ഏണസ്റ്റ് ഗ്രാഫെൻബെർഗ്
ഏണസ്റ്റ് ഗ്രാഫെൻബെർഗ് (ജീവിതകാലം: 26 സെപ്റ്റംബർ 1881 - 28 ഒക്ടോബർ 1957) ഒരു ജർമ്മൻ വംശജനായ വൈദ്യനും ശാസ്ത്രജ്ഞനുമായിരുന്നു. ഇംഗ്ലീഷ്:Ernst Gräfenberg .ഇൻട്രാ ഗർഭാശയ ഉപകരണം (ഐയുഡി) വികസിപ്പിക്കുന്നതിനും രതിമൂർച്ഛയിൽ സ്ത്രീയുടെ മൂത്രനാളിയുടെ പങ്കിനെക്കുറിച്ചുള്ള പഠനങ്ങളുടെ പേരിലും അദ്ദേഹം അറിയപ്പെടുന്നു. ജി-സ്‌പോട്ട് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ഏണസ്റ്റ് ഗ്രാഫെൻബെർഗ് | |
---|---|
ജനനം | |
മരണം | 28 ഒക്ടോബർ 1957 | (പ്രായം 76)
അന്ത്യ വിശ്രമം | ഫെൺക്ലിഫ് സെമിത്തേരി |
ദേശീയത | ജർമ്മൻ |
തൊഴിൽ | വൈദ്യനും ശാസ്ത്രജ്ഞനും |
ജീവിതപങ്കാളി(കൾ) |
ഔദ്യോഗിക ജീവിതം
തിരുത്തുകഗോട്ടിംഗൻ, മ്യൂണിക്ക് എന്നിവിടങ്ങളിൽ വൈദ്യശാസ്ത്രം പഠിച്ച ഗ്രാഫെൻബെർഗ്, 1905 മാർച്ച് 10-ന് ഡോക്ടറേറ്റ് നേടി. വുർസ്ബർഗ് സർവ്വകലാശാലയിൽ ഒഫ്താൽമോളജി ഡോക്ടറായി ജോലി ചെയ്യാൻ തുടങ്ങിയെങ്കിലും കീൽ യൂണിവേഴ്സിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറിയ അദ്ദേഹം, ക്യാൻസർ മെറ്റാസ്റ്റാസിസ് ("ഗ്രാഫെൻബെർഗ് സിദ്ധാന്തം"), കൂടാതെ അണ്ഡം ഇംപ്ലാന്റേഷന്റെ ഫിസിയോളജി എന്നിയെക്കുറിച്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 1910-ൽ ബെർലിനിൽ ഒരു ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത ഗ്രാഫെൻബെർഗ് 1920-ഓടെ കുർഫർസ്റ്റെൻഡാമിൽ ഒരു ഓഫീസ് ഉപയോഗിക്കുന്നതിൽ വിജയിച്ചു.[1] ബർലിൻ ജില്ലയിലെ തൊഴിലാളിവർഗമായ ബ്രിറ്റ്‌സിലെ ഒരു മുനിസിപ്പൽ ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റായിരുന്ന അദ്ദേഹം, ബെർലിൻ യൂണിവേഴ്‌സിറ്റിയിൽ മനുഷ്യ പുനരുൽപാദനത്തിന്റെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു.
റഫറൻസുകൾ
തിരുത്തുക- ↑ David, Matthias; Chen, Frank C. K.; Siedentopf, Jan-Peter (2005). "Ernst Gräfenberg: Wer (er)fand den G-Punkt?". Deutsches Ärzteblatt (in ജർമ്മൻ). 102:A (42): 2853–2856.