ലക്ഷദ്വീപ് സ്വദേശിയായ ഒരു മോഡലും നടിയും സംവിധായികയുമാണ് ഐഷ സുൽത്താന (Aisha Sultana). ലാൽ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഐഷ. ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ ചലച്ചിത്രകാരി ഉണ്ടാവുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ ഒരു സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ട്.[1]

ലക്ഷദ്വീപിലെ 2021 -ലെ അഡ്മിനിസ്ട്രേറ്റർ ഭരണവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അഡ്മിനിസ്ട്രേറ്റർ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഐഷയ്ക്കെതിരെ ലക്ഷദ്വീപ് ബി‌ജെ‌പി പ്രസിഡണ്ടിന്റെ പരാതിയെത്തുടർന്ന് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി.[2] ലക്ഷദ്വീപ് സാഹിത്യപ്രവർത്തകസംഘം ഈ കേസിനെ ശക്തമായി അപലപിച്ചിട്ടുണ്ട്.[3] മീഡിയ വൺ ചാനലിൽ നടത്തിയ ഒരു ചർച്ചയ്ക്കിടയിൽ ആയിരുന്നു കേസിനാസ്പദമായ പദപ്രയോഗം.[4] 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമർശം പിൻവലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐഷ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രസർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപിൽ കോവിഡ് പടരാനിടയാക്കിയ ആൾ എന്ന നിലയിലാണ് അദ്ദേഹത്തെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.[5]

കേസെടുത്തതിനെപ്പറ്റിയുള്ള പ്രതികരണം

തിരുത്തുക

രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്​.ഐ.ആർ ഇട്ടതിനെ തുടർന്ന്​ താൻ തളരില്ലെന്ന പ്രതികരണവുമായി ഐഷ ഫേസ്​ബുക്കിൽ പോസ്റ്റ്​ ഇടുകയുണ്ടായി.

F.I.R ഇട്ടിട്ടുണ്ട്... രാജ്യദ്രോഹ കുറ്റം പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കും നാളെ ഒറ്റപ്പെടാൻ പോവുന്നത് ദ്വീപിനെ ഒറ്റിക്കൊടുത്ത ഒറ്റുകാർ ആയിരിക്കും. ഇനി നാട്ടുകാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ്, ഭയം. തളർത്തിയാൽ തളരാൻ വേണ്ടിയല്ല ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്

— മാധ്യമം ദിനപത്രം, വെബ് എഡിഷൻ[6]

അതിനിടയിൽ ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് നിരവധി പേർ ബിജെപിയിൽ നിന്നും രാജിവച്ചു. ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്നാരോപിച്ചാണ് രാജി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളെ പ്രതിരോധിക്കാൻ പാർട്ടി ദ്വീപിലെ ജനങ്ങളോടൊപ്പം നിൽക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി.[7]

  1. "Aisha Sultana to make directorial debut with 'Flush'". Retrieved 2021-06-15.
  2. Daily, Keralakaumudi. "Sedition case against Aisha Sultana, case registered on complaint by Lakshadweep BJP president" (in ഇംഗ്ലീഷ്). Retrieved 2021-06-15.
  3. https://www.thehindu.com/news/cities/Kochi/sedition-case-registered-against-aisha-sultana/article34784285.ece
  4. "Sedition case against Lakshadweep activist Aisha Sultana for calling administrator Patel 'bio-weapon'" (in ഇംഗ്ലീഷ്). 2021-06-11. Retrieved 2021-06-15.
  5. "ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌". Retrieved 2021-06-15.
  6. ലേഖകൻ, മാധ്യമം (2021-06-11). "ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന | Madhyamam" (in ഇംഗ്ലീഷ്). Retrieved 2021-06-15.
  7. "ആയിഷയ്ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രനിർദേശം; ബിജെപിയിൽ കൂട്ടരാജി". Retrieved 2021-06-15.
"https://ml.wikipedia.org/w/index.php?title=ഐഷ_സുൽത്താന&oldid=3696438" എന്ന താളിൽനിന്ന് ശേഖരിച്ചത്