ഐടിസി ഗ്രാൻഡ്‌ ചോഴാ ഹോട്ടൽ

(ഐടിസി ഗ്രാൻഡ്‌ ചോല ഹോട്ടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ആഡംബര ഹോട്ടലാണ് ഐടിസി ഗ്രാൻഡ്‌ ചോഴാ. ലോകത്തെ ഏറ്റവും വലിയ ലീഡ്-സർട്ടിഫൈഡ് ഗ്രീൻ ഹോട്ടലായി പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ, മുംബൈയിൽ സ്ഥിതിചെയ്യുന്ന റിനൈസൻസ് മുംബൈ കൺവെൻഷൻ സെൻറെർ ഹോട്ടൽ, ഗ്രാൻഡ്‌ ഹയാറ്റ് ഹോട്ടൽ എന്നിവയ്ക്കു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടലാണ്.[1] ഗിണ്ടിയിൽ എസ്പിഐസി ബിൽഡിംഗ്‌-നു എതിർവശത്താണു ഹോട്ടൽ സ്ഥിതിചെയ്യുന്നത്. സിങ്കപ്പൂർ ആസ്ഥാനമായ എസ്ആർഎസ്എസ് ആർക്കിടെക്ടുകൾ ഡിസൈൻ ചെയ്ത ഈ ബിൽഡിംഗ്‌, മൂന്ന് വ്യത്യസ്ത വിങ്ങുകൾ ഉള്ളതാണ്, അവ ചോല രാജവംശത്തിൻറെ പരമ്പരാഗത ദ്രാവിഡ രൂപകൽപ്പന അനുസരിച്ചുള്ളവയാണ്. 1,600,000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്ന ഈ ഹോട്ടൽ, രാജ്യത്തെ ഏറ്റവും വലിയ ഒറ്റയ്ക്കു-നിൽക്കുന്ന ഹോട്ടലായിട്ടാണ് കണക്കാക്കുന്നത്. ₹ 12,000 മില്യൺ മുതൽമുടക്കി നിർമിച്ച ഈ ഹോട്ടലിലാണ് 100,000 ചതുരശ്ര മീറ്ററിൽ 30,000 ചതുരശ്ര മീറ്റർ തൂണുകളില്ലാത്ത, രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻറെർ.[2][3]

ചരിത്രം തിരുത്തുക

ചോഴാ ശേരടോൻ ആണു മദ്രാസിലെ (ചെന്നൈ) ഐടിസി-യുടെ ആദ്യ ഹോട്ടൽ സംരംഭം. ഇപ്പോൾ മൈ ഫോർച്യൂൺ എന്നാണ് ഇതിൻറെ പേര്. 2000-ൽ ഐടിസി ഹോട്ടൽസ് ഗ്രൂപ്പ്‌ അണ്ണാ സാലയിലുള്ള കാമ്പ കോള ക്യാമ്പസിൽ ₹ 800 മില്യൺ മുടക്കി 8 ഏക്കർ സ്ഥലം വാങ്ങി. ചെയർമാൻ വൈ. സി. ദേവേശ്വർ പ്രഖ്യാപിച്ച വലിയ മുതൽമുടക്കുള്ള ഈ ഹോട്ടലിൻറെ ചെലവ് ₹ 8000-10000 മില്യൺ വരെ ആകുമെന്നായിരുന്നു ആദ്യ നിഗമനം. തമിഴ്നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത 2012 സെപ്റ്റംബർ 15-നു ഹോട്ടൽ ഉദ്ഘാടനം ചെയ്തു.[4]

സ്ഥാനം തിരുത്തുക

ഐടിസി ഗ്രാൻഡ്‌ ഹോട്ടൽ, എയർപോർട്ടിനു സമീപത്തായി, ചെന്നൈ ഗിണ്ടി പ്രദേശത്ത്, ഗിണ്ടി റേസ് കോഴ്സ്, ചെന്നൈ സ്നേക്ക് പാർക്ക്‌, ഗിണ്ടി നാഷണൽ പാർക്ക്‌ എന്നിവയുടെയും സമീപമാണ്.[5] മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അണ്ണാ യൂനിവേർസിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും ഉൾപ്പെടുന്നു.

