ജീവശാസ്ത്രത്തിൽ, സസ്യങ്ങൾ, മൃഗങ്ങൾ, ഫോസിലുകൾ, സൂക്ഷ്മാണുക്കൾ, പരാഗരേണുക്കൾ എന്നിവ പോലുള്ള ജൈവശാസ്ത്രപരമായ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അച്ചടിച്ചതോ അല്ലെങ്കിൽ കമ്പ്യൂട്ടർ സഹായത്തോടെയുള്ള ഉപകരണമോ ആണ് ഒരു ഐഡന്റിഫിക്കേഷൻ കീ. രോഗങ്ങൾ,മണ്ണിന്റെ തരം, ധാതുക്കൾ, അല്ലെങ്കിൽ പുരാവസ്തുക്കൾ, നരവംശശാസ്ത്രപരമായ കരകൗശലവസ്തുക്കൾ എന്നിങ്ങനെയുള്ള വിവിധതരം വസ്തുക്കളെ തിരിച്ചറിയാൻ ഐഡന്റിഫിക്കേഷൻ കീകളെ മറ്റ് ശാസ്ത്ര-സാങ്കേതിക മേഖലകളിലും ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]  

പരമ്പരാഗതമായി തിരിച്ചറിയൽ കീകൾ സാധാരണയായി സിംഗിൾ ആക്സസ് കീകളുടെ രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. തിരിച്ചറിയൽ ഘട്ടങ്ങളുടെ ഒരു നിശ്ചിത ശ്രേണി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. അതായത് ഓരോ ഘട്ടത്തിലും വിപരീതസ്വഭാവത്തോടെയുള്ള ചോദ്യങ്ങൾ ഉണ്ടാകും, ഓരോ ഘട്ടത്തിലും നാം തെരഞ്ഞെടുക്കുന്ന ഉത്തരമാണ് തുടർന്നു വരുന്ന ഘട്ടത്തെ നിർണ്ണയിക്കുന്നു. ഓരോ ഘട്ടത്തിലും വിപരീതസ്വഭാവമുള്ള ഒരു ജോഡി ചോദ്യം മാത്രമേ ഉള്ളൂ എങ്കിൽ ആ കീയെ, dichotomous എന്നാണ് പറയുന്നു, അനേകം ജോഡി ചോദ്യങ്ങൾ ഉണ്ടെങ്കിൽ ആ കീയെ polytomous എന്നു പറയാം. ആധുനിക രീതിയിലുള്ള മൾട്ടി-ആക്സസ് അല്ലെങ്കിൽ സംവേദനാത്മക കീകൾ തിരിച്ചറിയൽ ഘട്ടങ്ങളേയും അവയുടെ ക്രമത്തേയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്നുണ്ട്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐഡന്റിഫിക്കേഷൻ_കീ&oldid=3926696" എന്ന താളിൽനിന്ന് ശേഖരിച്ചത്