വെബ് ഡൊമെയിനുകൾക്കു പേരിടാനുള്ള (ഡിഎൻഎസ്) അവകാശമുള്ള അമേരിക്കയിലെ എൻ.ജി.ഒ. യാണ് ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ - ICANN /ˈkæn/ EYE-kan).[2] ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റർനെറ്റ്’ എന്നതാണ്  ‘ഐകാന്റെ’ മുദ്രാവാക്യം. അതിനു മുമ്പ് ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി (ഐ.എ.എൻ.എ.) ക്കായിരുന്നു ചുമതല. ഐ.എ.എൻ.എ.യുടെ അധികാരം 1998ൽ ലൊസാഞ്ചൽസ് ആസ്ഥാനമായുള്ള ‘ഐകാനി’നു കൈമാറി.  യു.എസിന്റെ നാഷനൽ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനു(എൻടിഐഎ) കീഴിലായിരുന്നു ‘ഐകാനി’ന്റെ പ്രവർത്തനം. ഇൻറർനെറ്റ് അസൈൻഡ് നമ്പേഴ്‌സ് അതോറിറ്റി (IANA) ഫംഗ്‌ഷൻ കരാറിന് അനുസൃതമായി സെൻട്രൽ ഇന്റർനെറ്റ് അഡ്രസ് പൂളുകളുടെയും ഡിഎൻസ്(DNS) റൂട്ട് സോൺ രജിസ്‌ട്രികളുടെയും യഥാർത്ഥ സാങ്കേതിക പരിപാലന പ്രവർത്തനങ്ങൾ ഐകാൻ നിർവഹിക്കുന്നു. ഐകാനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ നാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷനും (NTIA) തമ്മിലുള്ള ഐഎഎൻഎ(IANA) സ്റ്റീവാർഡ്‌ഷിപ്പ് ഫംഗ്‌ഷനുകളെ സംബന്ധിച്ച കരാർ 2016 ഒക്ടോബർ 1-ന് അവസാനിച്ചു, ഇത് ഔദ്യോഗികമായി ആഗോള മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ കമ്മ്യൂണിറ്റിയിലേക്ക് പ്രവർത്തനങ്ങൾ മാറ്റി.[3][4][5][6]

Internet Corporation for Assigned Names and Numbers (ICANN)
ചുരുക്കപ്പേര്ICANN
ആപ്തവാക്യംOne World. One Internet.
സ്ഥാപിതംസെപ്റ്റംബർ 18, 1998; 26 വർഷങ്ങൾക്ക് മുമ്പ് (1998-09-18)
FocusManage Internet Protocol numbers and Domain Name System root
ആസ്ഥാനംLos Angeles, California,
United States
പ്രധാന വ്യക്തികൾ
Sally Costerton (Interim CEO and president), Tripti Sinha (Chair of the Board), Jon Postel (founder)
Employees
388
വെബ്സൈറ്റ്ICANN.org
[1]
കാലിഫോർണിയയിലെ ഐകാൻ ആസ്ഥാനം.
  1. ICANN 2020 annual report: https://www.icann.org/en/system/files/files/annual-report-2020-en.pdf
  2. "ICANN Bylaws". 30 July 2014.
  3. "Cheers to the Multistakeholder Community". ICANN.
  4. "Final Implementation Update". ICANN.
  5. "Stewardship of IANA Functions Transitions to Global Internet Community as Contract with U.S. Government Ends". ICANN.
  6. "Statement of Assistant Secretary Strickling on IANA Functions Contract". National Telecommunications and Information Administration.
"https://ml.wikipedia.org/w/index.php?title=ഐകാൻ&oldid=3848544" എന്ന താളിൽനിന്ന് ശേഖരിച്ചത്