ലോകജനസംഖ്യയുടെ 60% വരുന്ന, 49 ഏഷ്യൻ രാജ്യങ്ങളിലെ 440 കോടി ജനങ്ങളെ[1] ഉൾകൊള്ളുന്ന ബൃഹത്തായ സമ്പദ്ഘടനയാണ് ഏഷ്യയിലെ സമ്പദ്ഘടന. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലും ക്രയവിക്രയശേഷിയുടെ അടിസ്ഥാനത്തിലും ലോകത്തെ എറ്റവും വേഗം വളരുന്ന സാമ്പത്തീക മേഖലയാണ് ഏഷ്യ. ചൈനയും, ജപ്പാനും, ഇന്ത്യയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള ഏഷ്യയിലെ വൻ സാമ്പത്തിക ശക്തികൾ.[2] മാത്രമല്ല, ശ്രദ്ധേയമായ രീതിയിൽ അഭിവൃദ്ധി നേടിക്കൊടുത്ത പല സാമ്പത്തീക പരിഷ്കരണങ്ങൾക്കുകൂടി വേദിയാണ് ഏഷ്യ. ജപ്പാൻ (1950-1990), ദക്ഷിണ കൊറിയ (1961-1996), ചൈന (1978-2013), ഫിലിപ്പീൻസ് (2010 മുതൽ തുടരുന്നു) എന്നീ രാജ്യങ്ങളിലുണ്ടായ സാമ്പത്തീക പരിഷ്കരണങ്ങൾ ലോക ശ്രദ്ധ നേടിയിരിന്നു.

  1. http://www.worldpopulationstatistics.com/population-of-asia/
  2. https://www.worldeconomics.com/Pages/Subscriber-Login.aspx?F=/papers/Global%20Growth%20Monitor_7c66ffca-ff86-4e4c-979d-7c5d7a22ef21.paper
"https://ml.wikipedia.org/w/index.php?title=ഏഷ്യയിലെ_സമ്പദ്ഘടന&oldid=2754522" എന്ന താളിൽനിന്ന് ശേഖരിച്ചത്