ഐമിലിയ
ഐമിലിയ ഹിലാറിയ (c. 300 – c. 363) ഗാലോ-റോമൻ വൈദ്യശാസ്ത്രജ്ഞയായ സ്ത്രീ ആയിരുന്നു. അവർ ഔഷധങ്ങൾ പ്രയോഗിക്കുകയും സ്ത്രീ ശരീരശാസ്ത്രം (ഗൈനക്കോളജി), പ്രസവാനന്തരചികിൽസ (obstetrics) എന്നീ വൈദ്യശാസ്ത്രശാഖകകളിൽ പ്രവർത്തിച്ചു. കുഞ്ഞിനെപ്പോലെയുള്ള ചുറുചുറുക്ക് കാരണമാണ് ഹിലാറിയ എന്ന പേർ ലഭിച്ചതെന്ന് പറയപ്പെടുന്നു.
Aemilia Hilaria | |
---|---|
ജനനം | c. 300 |
മരണം | c. 363 |
തൊഴിൽ | physician |
ബന്ധുക്കൾ | Ausonius (nephew) |
ജീവിതം
തിരുത്തുകമുമ്പ് റോമൻ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നതും ഇപ്പോൾ ഫ്രാൻസിലുള്ള മൊസെല്ലയ്ക്കൂ സമീപവുള്ള പ്രദേശത്താണ് ഐമിലിയ ജനിച്ചത്. അവർ മുതിർന്നപ്പോളും അവിടെത്തന്നെ ജീവിച്ചു. അവിടെ വെച്ചാണ് അവർ വൈദ്യശാസ്ത്രജ്ഞയാകുന്നത്. [1] ഐമിലിയ ഗ്രാറ്റിയൻചക്രവർത്തിയുടെ അദ്ധ്യാപകനായിരുന്ന ഔസോണിയസ്സിന്റെ maternal aunt ആയിരുന്നു. ഔസോണിയസ്സ് ഐമിലിയ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ച് Parentalia എന്ന ജീവചരിത്രപരമായ കവിതകളുടെ ഒരു പരമ്പര എഴുതിയിരുന്നു. [2] അദ്ദേഹത്തിന്റെ അമ്മായിയെക്കുറിച്ചുള്ള കവിതയിൽ അവരെ വിവരിച്ചിരിക്കുന്നത് അവരുടെ ജോലിതുടരാൻ വേണ്ടി വിവാഹം ഉപേക്ഷിച്ച "dedicated virgin" ആയാണ്. അദ്ദേഹം അവരെ വിവരിച്ചിരിക്കുന്നത് എല്ലാമനുഷ്യനെപ്പോലെതന്നെ വൈദ്യകലയിൽ പരിശീലിച്ചവർ ആയാണ്. [3]ശരീരശാസ്ത്രജ്ഞനായ സഹോദരനെ അദ്ദേഹത്തിന്റെ സ്വന്തം പഠനങ്ങളിൽ സഹായിച്ച അവരെ പ്രൗഢിയുള്ളതും കഴിവുള്ളതുമായ ശരീരശാസ്ത്രജ്ഞ എന്നാണ് അദ്ദേഹം വിളിച്ചത്.[1]
പാരമ്പര്യം
തിരുത്തുകജൂഡി ചിക്കാഗോയുടെ ഇൻസ്റ്റലേഷനായ The Dinner Party യിൽ മുഖ്യബിംബമായിരുന്നു ഐമിലിയ. അത് Heritage Floor ൽ 999 പേരുകളിൽ ഒന്നായി പ്രതിനിധാനം ചെയ്യുന്നു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ogilvie
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Decimus Magnus, Ausonius (1886). Rudolfus Peiper. (ed.). Opuscula. Part 3, Domestica, 33. Leipzig.
{{cite book}}
: CS1 maint: location missing publisher (link) - ↑ Furst, Lilian R. (1999). Women Healers and Physicians: Climbing a Long Hill. Lexington: University Press of Kentucky. p. 144. ISBN 0-8131-0954-X.
- ↑ "Aemilia". Elizabeth A. Sackler Center for Feminist Art: The Dinner Party: Heritage Floor. Brooklyn Museum. 2007. Retrieved 16 December 2011.
ഗ്രന്ഥസൂചിക
തിരുത്തുക- Hurd-Meade, Kate Campbell (1938). A History of Women in Medicine. Haddam Press; First edition.