ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ട ആദ്യത്തെ ടോർപിഡോ ലോഞ്ചർ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രധാരിണി (ഇംഗ്ലീഷിൽ: Astradharini).[2] പ്രധാനമായും ടോർപിഡൊകൾ വിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഈ യുദ്ധക്കപ്പലിനെ ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും ഉപയോഗിച്ചുവരുന്നു. ഇതിനുവേണ്ടി അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.[3]

ഇന്ത്യൻ നേവൽ ഷിപ്പ് അസ്ത്രധാരിണി.
Class overview
Name: ഐ.എൻ.എസ്. അസ്ത്രധാരിണി
Builders: ഷോഫ്റ്റ് ഷിപ്പ്‍യാർഡ് പ്രൈവറ്റ് ലിമിറ്റഡ്
Operators:  ഇന്ത്യൻ നേവി
Preceded by: ഐ.എൻ.എസ്. അസ്ത്രവാഹിനി
In commission: 2015 ഒക്ടോബർ 6 മുതൽ
General characteristics
Class and type:[[

vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല.

]] Imported from Wikidata (?)
Length:50 മീ (160 അടി)[1]
Speed:15 knot (28 km/h)[1]
Complement:2 ഉദ്യോഗസ്ഥർ, 27 നാവികർ, മറ്റു 13 അംഗങ്ങൾ എന്നിവർക്കു യാത്ര ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ. [1]
Notes:ടോർപിഡൊ ലോഞ്ച് ആൻഡ് റിക്കവറി വെസൽ (TLRV) യുദ്ധക്കപ്പൽ.
നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിൽ (കിഴക്കൻ കപ്പൽ സൈന്യത്തിൽ) ഉൾപ്പെടുത്തിയിരിക്കുന്നു.

2015 ജൂലൈ 17-ന് സേവനരംഗത്തു നിന്നും പുറത്താക്കപ്പെട്ട ഐ.എൻ.എസ്. അസ്ത്രവാഹിനിയ്ക്കു പകരമായാണ് ഈ യുദ്ധക്കപ്പൽ തയ്യാറാക്കിയിട്ടുള്ളത്‌.[2] 2015 ഒക്ടോബർ 6-ന് വിശാഖപട്ടണത്തെ നേവൽ ബേസിൽ വച്ച് കിഴക്കൻ നാവിക മേഖല വൈസ് അഡ്മിറലായ സതീഷ് സോണിയാണ് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത്.[2] ഡി.ആർ.ഡി.ഓ.യ്ക്കു കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL), ഖരക്പൂരിലെ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്‍യാർഡ് എന്നീ സ്ഥാപനങ്ങളാണ് കപ്പൽ നിർമ്മിച്ചത്.[2] ജലാന്തര-ആയുധ നിർമ്മാണശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഐ.എൻ.എസ്. അസ്ത്രധാരിണി തയ്യാറാക്കിയിട്ടുള്ളത്.[3]

സവിശേഷതകൾ

തിരുത്തുക

പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ടോർപിഡൊ ലോഞ്ച് ആൻഡ് റിക്കവറി വെസൽ (TLRV) യുദ്ധക്കപ്പലാണ് ഐ എൻ എസ് അസ്ത്രധാരിണി.(ഐ.എൻ.എസ്=ഇന്ത്യൻ നേവൽ ഷിപ്പ്)[2] ടോർപിഡോകൾ വിക്ഷേപിക്കുകയെന്നതാണ് കപ്പലിന്റെ പ്രധാന ലക്ഷ്യം. കപ്പലിന്റെ വിശാലമായ ഡെക്കിൽ ഇതിനുവേണ്ടിയുള്ള ടോർപിഡൊ ലോഞ്ചറുകൾ സജ്ജമാക്കിയിട്ടുണ്ട്.[4] ഇവയുടെ ലോഞ്ച് വെസലിന് 50 മീറ്റർ നീളമുണ്ട്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്.[3]

ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും സഹായകമായ ആധുനിക ആശയവിനിമയ സംവിധാനങ്ങളാണ് ഐ എൻ എസ് അസ്ത്രധാരിണിയിൽ ഉപയോഗിച്ചിരിക്കുന്നത്.[3] പവർ ഉല്പാദനത്തിനും ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുന്നു.[4] കുറഞ്ഞ പവർ ഉപയോഗിച്ച് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുവാൻ കഴിയും.[2]

ഡി.ആർ.ഡി.ഓ.യിൽ നിന്നുള്ള പതിമൂന്ന് ശാസ്ത്രജ്ഞരോടൊപ്പം രണ്ട് ഉദ്യോഗസ്ഥർക്കും 27 നാവികർക്കും ഒരേ സമയം സഞ്ചരിക്കുവാനുള്ള സൗകര്യങ്ങളാണ് കപ്പലിലുള്ളത്.[2]

അസ്ത്രവാഹിനിയും അസ്ത്രധാരിണിയും

തിരുത്തുക

2015 ജൂലൈ 17-നു സേവനരംഗത്തു നിന്നും പിൻവലിച്ച (ഡീ കമ്മീഷൻ ചെയ്ത) യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രവാഹിനി. 28.5 മീറ്റർ നീളവും 112 ടൺ ഭാരവുമുണ്ടായിരുന്ന അസ്ത്രവാഹിനിയുടെ പോരായ്മകൾ പരിഹരിച്ച് നിർമ്മിച്ച യുദ്ധക്കപ്പലാണ് അസ്ത്രധാരിണി.[2]

നിർമ്മാണം

തിരുത്തുക

നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി(NSTL), ഖരക്പൂർ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്യാഡ് (Shoft Shipyard) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് ഐ.എൻ.എസ്. അസ്ത്രധാരിണിയുടെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത്‌. NSTL നിർമ്മിക്കുന്ന ജലാന്തര(Under water)യുദ്ധ സാമഗ്രികൾ പരീക്ഷിക്കുന്നതിനായി ഈ കപ്പലിനെ ഉപയോഗിക്കുന്നുണ്ട്.[2] കമ്മീഷൻ ചെയ്തതിനു ശേഷം നാവികസേനയുടെ കിഴക്കൻ കപ്പൽ സൈന്യത്തിലേക്കാണ് (The Eastern Fleet) ഐ.എൻ.എസ്. അസ്ത്രധാരിണിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.[2]

  1. 1.0 1.1 1.2 'INS Astradharini commissioned at Vizag' The Hindu, 2015 October 7, Retrieved 2015 October 8.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 'INS Astradharini commisioned', The Hindu, 2015 October 7, Trivandrum edition, Page-8.
  3. 3.0 3.1 3.2 3.3 'ഐ.എൻ.എസ്. അസ്ത്രധാരിണി നാവികസേനയുടെ ഭാഗമായി', കേരള കൗമുദി, 2015 ഒക്ടോബർ 6, ശേഖരിച്ചത്-2015 ഒക്ടോബർ-7.
  4. 4.0 4.1 ' Indian Navy commissions indigenous torpedo recovery vessel - INS Astradharini', Zee News, 2015 October 6, ശേഖരിച്ചത്-2015 ഒക്ടോബർ 7.


"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._അസ്ത്രധാരിണി&oldid=2251997" എന്ന താളിൽനിന്ന് ശേഖരിച്ചത്