ഏമാനി നേ
സുബ്ബരായ ശാസ്ത്രി മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏമാനി നേ നീ മഹിമദെലുപുഡുനമ്മ[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏമാനി നേ നീ മഹിമദെലുപുഡുനമ്മ | കാഞ്ചീപുരവാസിനിയായ ദേവീ, അവിടത്തെ അനന്തമായ മഹത്വം എനിക്ക് അനുഭവവേദ്യമാകുമോ? |
അനുപല്ലവി | സാമജഗാമിനി സാരസലോചനി | ആനയുടേതുപോലെയാണ് അവിടത്തെ നടത്തം കണ്ണുകളാവട്ടേ താമരപ്പൂക്കൾ പോലെ ഭംഗിയേറിയതും |
ചരണം 1 | ഹരിഹരസുരമുനി വരുലകു നീ നീഡു ചരണ മഹിമപൊഗഡുഡ തരമാ നരുഡനു നേനു പാമരുഡനു ദേവി വരകാഞ്ചിപുരാലയവാസിനി ശ്രീ പരദേവതേ നീഡു കുമാരുഡനമ്മ |
അവിടത്തെ പാദാരവിന്ദങ്ങളുടെ മഹത്വം മനസ്സിലാക്കാൻ വിഷ്ണുവിനോ ശിവനോ മറ്റു ദേവതമാർക്കോ സാധിക്കുമോ? അമ്മേ ഞാനൊരു നിഷ്കളങ്കനായ മനുഷ്യനാണ്. ഓ! ദേവീ, ഞാൻ അവിടത്തെ സ്നേഹിക്കുന്ന മകനാണ്. |
സ്വരസാഹിത്യം | രാകേന്ദുവദന വിനുമിക നീ സരിഗ ദൈവമു ഗാന പദാബ്ജമുല സദാ വിനുതി സലിപീഠേ നതജനാർത്ഥി ഹരണനീവേ നാ തല്ലി |
അമ്പിളിയേപ്പോൽ മുഖമുള്ള പാർവതീദേവീ, അവിടത്തേക്കു സമാനയായ മറ്റൊരു ഈശരൻ ഇല്ല ഭക്തർ ദേവിയുടെ പാദാരവിന്ദങ്ങൾ ആരാധിക്കുന്നു ദേവി അവരുടെ ദുഃഖങ്ങൾ അകറ്റുന്നു. |