ഐറിസ് സ്പിൻക്റ്റർ പേശി
ഐറിസ് സ്പിൻക്റ്റർ പേശി (പ്യൂപ്പിലറി സ്പിൻക്റ്റർ, പ്യൂപ്പിലറി കൺസ്ട്രിക്റ്റർ, ഐറിസിലെ വൃത്താകൃതിയിലുള്ള പേശികൾ, വൃത്താകൃതിയിലുള്ള നാരുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു) കണ്ണിലെ ഐറിസിന്റെ നടുക്കുള്ള ദ്വാരമായ പ്യൂപ്പിൾ വലയം ചെയ്യുന്ന വൃത്താകൃതിയിലുള്ള പേശിയാണ്, ഇത് പ്യൂപ്പിൾ വലുപ്പം ചെറുതാക്കി പ്രകാശം കണ്ണിലേക്ക് കടക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
Iris sphincter muscle | |
---|---|
Details | |
Origin | encircles iris[1] |
Insertion | encircles iris[1] |
Artery | long posterior ciliary arteries |
Nerve | short ciliary nerves |
Actions | constricts pupil |
Antagonist | iris dilator muscle |
Identifiers | |
Latin | Musculus sphincter pupillae |
TA | A15.2.03.029 |
FMA | 49157 |
Anatomical terms of muscle |
താരതമ്യ ശരീരഘടന
തിരുത്തുകഈ ഘടന കശേരുക്കളിലും ചില സെഫലോപോഡുകളിലും കാണപ്പെടുന്നു.
പൊതു ഘടന
തിരുത്തുകഎല്ലാ മയോസൈറ്റുകളും മിനുസമാർന്ന പേശി വിഭാഗത്തിലാണ്.[2]
ഇവ ഏകദേശം 0.75 മില്ലീമീറ്റർ വീതിയും 0.15 മില്ലീമീറ്റർ കട്ടിയുള്ളയുമാണ്.
പ്രവർത്തന മോഡ്
തിരുത്തുകമനുഷ്യരിൽ, ശോഭയുള്ള വെളിച്ചത്തിൽ (പ്യൂപ്പിളറി ലൈറ്റ് റിഫ്ലെക്സ്) അല്ലെങ്കിൽ അക്കൊമഡേഷൻ സമയത്ത് പ്യൂപ്പിളിൻറെ വലിപ്പം കുറയ്ക്കാൻ കുസഹായിക്കുന്ന പേശിയാണ് സ്പിൻക്റ്റർ. മനുഷ്യരിലും താഴ്ന്ന മൃഗങ്ങളിൽ, പേശി കോശങ്ങൾ തന്നെ ഫോട്ടോസെൻസിറ്റീവ് ആണ്, ഇത് മസ്തിഷ്ക ഇൻപുട്ട് ഇല്ലാതെ ഐറിസ് പ്രവർത്തനത്തിന് കാരണമാകുന്നു.
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 Gest, Thomas R; Burkel, William E. (2000). "Anatomy Tables - Eye". Medical Gross Anatomy. University of Michigan Medical School. Archived from the original on 2010-05-26.
{{cite web}}
: CS1 maint: unfit URL (link). - ↑ Pilar, G; Nuñez, R; McLennan, I. S.; Meriney, S. D. (1987). "Muscarinic and nicotinic synaptic activation of the developing chicken iris". The Journal of Neuroscience. 7 (12): 3813–26. doi:10.1523/JNEUROSCI.07-12-03813.1987. PMID 2826718.
പുറം കണ്ണികൾ
തിരുത്തുക- Tedmontgomery.com ലെ പ്രവർത്തനത്തിന്റെ അവലോകനം
- Mscd.edu- ലെ സ്ലൈഡ്
- * ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]