ഏമ്പക്കം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം (English : Belching). ഭക്ഷണത്തെ വായിൽ നിന്നും ആമാശയത്തിലേക്കെത്തിക്കുന്ന അന്നനാളം നാക്കിനു പിന്നിൽ തുടങ്ങി ആമാശയത്തിൽ അവസാനിക്കുന്നു. ശ്വാസനാളത്തിന്റേയും, അന്നനാളത്തിന്റേയും പ്രവേശനകവാടങ്ങൾ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ശ്വാസനാളം എല്ലായ്പ്പോഴും തുറന്നുകിടക്കുന്നു. എന്നാൽ അന്നനാളം ഭക്ഷണം ഇറക്കേണ്ട സാഹചര്യത്തിൽ മാത്രം തുറക്കുകയും അതേസമയം ശ്വാസനാളം അടക്കുകയും ചെയ്യുന്നു. ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുറേശ്ശെ വായു അന്നനാളം വഴി ആമാശയത്തിൽ എത്തുന്നുണ്ട്(ഭക്ഷണപദാർത്ഥങ്ങളിൽ തന്നെ വായുവിന്റെ അംശം അടങ്ങിയിരിക്കുന്നുണ്ട്). ഈ വായുവിനെ കൂടാതെ ദഹനപ്രക്രിയകളിൽ ഉണ്ടാകുന്ന വാതകങ്ങളും ആമാശയത്തിൽ ഉണ്ടാകും. ആമശയത്തിൽ നിന്നും അന്നനാളത്തിലേക്കുള്ള പ്രവേശനകവാടം സാധാരണഗതിയിൽ അടഞ്ഞിരിക്കുകയാണ് ചെയ്യുക എന്നാൽ, ആമാശയത്തിലെ വാതകങ്ങളുടെ അളവും സമ്മർദ്ദവും ഈ കവാടവും, മേൽഭാഗത്തെ കവാടവും തള്ളിത്തുറന്ന് വായയിലൂടെ ശബ്ദത്തോടുകൂടി പുറത്ത് കടക്കുന്നു.