ഏ താവുനരാ

(ഏതാവുനരാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏ താവുനരാ.[1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ഏ താവുനരാ നിലകഡ നീകു
എഞ്ചി ജൂഡനഗപഡവു
എവിടെയാണ് അങ്ങയെ കണ്ടെത്തേണ്ടത്? ഞാൻ
എത്രയൊക്കെ ശ്രമിച്ചിട്ടും അങ്ങയെ കണ്ടെത്താനാവുന്നില്ലല്ലോ
അനുപല്ലവി സീതാഗൗരി വാഗീശ്വരിയനു
ശ്രീരൂപമുലന്ദാ ഗോവിന്ദ
ഓ! ഗോവിന്ദാ അങ്ങ് മഹാലക്ഷ്മിയുടെയും സീതയുടെയും
ഗൗരിയുടെയും സരസ്വതിയുടെയും ഒക്കെ രൂപത്തിലാണോ കുടികൊള്ളുന്നത്?
ചരണം ഭൂ കമലാർക്കാനില നഭമുലന്ദാ
ലോക കോടുലന്ദാ
ശ്രീ കരുഡഗു ത്യാഗരാജ കരാർചിത
ശിവ മാധവ ബ്രഹ്മാദുലയന്ദാ
അതോ അങ്ങ് ഭൂമി, ജലം, വഹ്നി, വായു, ആകാശം
തുടങ്ങിയവയിലോ അതോ അനന്തമായ ലോകങ്ങളിലോ
ആണോ അടങ്ങിയിരിക്കുന്നത്? ഓ! ഐശ്വര്യദാതാവായ
അങ്ങയെ ഈ ത്യാഗരാജന്റെ കൈകൾ ആരാധിക്കുന്നു.
  1. ., . "Song: E taavunaraa". https://karnatik.com. karnATik. Retrieved 29 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏ_താവുനരാ&oldid=4088619" എന്ന താളിൽനിന്ന് ശേഖരിച്ചത്