may yet offer you.

കവിതാസാരം

തിരുത്തുക

ഒരു സ്ത്രീ കഥാപാത്രത്തിനോടാണ് കവി തൻറെ കവിത സമർപ്പിക്കുന്നത്. ആ സ്ത്രീയുടെ സൗന്ദര്യത്തിൽ കവി വളരെ അധികം ആകൃഷ്ടനാണ്. പക്ഷേ, അയാൾ അവളുടെ മേലിൽ യാതൊരുവിധ അവകാശവാദവും ഉന്നയികുന്നില്ല. ആ സ്ത്രീ തന്നെ വിട്ടു പോയപോൾ കവി സങ്കടത്തിലോ സന്തോഷത്തിലോ വീണുപോയിരുന്നില്ല. അദ്ദേഹത്തെ വിട്ടു അവൾ പോയിരുന്നുയെങ്കിലും അവളെ അയാൾ ശപികുകയോ അവൾക്ക് ദോഷങ്ങൾ വരണം എന്നോ ചിന്തിക്കുന്നില്ല.

കവി ഒരിക്കലും സ്വാർത്ഥബുദ്ധിയോട് കൂടിയല്ല അയാളുടെ പ്രണയിനിയെ കണ്ടെത്. അവൾ അയാളിൽ നിന്നും പിരിഞ്ഞു പോയാലും അയാൾ അവളുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ തയ്യാറായിരുന്നു. അവൾക്ക് ലഭിക്കുന്ന ഭർത്താവ്‌ അയാളെ പോലെ നല്ലവൻ ആയിരകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

പുഷ്കിൻ അദ്ദേഹത്തിൻറെ കാമുകിയെ സ്നേഹിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോഴും പ്രണയത്തിൻറെ കനലുകൾ തൻറെ ഉള്ളിൽ എരിയുന്നുണ്ടെന്ന് അദ്ദേഹം ഏറ്റു പറയുന്നു. അണയാതെ തൻറെ ഉള്ളിൽ കിടക്കുന്ന പ്രണയം അദ്ദേഹത്തിൻറെ കാമുകിക്ക് യതൊരു വിധ അസ്വസ്ഥതയക്കും കാരണമാകരുതെന്നു അദ്ദേഹമാഗ്രഹിച്ചിരുന്നു. അവളെ വേദനിപ്പിക്കുന്ന ഒന്നും അദ്ദേഹം ചെയ്യാൻ തയ്യാറായിരുന്നില്ല. കാമുകിയോട് തൻറെ പ്രണയം തുറന്നു പറഞ്ഞാൽ അവൾ തന്നെ സ്വീകരിക്കും എന്ന് യാതൊരു വിധ പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരിക്കലും അവൾ തനിക്ക് അർഹിച്ചതല്ല എന്ന കാഴ്ച്ചപാടിലാണ് അദ്ദേഹം നിന്നിരുന്നത്. എന്തെല്ലാം സഹിച്ചാലും അവൾ എന്നും സുഖമായി ഇരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. കവിത വായിക്കുമ്പോൾ കവിയുടെ ഉള്ളിൽ നീറി പുകയുന്ന വേദനയും സ്നേഹവും അനുവാചകന് കാണാൻ കഴിയും. തിരകെ ഒന്നും പ്രതീക്ഷികാത്ത സ്നേഹമാണ് ഉദാത്തമായ സ്നേഹം എന്ന് നിലപാടിലാണ് കവി ഈ കവിത എഴുതിയിരിക്കുന്നത്.

കവിതയിൽ നിന്ന്, പെൺകുട്ടി അയാൾക്ക് സ്വന്തം ആയിരിക്കില്ലെന്ന് കവി അറിയുന്നു. അനുവാചകന് വ്യക്തമായി ആ വസ്തുത മനസ്സിലാക്കാം. ഈ കവിതയിൽ നിന്ന് കവി തൻറെ വികാരവിചാരങ്ങൾ അവസാന വരിയിൽ വിവരിക്കുന്നു. 'നിന്നെ വീണ്ടും സ്നേഹിക്കാൻ ദൈവം മറ്റൊരാളെ അനുവദിക്കെട്ടെ'. തൻറെ ജീവിതത്തിന്റെ വെളിച്ചം എന്ന നിലയിൽ താൻ ആരാധിക്കുന്ന ഈ സ്ത്രീയുടെ സന്തോഷത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. അവളുടെ സന്തോഷമാണ് അദ്ദേഹത്തിന് വലുത്.

പ്രമേയം

തിരുത്തുക
  • നഷ്ടപ്രണയം - ഒരിക്കലും അർഹിക്കാത്ത സ്നേഹമാണ് കവി തൻറെ കവിതയിൽ സൂചിപിക്കുന്നത്. നഷ്ടപ്പെട്ട് പോയ സ്നേഹത്തിനു വേണ്ടി കവി വെമ്പുന്നുണ്ട്, പക്ഷേ, അത് പിടിച്ചു വാങ്ങാൻ ഒരിക്കലും അദ്ദേഹം തയ്യാറല്ലായിരുന്നു.
  • ഉദാത്തമായ സ്നേഹം - തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും കവി തൻറെ പ്രണയിനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അവളുടെ
  • സുഖത്തിനും സന്തോഷതിനുമായി പ്രാർത്ഥിക്കുന്നു. തനിക്ക് അവളെ ലഭിച്ചില്ല, എന്നാൽ തന്നെ പോലെ അവളെ സ്നേഹിക്കുന്ന ഒരാളെ അവൾക്ക് ലഭികണം എന്ന് കവി വളരെ അധികം ആഗ്രഹിക്കുന്നു.
  • സ്ത്രീപക്ഷം - ഒരിക്കലും തന്നെ പിരിഞ്ഞുപോയ സ്ത്രീയെ കവി തേജോവധം ചെയ്യുന്നില്ല. കവിക്ക് സ്ത്രീകളോടുള്ള കാഴ്ച്ചപാടാണ് കവിതയിൽ ചിത്രീക്കരിച്ചിരിക്കുന്നത്.
  • സ്ത്രീപക്ഷം - ഒരിക്കലും തന്നെ പിരിഞ്ഞുപോയസ്ത്രീയെ കവി തേജോവധം ചെയ്യുന്നില്ല. കവിക്ക് സ്ത്രീകളോടുള്ള കാഴ്ച്ചപാടാണ് കവിതയിൽ ചിത്രീക്കരിച്ചിരിക്കുന്നത്.

