ഏരിയൽ (ദ ലിറ്റിൽ മെർമയ്ഡ്)

വാൾട്ട് ഡിസ്‌നിയുടെ അനിമേഷൻ ചലച്ചിത്രം ലിറ്റിൽ മെർമെയ്ഡിലെ പ്രധാന കഥാപാത്രം

വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ 28-ാം ആനിമേഷൻ ചിത്രമായ ദ ലിറ്റിൽ മെർമയ്ഡ് (1989) എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഏരിയൽ. തുടർന്ന് പ്രിക്വൽ ടെലിവിഷൻ പരമ്പരയായ ദ ലിറ്റിൽ മെർമയ്ഡ് (1992—1994) ദ ലിറ്റിൽ മെർമയ്ഡ് II റിട്ടേൺ ദി സീ (2000), ദ ലിറ്റിൽ മെർമയ്ഡ്: ഏരിയൽസ് ബിഗിനിംഗ് (2008) എന്നിവയിലെല്ലാം ഏരിയൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ആനിമേറ്റഡ് പ്രദർശനങ്ങളിലും വ്യാപാരത്തിലും ജോഡി ബെൻസൻ ഏരിയലിന് ശബ്ദം നൽകിയിട്ടുണ്ട്. ആദ്യത്തെ മനുഷ്യനല്ലാത്ത രാജകുമാരിയും സ്വന്തമായ ഒരു കുട്ടിക്ക് അമ്മയാകുന്ന ഒരേയൊരു രാജകുമാരിയും ആയ ഏരിയൽ ഡിസ്നി രാജകുമാരി നിരയിൽ നാലാം സ്ഥാനത്താണ്.

Ariel
പ്രമാണം:Ariel disney.png
ആദ്യ രൂപംThe Little Mermaid (1989)
രൂപികരിച്ചത്John Musker
Ron Clements
ശബ്ദം നൽകിയത്Jodi Benson
Age16 (first film)[1]
Over 28 (second film)[2]
Information
Mermaid (originally)
Human (after magical transformation)
തലക്കെട്ട്Princess
Queen (The Little Mermaid II: Return to the Sea)
കുടുംബംTriton (father)
Athena (mother; deceased)
Aquata, Andrina, Arista, Attina, Adella and Alana (older sisters)
Poseidon (paternal grandfather)
Crustacea (paternal great-aunt) (In some versions Ursula and Morgana would be Ariel's aunts. [Sisters to Triton])
ഇണEric
കുട്ടികൾMelody (daughter)
ദേശീയതKingdom of Atlantica

ഏരിയലിന് ഒരു വ്യക്തമായ രൂപമുണ്ട്. നീണ്ട, ഒഴുകുന്ന, ചുവന്ന മുടി, നീലക്കണ്ണുകൾ, പച്ച മെർമയ്ഡ് വാൽ, പർപ്പിൾ സീഷെൽ ബിക്കിനി ടോപ്പ് എന്നിവയുമുണ്ട്. അറ്റ്‌ലാന്റിക്ക എന്ന വെള്ളത്തിനടിയിലുള്ള മെർഫോക്ക് രാജ്യത്തിലെ ട്രൈറ്റൺ രാജാവിന്റെയും അഥീന രാജ്ഞിയുടെയും ഏഴാമത്തെ മകളാണ് ഏരിയൽ. [3][4] ആദ്യചിത്രത്തിൽ അവൾ പലപ്പോഴും മത്സരിക്കുകയാണ്. അവൾ മാനവലോകത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. ഒരു കപ്പൽ തകർച്ചയിൽ നിന്ന് രക്ഷിച്ച പ്രിൻസ് എറിക് അവളെ വിവാഹം കഴിക്കുന്നു. തുടർന്ന് അവർക്ക് മെലഡി എന്നൊരു മകളുമുണ്ട്. [5]

ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സന്റെ "ദ ലിറ്റിൽ മെർമയ്ഡ്" എന്ന കഥ അടിസ്ഥാനമാക്കിയുള്ള ഒരു കഥാപാത്രമാണ് ഏരിയൽ. 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആനിമേഷൻ രംഗത്ത് ഈ കഥാപാത്രത്തെ വ്യത്യസ്ത വ്യക്തിത്വമായി വികസിപ്പിച്ചു. വിമർശകരിൽ നിന്ന് സമ്മിശ്ര സ്വീകരണമാണ് ഏരിയലിന് ലഭിച്ചത്. ടൈം പോലുള്ള ചില പ്രസിദ്ധീകരണങ്ങളിൽ എറിക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നു എന്ന് വിമർശിക്കുന്നു. അതേസമയം എമ്പയറിൽ മുമ്പത്തെ ഡിസ്നി രാജകുമാരിമാരിൽ നിന്നു വ്യത്യസ്തമായി അവളുടെ മത്സരസ്വഭാവമുള്ള കഥാപാത്രത്തെ പ്രശംസിക്കുന്നു.

