ഐറീന സെൻഡലെറോവ എന്നു കൂടി പേരുണ്ടായിരുന്ന ഐറീന സെൻഡലർ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയുടെ അധീനതയിലായിരുന്ന വാർസയിൽ ഒളിപ്രവർത്തനം നടത്തിയിരുന്ന ഒരു പോളിഷ് സാമൂഹ്യ പ്രവർത്തകയും മനുഷ്യസ്നേഹിയും ആയിരുന്നു.(15 ഫെബ്രുവരി 1910 – 12 മെയ് 2008)[1][2] 1943 മുതൽ സെഗോട്ട എന്ന ജൂതന്മാരെ സഹായിക്കുന്നതിനായുള്ള പോളിഷ് സംഘടനയുടെ നേതൃത്വം വഹിച്ചു.

Irena Sendler
Sendler c. 1942
ജനനം
Irena Krzyżanowska

(1910-02-15)15 ഫെബ്രുവരി 1910
മരണം12 മേയ് 2008(2008-05-12) (പ്രായം 98)
തൊഴിൽSocial worker, humanitarian, nurse, administrator, educator
Political affiliationSocialist
ReligionRoman Catholic

1930 ൽ ഫ്രീ പോളിഷ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യസേവനം നടത്തി. 1935 മുതൽ 1943 ഒക്ടോബർ വരെ വാർസാ നഗരത്തിലെ സാമൂഹ്യക്ഷേമ ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി പ്രവർത്തിച്ചു. മന്ത്രാലയത്തിന് കീഴിലെ കൂടുതലും സ്ത്രീകളടങ്ങിയ സന്നദ്ധസേവകരുടെ ശൃംഖലയുടെ ഭാഗമെന്ന നിലയിൽ ജൂതന്മാരെ രക്ഷിക്കുക പോലുള്ള ഗൂഢപ്രവർത്തനങ്ങലിലും അവർ ഏർപ്പെട്ടു. ഡസൻ കണക്കിന് മറ്റ് പ്രവർത്തകരോടൊപ്പം വാർസാ ഗെറ്റോയിൽ നിന്ന് പുറത്തേക്ക് ജൂതക്കുട്ടികളെ ഒളിച്ചുകടത്തി കള്ള തിരിച്ചറിയൽരേഖകളും അഭയവും കൊടുക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി. താല്പര്യമുള്ള പോളിഷ് കുടുംബങ്ങളിലും അനാഥാലയങ്ങളിലും കാത്തലിക് സന്യാസിനീ മഠങ്ങളിലുമൊക്കെ ഈ കുട്ടികൾക്ക് അഭയം നൽകുക വഴി അവരെ ഹോളോകോസ്റ്റിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു.[3]

ജർമൻ അധിനിവേശക്കാർ സെൻഡലറുടെ ഒളിപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് സംശയിച്ച് 1943 ഒക്ടോബറിൽ ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്തു. എന്നാൽ മോചിപ്പിക്കപ്പെട്ട കുട്ടികളുടെ വിവരങ്ങൾ ജെർമൻ കാരിൽ നിന്ന് മറച്ചുവെക്കുന്നതിൽ സെൻഡലർ വിജയിച്ചു. കൊടിയപീഡനവും തടവും സഹിച്ചെങ്കിലും കുട്ടികളെപ്പറ്റിയോ തന്റെ പ്രവർത്തനത്തെപ്പറ്റിയോ ഒന്നും അവർ വെളിപ്പെടുത്തിയില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സെഗോട്ട ജർമൻ ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് അവരെ മോചിപ്പിച്ചു.

References തിരുത്തുക

  1. ഐറീന സെൻഡലർ Archived 2018-01-15 at the Wayback Machine. - Yad Vashem - official site (in English)
  2. Mordecai Paldiel, The Path of the Righteous: Gentile Rescuers of Jews During the Holocaust, Ktav Publishing House (January 1993), ISBN 0-88125-376-6
  3. "Rethinking the Polish Underground". Yeshiva University News.
"https://ml.wikipedia.org/w/index.php?title=ഐറീന_സെൻഡലർ&oldid=4073526" എന്ന താളിൽനിന്ന് ശേഖരിച്ചത്