സാംസ്‌കാരിക തലങ്ങൾ

തിരുത്തുക

ഗാനങ്ങളിൽ

തിരുത്തുക
  • ഐ ലവ്ഡ് യൂ, 1832-ൽ ഡർഗോമൈസ്കി ഗാനരചന ചെയ്ത ഗാനം.
  • ഐ ലവ്ഡ് യൂ, 1834-ൽ അലെക്സാണ്ടർ അല്യബെവ് ഗാനരചന ചെയ്ത ഗാനം.
  • ഐ ലവ്ഡ് യൂ, 1859-ൽ ബോറിസ് ഷേരേമേറ്റിവ് ഗാനരചന ചെയ്ത ഗാനം.
  • പല റഷ്യൻ-സോവിയറ്റ്‌ സിനിമകളിലും[3] ഈ കവിതയുടെ പ്രഭാവം കാണാൻ കഴിയും.ഈ അടുത്ത കാലത്ത് വിക്ടർ കൊസ്സാകൊവിസ്കിയുടെ ഡോക്യുമെന്ററികളായ മൂന്നെണത്തിൽ ഈ കവിത ഉൾകൊള്ളിച്ചിരുന്നു.
  1. Irena Grudzińska-Gross Czeslaw Milosz and Joseph Brodsky 2009 Page 123 "Pushkin's “Ia vas liubil” [I loved you] is the quintessential statement of the theme of lost love, after which any other treatment of it seems indecorous."
  2. The Indian Journal of Russian Language, Literature, and Culture 1984 "His poem "I loved you" is a true example of his respectful attitude towards women. I loved you, and that love, to die refusing, May Still — who knows — be smouldering in my breast. Pray, be not pained believe me, of my choosing I'd never have ..."
  3. Soviet Film 1968 Page 33 ""I Loved You" is a line from one of Pushkin's lyrical poems. The director chose the title with great care. The poem is an integral part of the story, it is a participant in the moral development of the young participants in this poetic film. ... "
  • "പുഷ്കിൻ - ഐ ലവ്ഡ് യൂ." From the Ends to the Beginning: A Bilingual Web Anthology of Russian Verse. Retrieved 2017-08-15. {{cite web}}: Invalid |ref=harv (help)

സ്വതവേയുള്ള ക്രമീകരണം: autocollapse

ഈ ഫലകത്തിന്റെ പ്രാഥമിക ദൃശ്യരൂപം നിയന്ത്രിക്കാൻ |state= എന്ന ചരം ഉപയോഗപ്പെടുത്താവുന്നതാണ്:

  • |state=collapsed: {{ഐ ലവ്ഡ് യൂ|state=collapsed}} ഈ ഫലകത്തിന്റെ ഉള്ളടക്കത്തെ മറച്ചുവെച്ച് പ്രധാന തലക്കെട്ട് മാത്രമായി കാണിക്കാൻ ഇങ്ങനെ ഉപയോഗിക്കുക
  • |state=expanded: {{ഐ ലവ്ഡ് യൂ|state=expanded}} ഈ ഫലകത്തിന്റെ ഉള്ളടക്കത്തെ എപ്പോഴും മുഴുവനായി കാണിക്കാൻ ഇങ്ങനെ ഉപയോഗിക്കുക.
  • |state=autocollapse: {{ഐ ലവ്ഡ് യൂ|state=autocollapse}}
    • {{navbar}}, {{sidebar}}, അഥവാ ഉള്ളടക്കം മറയ്ക്കാൻ നിർദേശിക്കുന്ന മറ്റേതെങ്കിലും പട്ടികകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉള്ളടക്കം മറയ്ക്കും
    • മറ്റു നിർദേശങ്ങളൊന്നുമില്ലെങ്കിൽ ഫലകം മുഴുവനായി പ്രദർശിപ്പിക്കും

|state= എന്ന ചരം സെറ്റ് ചെയ്തിട്ടില്ലെങ്കിൽ, ഫലകത്തിലെ Collapsible optionന്റെ |default= parameter നിർദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ താളിൽ ഫലകത്തിന്റെ പ്രസ്തുത parameter autocollapse എന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്.

"I Loved You" (Russian: Я вас любил - ya vas lyubil) is a poem by Pushkin written in 1829 and published in 1830. It has been described as "the quintessential statement of the theme of lost love" in Russian poetry, and an example of Pushkin's respectful attitude towards women.

"https://ml.wikipedia.org/w/index.php?title=ഐ_ലവ്ഡ്_യൂ&oldid=3739319" എന്ന താളിൽനിന്ന് ശേഖരിച്ചത്