ഹാൻ ക്രിസ്ത്യൻ ആന്തേഴ്സന്റെ "ദ ലിറ്റിൽ മെർമയ്ഡ്" എന്ന ചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് ഏരിയൽ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ആദ്യകഥയിലെ കഥാപാത്രം വളരെ ദുരന്തമായിരുന്നുവെന്നും കഥാപാത്രത്തെ വീണ്ടും തിരുത്തിയെന്നും സഹ സംവിധായകനും എഴുത്തുകാരനുമായ റോൺ ക്ലെമന്റ്സ് അഭിപ്രായപ്പെട്ടു. [6]

ജോഡി ബെൻസൻ മുഖ്യമായും നാടക അഭിനേനേത്രിയായിരുന്നു. ഏരിയലിന്റെ ശബ്ദത്തിനുവേണ്ടി ജോഡി ബെൻസനെ തിരഞ്ഞെടുത്തു. കാരണം സംവിധായകർക്ക് "ഒരേ വ്യക്തി തന്നെ പാടുന്നതും സംസാരിക്കുന്ന ശബ്ദവും നൽകുന്നതു വളരെ പ്രധാനമായിരുന്നു. [7]ബെൻസന്റെ സ്വരത്തിന് തനതായ ഒരു "മാധുര്യം", "യുവത്വം" എന്നിവയുണ്ടെന്ന് ക്ലെമന്റ് നിരൂപിച്ചു.[8] "പാർട്ട് ഓഫ് യുവർ വേൾഡ്" എന്ന ഗാനം റെക്കോർഡ് ചെയ്യുമ്പോൾ ബെൻസൺ പറഞ്ഞു, സ്റ്റുഡിയോയിലെ ലൈറ്റുകൾ മങ്ങിപ്പോകുകയും കടലിന്റെ അടിത്തട്ടിൽ ഉള്ളതായി തോന്നുകയും ചെയ്യുന്നു.[9][10]പാർട്ട് ഓഫ് യുവർ വേൾഡ് ഗാനരചയിതാവ് ഹോവാർഡ് അഷ്മാൻ ഇതിനെ "ഐ വാൻട് സോങ്" എന്ന് പരാമർശിക്കുന്നു.[7] ഈ ഗാനം അവസാനം സിനിമയിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ പോവുകയായിരുന്നു. ജെഫ്രി കാറ്റ്സെൻ‌ബെർഗിന്റെ വിശ്വാസം ഇത് കഥയെ മന്ദഗതിയിലാക്കുമെന്നായിരുന്നു.[9][7] എന്നാൽ അഷ്മാനും കീനും ഇത് നിലനിർത്താൻ പോരാടി. [7][11]


ഏരിയലിന്റെ യഥാർത്ഥ രൂപകൽപന ചെയ്തത് ഗ്ലെൻ കീനെ ആയിരുന്നു. ഗ്ലെൻ കീന്റെ ഭാര്യ, നടി അലീസ മിലാനോ ഉൾപ്പെടെ നിരവധി പ്രചോദക സ്രോതസ്സുകളെ അടിസ്ഥാനമാക്കിയായിരുന്നു ഏരിയലിനെ പ്രത്യക്ഷത്തിൽ കൊണ്ടുവന്നത്.[12]( ഡിസ്നി ചാനലിൽ പ്രത്യേക ആതിഥ്യ കഥാപാത്രമായി അഭിനയിക്കുമ്പോൾ ആ സമയത്ത് അലീസ മിലാനോയ്ക്ക്16 വയസ്സായിരുന്നു.) ചിത്രത്തിന്റെ വികസനത്തിൽ ചലചിത്രവിഖ്യാതമായ ഷെറി സ്റ്റോൺ, ആനിമേറ്റർമാർക്ക് തത്സമയ-ആക്ഷൻ റഫറൻസുകൾ നൽകിയിരുന്നു. ബഹിരാകാശ യാത്രികനായ സാലി റൈഡിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ജലത്തിനടിയിലെ ഏരിയലിന്റെ മുടിയുടെ ചലനങ്ങൾ ചിത്രീകരിച്ചത്.[13]

  1. The Little Mermaid. I'm 16 years old! I'm not a child anymore!"
  2. The Little Mermaid II. "Louis, Melody's not in here, is she?" "No, Your Highness, but her birthday cake is. Twelve petite candles"
  3. Ron Clements and John Musker (directors). The Little Mermaid. Walt Disney Pictures.
  4. Peggy Holmes (director). The Little Mermaid III: Ariel's Beginning. Walt Disney Studios Home Entertainment.
  5. Jim Kammerud and Brian Smith (directors). The Little Mermaid II: Return to the Sea. Buena Vista Home Entertainment.
  6. Treasures Untold: The Making of Disney's The Little Mermaid. Walt Disney Studios Home Entertainment. 2006.
  7. 7.0 7.1 7.2 7.3 Fjellman, Stephen M. (2019-06-20), "Fantasyland and the Disney-MGM Studios", Vinyl Leaves, Routledge, pp. 271–297, ISBN 978-0-429-26709-3, retrieved 2020-01-22
  8. Grant, John (1998). Encyclopedia of Walt Disney's Animated Characters (Third Edition). Hyperion. pp. 344–345. ISBN 0-7868-6336-6.
  9. 9.0 9.1 Hahn, Don. Waking Sleeping Beauty [Documentary film]. Burbank, California: Stone Circle Pictures/Walt Disney Studios Motion Pictures.
  10. Shaffer, Joshua C. (2010). Discovering the Magic Kingdom : an unofficial Disneyland vacation guide. Birmington, IN: Authorhouse. ISBN 1-4520-6312-5. OCLC 668184581.
  11. Robinson, Tasha (2010-03-25). "Producer and Disney animation wars veteran Don Hahn". The A.V. Club. Retrieved 23 July 2011.
  12. Keane, Glen (2004). Interview with Glen Keane. Walt Disney Home Entertainment.
  13. Ron Clements, John Musker, Alan Menken (2006). The Little Mermaid: Audio Commentary. Walt Disney Studios Home Entertainment.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക