ഐലീൻ ബ്രെന്നാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

വെർല ഐലീൻ ബ്രെന്നാൻ (ജീവിതകാലം : സെപ്റ്റംബർ 3, 1932 – ജൂലൈ 28, 2013)[1] ഒരു അമേരിക്കൻ സിനിമാ താരവും നാടക, ടെലിവിഷൻ വേദികളിലെ അഭിനേത്രിയുമായിരുന്നു. 1967 ൽ പുറത്തിറങ്ങിയ ‘ഡൈവോർസ് അമേരിക്കൻ സ്റ്റൈൽ’ എന്ന ചിത്രത്തിലൂടെയാണ് ഐലീൻ ആദ്യമായി സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. പീറ്റർ ബൊഗ്ഡാനോവിച്ചിൻറെ ‘ദ ലാസ്റ്റ് പിക്ച്ചർ ഷോ (1971) എന്ന ചിത്രത്തിലെ സഹകഥാപാത്രത്തെ അവതരിപ്പിച്ചതിനേത്തുടർന്ന് മികച്ച സഹനടിയ്ക്കുള്ള BAFTA പുരസ്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ഐലീൻ ബ്രെന്നാൻ
Brennan at the AIDS Project benefit in Los Angeles, 1990
ജനനം
Verla Eileen Brennen

(1932-09-03)സെപ്റ്റംബർ 3, 1932
മരണംജൂലൈ 28, 2013(2013-07-28) (പ്രായം 80)
മരണ കാരണംBladder cancer
കലാലയംGeorgetown University
തൊഴിൽActress
സജീവ കാലം1960–2009
ജീവിതപങ്കാളി(കൾ)
David John Lampson
(m. 1968; div. 1974)
കുട്ടികൾ2

പ്രൈവറ്റ് ബെഞ്ചമിൻ’ എന്ന ചിത്രത്തിലെ ഡൊറീൻ ലെവിസിൻറെ വേഷം അവതരിപ്പിച്ചതോടെ നിരൂപകരുടെ ശ്രദ്ധ കൂടുതലായി അവരുടെ മേൽ പതിച്ചു. ഈ ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിയ്ക്കുള്ള ഒരു ഓസ്കാർ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. ഇതേ കഥാപാത്രത്തെ ടെലിവിഷനുവേണ്ടി പുനരവതരിപ്പിക്കുകയും അവരുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്കാരങ്ങൾക്ക് നാമിർദ്ദേശം ചെയ്യപ്പെട്ടു. ‘ക്ലൂ’ (1985) എന്ന നിഗൂഢ ഹാസ്യ ചിത്രത്തിലും ജീപ്പേർസ് ക്രീപ്പേർസ് (2001) എന്ന ഹൊറർ ചിത്രത്തിൽ ഒരു അപ്രധാനവേഷത്തിലും ഇതിനിടെ അവർ അഭിനയിച്ചിരുന്നു.

ടെലിവിഷനുവേണ്ടി അവർ തുടർ‌ച്ചയായി ജോലി  ചെയ്യുകയും ‘ന്യൂഹാർട്ട്’, ‘തേർട്ടിസംതിംഗ്’, ‘ടാക്സി’, ‘വിൽ & ഗ്രേസ്’ തുടങ്ങിയ പരമ്പരകളിലെ അതിഥി വേഷങ്ങൾക്ക് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

ആദ്യകാലജീവിതം തിരുത്തുക

വെർല ഐലീൻ ബ്രെന്നാൻ എന്ന പേരിൽ 1932 സെപ്റ്റംബർ 3 ന്[2] കാലിഫോർണിയിയിലെ ലോസ് ആഞ്ചെലസിൽ റെജിനാ “ജീന്നെ” മെനെഹാൻ എന്ന നിശ്ശബ്ദ ചിത്രത്തിലെ അഭിനേത്രിയുടേയും ഒരു ഡോക്ടറായ ജോൺ ജെറാൾഡ് ബ്രെന്നെൻറേയും പുത്രിയായി അവർ ജനിചചr.[3] ു. ഐറിഷ് വംശജയായ അവർ റോമൻ കത്തോലിക്കാ വിശ്വാസിയായി വളർന്നു. കാലിഫോർണിയയിലെ ഹൈസ്കൂളിൽനിന്നു പഠനം പൂർത്തിയാക്കിയ ഐലീൻ, ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനായി വാഷിംഗ്ടൺ ഡിസിയിലേക്ക് താമസം മാറി. അവിടെ അവർ മാസ്ക് ആൻഡ് ബൌബുൾ സൊസൈറ്റിയിൽ അംഗമായിരുന്ന..[4][5] പിന്നീട് അമേരിക്കൻ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്സിൽ ചേരുന്നതിനായി ന്യൂ യോർക്ക് സിറ്റിയിലേക്ക് താമസം മാറി. അവിടെ അവർ മറ്റൊരു പ്രശസ്ത അഭിനേത്രിയായിരുന്ന റ്യൂ മക്ലാനാഹാൻറെ എന്ന ഒരു സഹവാസിയായിരുന്നു.[6]

അവലംബം തിരുത്തുക

  1. "California Birth Index 1905-1995: Verla Eileen Brennen". Family Search. Retrieved September 22, 2015.
  2. According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California. At Ancestry.com
  3. "Eileen Brennan Biography (1938-)". Filmreference.com. Retrieved January 4, 2013.
  4. "Eileen Brennan Biography & History". AllMusic. Retrieved December 29, 2016.
  5. Olsen, Mark (July 31, 2013). "Actress known for tough, soft quality". The Los Angeles Times. Retrieved March 7, 2017.
  6. "Eileen Brennan Biography". TV Guide. Retrieved March 7, 2017.
"https://ml.wikipedia.org/w/index.php?title=ഐലീൻ_ബ്രെന്നാൻ&oldid=3621154" എന്ന താളിൽനിന്ന് ശേഖരിച്ചത്