സൗകര്യങ്ങൾ തിരുത്തുക

1,600,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഹോട്ടലിൽ 600 മുറികളുണ്ട്. ഇതിൽ 522 മുറികളും 78 സർവീസ് അപാർട്മെന്റുകളും ഉൾപ്പെടുന്നു. ഹോട്ടലിലേ വാണിജ്യ സൗകര്യങ്ങളിൽ ഭക്ഷണശാല, ഹെൽത്ത് സ്പാ, 600 അതിഥികളെ ഉൾകൊള്ളാൻ സാധിക്കുന്ന 30,000 ചതുരശ്ര അടിയിലുള്ള ഔദ്യോഗിക വിരുന്ന് സൗകര്യം, എക്സിബിഷൻ ഏരിയ, കലൈ എന്ന് പേരുള്ള 45 സീറ്റുകളുള്ള 2,625 ചതുരശ്ര അടി വിസ്തീർണമുള്ള ആഡിറ്റോറിയം, ബോർഡ്‌ റൂമും നാല് മീറ്റിംഗ് റൂമുകളും, 100 അതിഥികളെ ഉൾകൊള്ളാൻ സാധിക്കുന്ന സ്വകാര്യ മൾട്ടിപ്ലെക്സ്, 1000 കാറുകൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം.[6] [7] [8]

പ്രാഥമിക സൗകര്യങ്ങൾ: തിരുത്തുക

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

പ്രാഥമിക റൂം സൗകര്യങ്ങൾ: തിരുത്തുക

  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • അതിവേഗ ചെക്ക്‌-ഇൻ
  • അതിവേഗ ചെക്ക്‌-ഔട്ട്‌
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • ഡോക്ടർ സേവനം

ബിസിനസ്‌ സൗകര്യങ്ങൾ: തിരുത്തുക

  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • അതിവേഗ ചെക്ക്‌-ഇൻ
  • അതിവേഗ ചെക്ക്‌-ഔട്ട്‌
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • ഡോക്ടർ സേവനം

അവലംബം തിരുത്തുക

  1. "ITC's 600-room Chennai hotel to open doors by end 2011". The Hindu. ITC Hotels. 12 January 2011. Archived from the original on 2012-10-15. Retrieved 27 July 2015. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. Sanjai, P. R. "The Grand Chola Scheme Of Things". Executive Traveller. Exec—Executive Traveller. Archived from the original on 2012-09-01. Retrieved 27 July 2015. {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. Sanjai, P. R. (19 April 2012). "Hotels, convention halls betting on bigger size". LiveMint. LiveMint.com. Retrieved 27 July 2015. {{cite news}}: Cite has empty unknown parameter: |coauthors= (help)
  4. "ITC inaugurates Rs 34445 crore Grand Chola hotel in Chennai". The Economic Times. Chennai: The Times Group. 15 September 2012. Retrieved 16 Sep 2012. {{cite news}}: Cite has empty unknown parameter: |coauthors= (help); line feed character in |title= at position 25 (help)
  5. "ITC Grand Chola, Chennai Rooms". cleartrip.com. 25 July 2012. Retrieved 27 July 2015.
  6. "ITC Grand Chola strengthens Chennai as a convention hub". Express Hospitality. ExpressHospitality.com. 31 October 2012. Archived from the original on 2013-01-22. Retrieved 27 July 2015. {{cite news}}: Cite has empty unknown parameter: |coauthors= (help)
  7. "ITC Grand Chola, Chennai, India". Smallwood, Reynolds, Stewart, Stewart. Retrieved 27 July 2015. {{cite web}}: Cite has empty unknown parameter: |coauthors= (help)
  8. Daswani, Divia Thani (18 September 2012). "Sneak peak: ITC Grand Chola Chennai". Condé Nast Traveller. Chennai: CNTraveller.in. Retrieved 27 July 2015. {{cite news}}: Cite has empty unknown parameter: |coauthors= (help)