ഐറിൻ ടസെംബെഡോ

ബർകിന ഫാസോയിലെ നർത്തകിയും നൃത്തസംവിധായകയും നടിയും

ബർകിന ഫാസോയിലെ നർത്തകിയും നൃത്തസംവിധായകയും നടിയുമാണ് ഐറിൻ ടസെംബെഡോ (ജനനം: ഓഗസ്റ്റ് 19, 1956).[1]

ഐറിൻ ടസെംബെഡോ
ജനനം (1957-08-19) ഓഗസ്റ്റ് 19, 1957  (67 വയസ്സ്)
ദേശീയതബർകിന ഫാസോ
തൊഴിൽനർത്തകി

ആദ്യകാലജീവിതം

തിരുത്തുക

ഔഗഡൗഗുവിൽ അവർ പരമ്പരാഗത നൃത്തം കണ്ടെത്തുകയും ജെർമെയ്ൻ അക്കോഗ്നിക്കൊപ്പം, ഡാകറിൽ മൗറീസ് ബെജാർട്ട് ആരംഭിച്ച മുദ്ര അഫ്രിക് സ്കൂളിൽ സമകാലീന യൂറോപ്യൻ നൃത്തത്തിൽ പരിശീലനം നേടുകയും ചെയ്തു.[2][3]

ഈ പരിശീലനത്തെത്തുടർന്ന് 1980 കളുടെ തുടക്കത്തിൽ നർത്തകിയായി യൂറോപ്പിലേക്ക് മാറി. അവൾ പതിവായി ബർകിന ഫാസോയിലേക്ക് മടങ്ങി. കൂടാതെ അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ നഗരങ്ങളിൽ വർക്ക് ഷോപ്പുകൾ നടത്തി. 1988-ൽ അവർ പാരീസിൽ കോംപാഗ്നി അബീൻ സൃഷ്ടിക്കുകയും അതോടൊപ്പം വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തുകയും ചെയ്തു. 1988-ൽ ഫ്യൂഷൻ എന്ന കമ്പനിയുമായും 1989-ൽ ഡിമിനോഡയുമായും യാത്ര ചെയ്തു. 1991-ൽ പാരീസിൽ നടന്ന കാരവൻ ഡി അഫ്രിക് ഫ്രാങ്കോഫോൺ ഉച്ചകോടിയിൽ അവർ പങ്കെടുത്തു. 1992 ഒക്ടോബറിൽ പാരീസിലായിരിക്കെ അവർ യെനെംഗ ആരംഭിച്ചു.[4]

1993-ൽ, അബിജാനിലെ ആഫ്രിക്കൻ കലകളുടെയും വിനോദത്തിന്റെയും ആദ്യ ഷോയിലേക്ക് അവർ കമ്പനിയുമായി യാത്രയായി. 1994-ൽ ലിയോണിന്റെ ദ്വിവത്സര നൃത്തത്തിനായി തിരഞ്ഞെടുക്കപ്പെടുകയും അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്രമേണ ഒരു നൃത്തസംവിധായികയെന്ന നിലയിൽ അവർ കുപ്രസിദ്ധി നേടുകയും ചെയ്തു. ബുർകിന ഫാസോയുടെ ദേശീയ ബാലെ സ്ഥാപിച്ചതിനുശേഷം അവർ ജന്മനാട്ടിൽ ജോലി ചെയ്തു. ഐറിൻ ടസെംബെഡോ പറയുന്നതനുസരിച്ച്: “അതിനുമുമ്പ് പ്രാദേശിക സംഘം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ബർകിനയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള നർത്തകരെ ശേഖരിച്ചു, എല്ലാവരും [അവർക്ക്] അറിയാത്ത നൃത്തങ്ങൾ പഠിച്ചു ".[5]

  1. "Burkina Faso: Samira Sawadogo, actrice et businesswoman | Africa Top Success". www.africatopsuccess.com (in ഫ്രഞ്ച്). Archived from the original on 2019-03-21. Retrieved 2017-11-08.
  2. "Irène Tassembedo, "inclassable" chorégraphe". Le Monde.fr (in ഫ്രഞ്ച്). 2001-09-15. ISSN 1950-6244. Retrieved 2017-11-08.
  3. "La Danseuse d'ébène". Le Monde.fr (in ഫ്രഞ്ച്). 2002-10-19. ISSN 1950-6244. Retrieved 2017-11-08.
  4. "DANSE Cinquante-six compagnies à la Biennale de Lyon Le grand écart des Africains de France". Le Monde.fr (in ഫ്രഞ്ച്). 1994-10-01. ISSN 1950-6244. Retrieved 2017-11-08.
  5. "Les noces d'Eschyle, de la France et de l'Afrique à Ouagadougou". Le Monde.fr (in ഫ്രഞ്ച്). 2000-01-16. ISSN 1950-6244. Retrieved 2017-11-08.
"https://ml.wikipedia.org/w/index.php?title=ഐറിൻ_ടസെംബെഡോ&oldid=3802379" എന്ന താളിൽനിന്ന് ശേഖരിച്ചത്