ഐ, റോബോട്ട്
ഐ, റോബോട്ട് എന്നത് ഐസക്ക് അസിമൊവിന്റെ 9 ശാസ്ത്രകൽപ്പിതചെറുകഥകളുടെ സമാഹാരമാണ്. ഈ കഥകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1940-50 കാലയളവിൽ Super Science Stories, Astounding Science Fiction എന്നീ ആനുകാലികങ്ങളിലാണ്. പിന്നീട് ഈ കഥകളെ കൂട്ടിച്ചേർത്ത് 1950ൽ Gnome Press ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യ എഡിഷന് 5,000 പകപ്പുകളാണുണ്ടായിരുന്നത്. 21 ആം നൂറ്റാണ്ടിൽ ഡോ. സൂസൻ കാല്വിൻ ഓരോ കഥയും ഒരു റിപ്പോർട്ടറോട് പറയുന്ന രീതിയിലാണ് ഈ പുസ്തകം മുന്നോട്ടു പോകുന്നത്. എങ്കിലും , കഥകൾ വേർതിരിച്ച് വായിക്കാൻ കഴിയും. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ, യന്ത്രമനുഷ്യർ, ധാർമികത എന്നീ പ്രമേയങ്ങൾ പങ്കുവെയ്ക്കുന്നു. അവയെ കൂട്ടിച്ചേർക്കുമ്പോൾ അവ അസിമൊവിന്റെ റോബോട്ടിക്സിനെക്കുറിച്ചുള്ള സാങ്കൽപ്പികചരിത്രം പറഞ്ഞുതരുന്നു.
പ്രമാണം:I robot.jpg | |
കർത്താവ് | Isaac Asimov |
---|---|
പുറംചട്ട സൃഷ്ടാവ് | Ed Cartier |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Robot series |
സാഹിത്യവിഭാഗം | Science fiction short stories |
പ്രസാധകർ | Gnome Press |
പ്രസിദ്ധീകരിച്ച തിയതി | December 2, 1950 |
മാധ്യമം | Print (hardback) |
ഏടുകൾ | 253 |
ശേഷമുള്ള പുസ്തകം | The Complete Robot |
യന്ത്രമനുഷ്യരുടെ മുഖ്യ ഉൽപ്പാദകരായ യു.എസ് റോബോട്ടിക്സ് ആന്റ് മെക്കാനിക്കൽ മെൻ ലെ പ്രധാന റോബോസൈക്കോളജിസ്റ്റായ ഡോ. കാല്വിനെ അനേകം കഥകളിൽ കാണാം. അസിമോവിന്റെ റോബോട്ടിക്സിന്റെ മൂന്ന് നിയമങ്ങൾ ആദ്യമായി ഒരു ചെറുകഥയിൽ വരുന്നത് ഈ പുസ്തകത്തിലാണ്. USRMM ന്റെ പ്രോട്ടോടൈപ്പ് മോഡലുകളിൽ പിഴവുകൾ കണ്ടെത്തുന്ന ഫീൽഡ്-ടെസ്റ്റിംഗ് സംഘത്തിലെ അംഗങ്ങളായ പവ്വലും ഡൊണോവനുമാണ് ഈ ചെറുകഥകളിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് കഥാപാത്രങ്ങൾ.
ഉള്ളടക്കം
തിരുത്തുക- "Introduction" (ചട്ടക്കൂട് കഥയുടെ ആദ്യഭാഗം അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന ഭാഗം)
- "Robbie" (1940, 1950)
- "Runaround" (1942)
- "Reason" (1941)
- "Catch That Rabbit" (1944)
- "Liar!" (1941)
- "Little Lost Robot" (1947)
- "Escape!" (1945)
- "Evidence" (1946)
- "The Evitable Conflict" (1950)
സ്വീകാര്യത
തിരുത്തുകThe New York Times 'ഐ, റോബോട്ടിനെ ' വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ആറ്റോമികകാലത്തിന്റെ കഴിവുകൾകൊണ്ട് നിർമ്മിക്കപ്പെട്ട പരുക്കനായ ഞരമ്പുകൾ ഇല്ലാത്തവർക്ക് ആനന്ദപ്രദമായ ആവേശമുണർത്തുന്ന ത്രസിപ്പിക്കുന്ന ഒരു സയൻസ് ത്രില്ലർ". [1]
പ്രസാധനചരിത്രം
തിരുത്തുക- New York: Gnome Press (trade paperback "Armed Forces Edition", 1951)
- New York: Grosset & Dunlap (hardcover, 1952)
- London: Grayson (hardcover, 1952)
- British SF Book Club (hardcover, 1954)
- New York: Signet Books (mass market paperback, 1956)
- New York: Doubleday (hardcover, 1963)
- London: Dobson (hardcover, 1967)
- ISBN 0-449-23949-7 (mass market paperback, 1970)
- ISBN 0-345-31482-4 (mass market paperback, 1983)
- ISBN 0-606-17134-7 (prebound, 1991)
- ISBN 0-553-29438-5 (mass market paperback, 1991)
- ISBN 1-4014-0039-6 (e-book, 2001)
- ISBN 1-4014-0038-8 (e-book, 2001)
- ISBN 0-553-80370-0 (hardcover, 2004)
- ISBN 91-27-11227-6 (hardcover, 2005)
- ISBN 0-7857-7338-X (hardcover)
- ISBN 0-00-711963-1 (paperback, UK, new edition)
- ISBN 0-586-02532-4 (paperback, UK)
അവലംബങ്ങൾ
തിരുത്തുക- Chalker, Jack L.; Mark Owings (1998). The Science-Fantasy Publishers: A Bibliographic History, 1923–1998. Westminster, MD and Baltimore: Mirage Press, Ltd. p. 299.
Series: |
Followed by: |
---|---|
Robot series Foundation Series |
The Rest of the Robots |
- ↑ "Realm of the Spacemen," The New York Times Book Review, February 4, 1951