ഐ.കെ.കെ. മേനോൻ
കേരളത്തിലെ ഒരു എഴുത്തുകാരനാണ് ഐ.കെ.കെ. മേനോൻ (1919-2011). ഐ.കെ.കെ.എം. എന്ന പേരിലാണ് ഇദ്ദേഹം കഥകളെഴുതിയിരുന്നത്. 1919 ഡിസംബർ 9-ന് തൃശ്ശൂരിലാണ് ജനനം. 2011 ജനുവരി 12-ന് ഡൽഹിയിൽ വെച്ച് അന്തരിച്ചു.[1] മലയാളത്തിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലേഖനങ്ങൾ, കഥാസമാഹാരം, നോവൽ, കുട്ടികൾക്കുള്ള കഥകൾ, ജീവചരിത്രം എന്നീ മേഖലകളിലായിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ.
ഐ.കെ.കെ. മേനോൻ | |
---|---|
തൊഴിൽ | നോവലിസ്റ്റ്,കഥാകൃത്ത് |
ദേശീയത | ഇന്ത്യ |
പങ്കാളി | ലീല |
കൃതികൾ
തിരുത്തുക- കുന്ദലതയുടെ കർത്താവ് അപ്പു നെടുങ്ങാടിയുടെ ജീവചരിത്രം
- മേഘങ്ങൾക്കിടയിൽ
- മയിൽ
- നിഗൂഢനിസ്വനങ്ങൾ
- ഐ.കെ.കെ.എമ്മിന്റെ കഥകൾ
- വൈൽഡ് ഫ്ലവർ,
- പലായനം
- കുഞ്ഞാലിമരയ്ക്കാർ
- ഫോക്ക് ടേൽസ് ഓഫ് കേരള
- ദ സ്‌റ്റോറി ഓഫ് ആയുർവേദ
- പറക്കുന്ന റാണിയും കൂട്ടുകാരും
- കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിതവും കലയും
- സുൽത്താൻ റസിയയുടെ ആത്മകഥ