ഏലരാ ശ്രീകൃഷ്ണ
ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏലരാ ശ്രീകൃഷ്ണ.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏലരാ ശ്രീകൃഷ്ണ നാതോ ചലമു- യേലരാ കൃഷ്ണാ നീ |
എന്നോടെന്താണ് കൃഷ്ണാ നീ തീരെ സ്ഥിരതയില്ലാത്തവനായത്? |
അനുപല്ലവി | ഏലരായീ ബാധ താള ജാലരാ ദയജൂഡ നീകു |
എനിക്കിത് ഇനിയും സഹിക്കാനാവില്ല, എന്നോടിത്തിരി ദയകാണിക്കൂ. |
ചരണം 1 | ശ്രീ രമാലോല നന്നുബ്രോവ ഭാരമാ നിന്നു നമ്മിനനാപൈ നേരമായിടു മമ്മെഞ്ചിതേ ദൂരമാ നീകു ഗംഭീരമാ നീ |
ലക്ഷിയുടെ സഖിയായ അങ്ങേയ്ക്ക് ഞാൻ ഒരു ഭാരമായോ എന്നിലെന്താണങ്ങ് കുറ്റങ്ങൾ കണ്ടെത്തുന്നത്? എനിക്കങ്ങയിൽ അചഞ്ചലമായ ഭക്തിയുണ്ട്. എന്നിൽ നിന്നും അകലം പാലിച്ചാൽ അതങ്ങയുടെ അന്തസ് വർദ്ധിപ്പിക്കുമോ? |
ചരണം 2 | രാഗരഹിത രാഗരസിക യാഗയോഗ ഭോഗഫലദ നാഗശയന നാഗരിപുനുത ത്യാഗരാജ കരാർച്ചിത നീ |
അങ്ങൊന്നിനോടും അടുപ്പം ഇല്ലാത്തയാളാണ്. അങ്ങ് മധുരസംഗീതം ആസ്വദിക്കുന്നവനാണ്. യോഗയ്ക്കും കലകൾക്കും അനുഗ്രഹം നൽകുന്ന അങ്ങ് ഞങ്ങൾക്കെല്ലാ സന്തോഷവും നൽകുന്നവനാണ്. ആദിശേഷന്റെ മുകളിൽവിശ്രമിക്കുന്ന അങ്ങ് സർപ്പശത്രുവായ ഗരുഡനെ വാഹനമാക്കുന്നവനാണ്. ത്യാഗരാജൻ അങ്ങയെ ആരാധിക്കുന്നവനാണ്. |