ഡിസ്കൊഗ്ലൊസ്സിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേറ്റിച്ചിത്തവളയാണ് ഐബീരിയൻ പേറ്റിച്ചിത്തവള (ഇംഗ്ലീഷ്:Iberian Midwife Toad). അലൈറ്റെസ് ജനുസ്സിലുള്ള ഐബീരിയൻ പേറ്റിച്ചിത്തവളകളുടെ ശാസ്ത്രീയനാമം അലൈറ്റെസ് സിസ്റ്റർനാസ്സി(Alytes Cisternasii) എന്നാണ്.

ഐബീരിയൻ പേറ്റിച്ചിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. cisternasii
Binomial name
Alytes cisternasii
Boscá, 1879

ആവാസ മേഖല

തിരുത്തുക

പോർച്ചുഗലിലും സ്പെയിനുലാമാണ് ഇത്തരം തവളകളെ കാണപ്പെടുന്നത്. സമശീതോ​ഷ്ണ കാടുകൾ, സമശീതോ​ഷ്ണ കുറ്റിക്കാടുകൾ, മെഡിറ്ററേനിയൻ കുറ്റിക്കാടുകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതു​പ്പുകൾ, പുൽ​പ്പറമ്പുകൾ, ജലസസ്യങ്ങളെയോ​ ജലജന്തുക്കളെ​യോ​ വളർത്തുന്ന കുളങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ. അവാസ മേഖലകളുടെ നാശം ഈ ജീവകളെ നിലനിൽ‌പ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽ പെടുത്താൻ ഇടയാക്കി.