ഐ.പി. വിലാസം
ഐ.പി വിലാസം (IP address) അഥവാ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് കമ്പ്യൂട്ടറാവാം, റൂട്ടറുകളോ ടൈം സെർവർകളോ ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു സംഖ്യയാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടർ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്ത്വത്തിൽ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല. ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പർ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേൽ പറഞ്ഞനമ്പർ നമുക്ക് ഓർത്തിരിക്കാൻ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓർമ്മിച്ചിരിക്കാൻ പറ്റുന്ന പേരിൽ (www.wikipedia.org)പകരം നൽകുന്നു.
ഐ.പി. വിഭാഗങ്ങൾ
തിരുത്തുകഐ.പി വിലാസങ്ങളെ നാലായി(A,B,C,D) സെർവറുകളുടെ എണ്ണമനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.[1]
നെറ്റ്‌വർക്ക് ക്ലാസ്സ് | നെറ്റ്മാസ്ക് | നെറ്റ്വർക്ക് അഡ്രസ്സുകൾ |
---|---|---|
A | 255.0.0.0 | 0.0.0.0 - 127.255.255.255 |
B | 255.255.0.0 | 128.0.0.0 - 191.255.255.255 |
C | 255.255.255.0 | 192.0.0.0 - 223.255.255.255 |
Multicast | 240.0.0.0 | 224.0.0.0 - 239.255.255.255 |
ഐ.പി. പതിപ്പുകൾ
തിരുത്തുകഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസത്തിന്റെ രണ്ട് പതിപ്പുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ഐ.പി. പതിപ്പ് 4 അഡ്രസ്സുകൾ
തിരുത്തുക32-ബിറ്റ്(4-ബൈറ്റ്) അഡ്രസ്സുകളാണ് IPv4ൽ ഉപയോഗിക്കുന്നത്.
IPv4 അഡ്രസ്സ് നെറ്റ്വർക്കുകൾ
തിരുത്തുകClass | First octet in binary | Range of first octet | Network ID | Host ID | Possible number of networks | Possible number of hosts |
---|---|---|---|---|---|---|
A | 0XXXXXXX | 0 - 127 | a | b.c.d | 128 = (27) | 16,777,214 = (224 - 2) |
B | 10XXXXXX | 128 - 191 | a.b | c.d | 16,384 = (214) | 65,534 = (216 - 2) |
C | 110XXXXX | 192 - 223 | a.b.c | d | 2,097,152 = (221) | 254 = (28 - 2) |
IPv4 പ്രൈവറ്റ് നെറ്റ്വർക്കുകൾ
തിരുത്തുകIANA Reserved Private Network Ranges | Start of range | End of range | Total addresses |
---|---|---|---|
24-bit Block (/8 prefix, 1 x A) | 10.0.0.0 | 10.255.255.255 | 16,777,216 |
20-bit Block (/12 prefix, 16 x B) | 172.16.0.0 | 172.31.255.255 | 1,048,576 |
16-bit Block (/16 prefix, 256 x C) | 192.168.0.0 | 192.168.255.255 | 65,536 |
IPv4 പ്രൈവറ്റ് നെറ്റ്വർക്കുകൾ
തിരുത്തുകഐ.പി. പതിപ്പ് 6 അഡ്രസ്സുകൾ
തിരുത്തുകനിലവിൽ കൂടുതൽ പ്രചാരത്തിലുള്ളതാണ് IPv4 അഡ്രസ്സുകൾ. എങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം ഉപകരണങ്ങളുടെ എണ്ണം പെരുകുന്നത് കാരണം ഇതിനു ഉൾകൊള്ളാൻ കഴിയുന്ന അഡ്രസ്സുകൾ ദിനം പ്രതി കുറഞ്ഞു വരികയാണ്. ഇതിന് പരിഹാരമാണ് ഐ.പി. പതിപ്പ് 6 വിലാസം. ഇതിന്റെ വിലാസത്തിന്റെ വലിപ്പം 128-ബിറ്റാണ്. ഇന്നുപയോഗിക്കുന്ന IPv4 അഡ്രസ്സുകൾ 32-ബിറ്റാണ്. ഗണിതശാസ്ത്രപരമായി പറഞ്ഞാൽ 2128 അല്ലെങ്കിൽ 3.403×1038 വിലാസങ്ങൾ
ഐ.പി. അഡ്രസ്സ് സബ്നെറ്റ്‌വർക്കുകൾ
തിരുത്തുകസബ്നെറ്റിങ് സാങ്കേതികയ്ക്ക് IPv4 ആൻഡ് IPv6 നെറ്റ്വർക്കുകളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും.
ഐപി വേർഷൻ 6 ന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേൾഡ് ഇന്റർനെറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2011 ജൂൺ 8 ന് ലോക ഐപി വേർഷൻ ദിനം ആഘോഷിച്ചിരുന്നു. ഗൂഗിൾ, ഫെയ്‌സ്ബുക്, അക്കാമായ്, യാഹൂ തുടങ്ങിയ ഇന്റർനെറ്റ് രാജാക്കന്മാർ ഈ ഉദ്യമവുമായി കൈ കോർത്തു.
സ്റ്റാറ്റിക് ആൻഡ് ഡൈനാമിക് ഐ.പി. അഡ്രസ്സുകൾ
തിരുത്തുകഒരു കമ്പ്യൂട്ടറിന് എല്ലായ്പ്പോഴും ഒരേ ഐ.പി. അഡ്രസ്സ് കൊടുക്കുന്നതിനെ സ്റ്റാറ്റിക് ഐ.പി. എന്ന് പറയുന്നു. കമ്പ്യൂട്ടറിന് സ്വമേധയോ ഐ.പി. അഡ്രസ്സ് കിട്ടുമ്പോൾ അതിനെ ഡൈനാമിക് ഐ.പി. എന്ന്പറയുന്നു.
അഡ്രസ്സിങ്ങ് രീതി
തിരുത്തുകഒരു കമ്പ്യൂട്ടറിന് സ്റ്റാറ്റിക് ഐ.പി കിട്ടുന്നത് അഡ്മിനിസ്റ്റർ നിശ്ചയിക്കുമ്പോഴാണ്. ഇതിന്റെ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിനനുസരിച്ച് വ്യത്യാസമുണ്ട്.
അവലംബം
തിരുത്തുക- ↑ "IP Addresses - Cisco Documents". Cisco. Archived from the original on 2007-07-05. Retrieved 2008-09-28.
{{cite web}}
: Text "2008-09-08" ignored (help)