ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക് ഹോംസ് കഥകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപികകഥാപാത്രമാണ് ഐറിൻ ആഡ്‍ലർ. 1891 ൽ പ്രസിദ്ധീകരിച്ച ഒരു ബൊഹീമിയൻ അപവാദം എന്ന കഥയിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ഐറിൻ ആഡ്‍ലർ.[അവലംബം ആവശ്യമാണ്] ഷെർലക് ഹോംസിന് ഈ കഥാപാത്രത്തോട് പ്രണയമുണ്ടായിരുന്നുവെന്നാണ് പിന്നീട് ഷെർലക് ഹോംസ് കഥകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങൾ കണ്ടെത്തുന്നത്. ഷെർലക്ഹോംസ് ഈ സ്ത്രീയുടെ ബുദ്ധിയും കാര്യക്ഷമതയും കണ്ട് അത്ഭുതപരതന്ത്രനായി എന്നാണ് ബൊഹീമിയൻ അപവാദം എന്ന കഥയിൽ കോനാൻ ഡോയൽ രേഖപ്പെടുത്തിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

ഐറിൻ ആഡ്‍ലർ
ഷെർലക് ഹോംസ് character
ആദ്യ രൂപം"ഒരു ബൊഹീമിയൻ അപവാദം"
രൂപികരിച്ചത്ആർതർ കോനൻ ഡോയൽ
Information
ലിംഗഭേദംസ്ത്രീ
Occupationഓപ്പറ പാട്ടുകാരി
ദേശീയതഅമേരിക്കൻ
"https://ml.wikipedia.org/w/index.php?title=ഐറിൻ_ആഡ്‍ലർ&oldid=3411141" എന്ന താളിൽനിന്ന് ശേഖരിച്ചത്