ഐലീൻ ക്വിൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഐലീൻ മേരി ക്വിൻ (ജനനം: ജൂൺ 28, 1971) ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയുമാണ്. രണ്ട് തവണ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങൾ നേടിയ അവർ 1982 ലെ ആനി എന്ന ചിത്രത്തിലെ ശീർഷക കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് കലാരംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.

ഐലീൻ ക്വീൻ
Quinn in Woodridge, Illinois in December 2019
Quinn in Woodridge, Illinois in December 2019
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഐലീൻ മേരി ക്വിൻ
ജനനം (1971-06-28) ജൂൺ 28, 1971  (53 വയസ്സ്)
യാർഡ്‌ലി, പെൻസിൽവാനിയ, യു.എസ്.
തൊഴിൽ(കൾ)Actress, singer, dancer
വർഷങ്ങളായി സജീവം1981–present
ലേബലുകൾ

ആദ്യകാല ജീവിതം

തിരുത്തുക

1971 ജൂൺ 28 ന് ജനിച്ച ഐലീൻ ക്വിൻ പെൻസിൽവാനിയയിലെ യാർഡ്‌ലിയിലാണ് വളർന്നത്. ഹെലൻ ആൻ ക്വിൻ്റെയും ആൻഡ്രൂ ക്വിൻ സീനിയറിൻ്റെയും മൂത്ത കുട്ടിയായ, അവൾ ആൻഡ്രൂ ക്വിൻ ജൂനിയറിൻ്റെ മൂത്ത സഹോദരിയാണ്.[1] പെൻസിൽവാനിയയിലെ ലെവിറ്റൗണിലുള്ള നെക്റ്റ് ഡാൻസ് അക്കാദമിയിൽ 4 വയസ്സുള്ളപ്പോൾ നൃത്ത പാഠങ്ങൾ അഭ്യസിക്കാൻ തുടങ്ങിയ അവർ ബാലെയും ടാപ്പ് ഡാൻസും പഠിച്ചു.[2]

ടിവി, റേഡിയോ, നാടക നടിയും ഗായികയും ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപികയുമായിരുന്ന മാതാവാണ് ചെറുപ്പകാലത്ത് ക്വിനെ വിനോദ വ്യവസ്യാത്തിന് പരിചയപ്പെടുത്തിയത്. ആനി ഗെറ്റ് യുവർ ഗൺ എന്ന പ്രാദേശിക സമൂഹം അവതരിപ്പിച്ച നാടകത്തിലെ ഒരു വേഷത്തിനായി ക്വിൻ ഓഡിഷന് അപേക്ഷിക്കുകയും ഒരു വേഷം നേടുകയും ചെയ്തു.[3] പ്രാദേശികമായി അവതരിപ്പിക്കപ്പെട്ട കൂടുതൽ നാടകങ്ങളിൽ അവൾ അഭിനയിച്ചു.

ന്യൂജേഴ്‌സിയിലെ ഫാർ ഹിൽസിൽ വളർന്ന അവർ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഗ്രേ നൺ അക്കാദമിയിലും[4] പിന്നീട് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ന്യൂജേഴ്‌സിയിലെ സമിറ്റ് നഗരത്തിലുള്ള ഓക്ക് നോൾ സ്‌കൂൾ ഓഫ് ഹോളി ചൈൽഡിലും ചേർന്നു.[5]

  1. Rein, Richard K. (July 12, 1982). "Freckles and Charm". People.
  2. Quindlen, Anna (May 16, 1982). "The Film Annie Speaks Her Mind". The New York Times. p. B1. Retrieved December 4, 2020.
  3. Quindlen, Anna (May 16, 1982). "The Film Annie Speaks Her Mind". The New York Times. p. B1. Retrieved December 4, 2020.
  4. Doty, Meriah (October 4, 2012). "'Annie' 30th anniversary Blu-ray: Star Aileen Quinn recalls little-known facts". Yahoo.com. Retrieved December 4, 2020.
  5. "Students Get Oak Knoll Honors". Bernardsville News. April 25, 1985. Retrieved January 26, 2022 – via Newspapers.com. Aileen Quinn of Far Hills has been named to the first honor roll at Oak Knoll School of the Holy Child in Summit for having achieved not less than an 'A' in all subjects. Aileen is the daughter of Mr. and Mrs. Andrew Quinn of Far Hills.
"https://ml.wikipedia.org/w/index.php?title=ഐലീൻ_ക്വിൻ&oldid=4142621" എന്ന താളിൽനിന്ന് ശേഖരിച്ചത്