ഐരാവതം മഹാദേവൻ
വിഖ്യാത ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതനാണ് ഐരാവതം മഹാദേവൻ.(2 ഒക്ടോബർ 1930 - 27 നവംബർ 2018 തഞ്ചാവൂർ) തമിഴ്-ബ്രാഹ്മി ലിപികൾ വായിച്ചെടുത്തതുകൂടാതെ സിന്ധുലിപികളുടെ വ്യാഖ്യാനമായി ബന്ധപ്പെട്ടും മഹാദേവൻ സംഭാവനകൾ നൽകിയിട്ടുണ്ട്.[1] പാണ്ഡ്യ-ചേര കാലഘട്ടത്തിലെ തമിഴ്- ബ്രാഹ്മിലിഖിതങ്ങൾ വായിച്ചെടുത്തത് തമിഴ് സാഹിത്യത്തിലെ പല പരാമർശങ്ങൾക്കും ചരിത്രപരമായ സാധുതയേകിയിരുന്നു.[2]
ഐരാവതം മഹാദേവൻ | |
---|---|
ജനനം | 2 ഒക്ടോബർ 1930 |
മരണം | 26 നവംബർ 2018 | (പ്രായം 88)
തൊഴിൽ | ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതൻ |
ശാസ്ത്രീയ ജീവിതം | |
സ്വാധീനങ്ങൾ | കെ.എ. നീലകണ്ഠ ശാസ്ത്രി, കെ.വി. സുബ്രമണ്യ അയ്യർ, ജി.ആർ. ഹണ്ടർ |
ജീവിതരേഖ
തിരുത്തുക1930-ൽ തിരുച്ചിറപ്പള്ളിയിലെ മനചെല്ലൂരിലായിരുന്നു ജനനം. തിരുച്ചിറപ്പള്ളി വലനാർ കോളേജിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതവിദ്യാഭ്യാസം. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. 1987 മുതൽ 1991 വരെ ദിനമണി ദിനപത്രത്തിന്റെ എഡിറ്റായും പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- പദ്‌മശ്രീ (2009)[3]
അവലംബം
തിരുത്തുക- ↑ "Straight from the Heart – Iravatham Mahadevan: Interview with Iravatham Mahadevan". Varalaaru.com.
- ↑ Early Tamil Epigraphy. I. Mahadevan. 2014
- ↑ https://www.mathrubhumi.com/print-edition/india/chennai-1.3344039[പ്രവർത്തിക്കാത്ത കണ്ണി]